രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി രോഗപ്രതിരോധം.,ശുചിത്വം,

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി രോഗപ്രതിരോധം,ശുചിത്വം

നമ്മുടെ ചുറ്റുമുള്ള വിവിധ ജീവജാലങ്ങളും, വിവിധ ജന്തുക്കളും മറ്റും ചേർന്ന വൈവിധ്യമാർന്ന മനോഹരമായ ഒരു പരിസ്ഥിതിയാണ് നമ്മുടെത്.വളരെ പണ്ട് ഭൂമിയിൽ ജീവജാലങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. പിന്നിട് ഓരോ കാലഘട്ടങ്ങളിലായി വിവിധ ജന്തുക്കളും ജീവജാലങ്ങളും മറ്റുo വന്നു ചേർന്നു.അങ്ങനെ നമ്മുടെ പരിസ്ഥിതി ഹരിതപൂർണ്ണയും മനോഹരവുമായി തീർന്നു. എന്നാൽ ഇപ്പോൾ മനുഷ്യൻ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി മരങ്ങളും പാറകളും കുന്നുകളും മറ്റും നശിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അതു കൊണ്ട് തന്നെ പ്രകൃതിയുടെ തുലനാവസ്ഥ തന്നെ താറുമാറിലാവുകയും ഇതു കാരണം കാലാവസ്ഥകളിൽ വ്യത്യാസം വരികയും, പ്രളയം, കടുത്ത വേനൽ, വരൾച്ച എന്നിവ നമ്മുടെ ഭൂമിയിൽ ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ പോയാൽ കുറച്ചു കാലം കൊണ്ട് നമ്മുടെ മനോഹരമായ പ്രകൃതിയെയും മറ്റും നമുക്ക് ഇല്ലാതാവുന്ന ഒരു അവസ്ഥ തന്നെ വരും.

ശുചിത്വം. - നമ്മുടെജീവിതത്തിലെ പ്രധാനമായ ഒരു കാര്യമാണ് ശുചിത്വം ഇത് നമ്മുടെ ജീവിതത്തിൻ അത്യാവശ്യമായി വേണ്ട ഒന്നാണ്. ശുചിത്വം എന്നാൽ പ്രധാനമായും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആണ്. ഇത് രണ്ടുമില്ലെങ്കിൽ അസുഖങ്ങളെ വിളിച്ചു വരുത്തുകയാവും നമ്മൾ ചെയ്യുന്നത്. ദിവസവും കളിച്ച് ദേഹം ശുചിയായി സൂക്ഷിക്കുക ഇടക്കിടെകൈകാലുകളും മുഖവും നന്നായി കഴുകുക പൊതുവായ സ്ഥലത്ത് മൂത്ര വിസർജ്ജനം നടത്താതിരിക്കു ക. എന്നിങ്ങനെയുള്ള ആരോഗ്യ ശുചിത്വം നാം എപ്പോഴും പാലിക്കേണ്ടതാണ്. ഇത്തരത്തിലുള്ള ശുചീകരണമില്ലായ്യയിലൂടെ മറ്റൊരാളിൽ നിന്നും പകർന്നു വരുന്ന ലോകത്തെ തന്നെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ ഉള്ള കോ വിഡ് - 19 (കൊറോണ ) പിന്നീടുള്ളത് പരിസര ശു ചിത്വമാണ്.പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്ക പൊതു സ്ഥലങ്ങളിൽ തുപ്പുകയോ മലമൂത്ര വിസർജനങ്ങൾ നടത്തകയോ ചെയ്യാതിരിക്കുക. ഇത്തരത്തിലുള്ള ശുചീകരണമില്ലായ്മയിൽ നിന്നും ഒട്ടേറെ പകർച്ചവ്യാധികൾ ഉണ്ടാവാറുണ്ട്.

രോഗ പ്രതിരോധം. ഒരു മനുഷ്യന് അത്യാവശ്യമായി വേണ്ടുന്ന ഒരു കാര്യമാണ് രോഗ പ്രതിരോധശേഷി. മനുഷ്യ ശരീരത്തിന് രണ്ട് തരത്തിലുള്ള രോഗ പ്രതിരോധശേഷി ഉണ് ഒന്ന് ശരി ത്തിനുള്ളിൽ ശരീരം തന്നെ ഉണ്ടാക്കിയെടുക്കുന്ന പ്രതിരോധശേഷി. രണ്ട് കൃത്രിമമായി പുറത്തുള്ള ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ കൊണ്ടുണ്ടാക്കുന്ന പ്രതിശോധശേഷി എന്നിവയാണ്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുന്നതോടൊപ്പം താഴെ പറയുന്ന കാര്യങ്ങൾ കൂടി നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നവയാണ്.

1) ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈയും മുഖവും വൃത്തിയാക്കുക-
2) ശുദ്ധജലം മാത്രം കുടിക്കാൻ ഉപയോഗിക്കുക
3) പാത്രങ്ങൾ കഴുകി വൃത്തിയായി സൂക്ഷിക്കുക., വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
4) അമിതമായി ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതിന് പകരം പോഷകസമൃദ്ധവും സമീകൃതവുമായ ആഹാരം മാത്രം കഴിക്കുക
5) വ്യായാമം ശീലമാക്കക
6) നന്നായി ഉറങ്ങുക
7) ധാരാളം ശുദ്ധജലം കുടിക്കുന്നതും നമ്മുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും


നിഹാര സുനിൽ
7 B രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം