ലോകമാകെ നേരിടും കൊറോണ
എന്ന മഹാമാരിയെ ....
നമ്മളൊന്നായ് നിൽക്കുവിൻ ജനങ്ങളെ
കൊറോണയാൽ മരിച്ചിടാതെ കാക്കണം പരസ്പരം
കരങ്ങളെല്ലാം വൃത്തിയായി
സൂക്ഷിക്കുവിൻ ജനങ്ങള
(ജാഗ്രത, ജാഗ്രത, ജാഗ്രത)
പരസ്പരം അകന്നു നിൽക്കുവിൻ ജനങ്ങളെ
മഹാമാരിയായ കൊറോണയെ തടയുവാൻ
മാസ്ക്ക് ധരിപ്പിൻ തുരത്തുവിൻ കൊറോണയെ
(ജാഗ്രത, ജാഗ്രത, ജാഗ്രത)
നാമൊന്നു ശ്രദ്ധിച്ചാൽ വ്യാധി
പടരാതെ നാടിനെ രക്ഷിക്കാം.
അതിജീവനത്തിൻ പാതയിലൂടെ
നടക്കുവിൻ ജനങ്ങളെ
ജാഗരായി നിൽക്കുവിൽ കൊറോണയെ തടയുവിൻ.
(ജാഗ്രത, ജാഗ്രത, ജാഗ്രത)