രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കോവിടിനെ
പ്രതിരോധിക്കാം കോവിടിനെ
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് കോവിട് 19. കൊറോണ എന്ന വൈറസ് ആണ് ഈ രോഗത്തിന് കാരണം. ചൈനയിലാണ് ആദ്യമായി ഈ രോഗം ഉണ്ടായത്. ഈ രോഗം പ്രധാനമായും സമ്പർക്കത്തിലൂടെ ആണ് പകരുന്നത്. വായുവിൽ കൂടി അധികമൊന്നും വ്യാപിക്കാൻ കഴിയില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. രോഗം ബാധിച്ച ആളുടെ സ്രവത്തിൽഇത് മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ അയാളുടെ സ്രവത്തിൽ കൂടി വൈറസ് പുറത്തേക്ക് കടക്കുകയും ഇത് മറ്റൊരാളുടെ കണ്ണ് മൂക്ക് വായ എന്നിവ വഴി രക്തത്തിൽ പ്രവേശിക്കുകയും ശ്വാസകോശത്തിൽ ACE2 എന്ന സ്വീകരണിയിൽ എളുപ്പത്തിൽ പറ്റിപ്പിടിച്ചു വളരുകയും ചെയ്യുന്നു. ശ്വാസകോശത്തിൽ ഈ വൈറസ് എളുപ്പത്തിൽ പെറ്റുപെരുകുന്നു. അതുകൊണ്ടാണ് രോഗിക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നത്. സാമൂഹിക അകലം പാലിക്കുക മാസ്ക് ഉപയോഗിക്കുക കൈകൾ ഇടയ്ക്കിടയ്ക്ക് സാനിറ്ററിസർ ഉപയോഗിച്ച് കഴുകുക എന്നിവ കൊണ്ട് ഒരു പരിധി വരെ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും. ഇതിന് ഓരോ വ്യക്തിയും തയ്യാറാകണം. സ്വന്തം ആരോഗ്യം മാത്രമല്ല സമൂഹത്തിന്റെ തന്നെയും ആരോഗ്യം സംരക്ഷിക്കാൻ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒരിക്കലും ഇതിന് പോംവഴി അല്ല. ശാസ്ത്രത്തിന്റെ കരുത്ത് തെളിയിക്കാനുള്ള അവസരമാണ് കോവിഡ് 19.
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |