അന്ന്
അമിതമാം വാഹനങ്ങൾ, ഇരമ്പുന്ന ഫാക്ടറികൾ
മലിനമാം വായു, മലിനമാം ജലം
കേൾക്കാനില്ല കിളി കൂജനങ്ങൾ
ജാതിയേതെന്ന് സോദരിയോട് ചോദിക്കുന്നു ചിലർ
മതമാവട്ടെ മനുഷ്യന് അതിർവരമ്പുകളുമിട്ടു
അജഗജാന്തരം ഞാനും നീയും തമ്മിൽ
തുമ്മിയാൽ " മിംസിൽ " പോറലേറ്റാൽ " ബേബിയിൽ "
യാത്രയോ "ഓഡിയിൽ "
ഇന്ന്
വന്നു.......... കൊറോണ
വീട്ടിലായി എല്ലാരും
പ്രകൃതി ഇപ്പോൾ അമ്മയായി
വായു ശുദ്ധമായി, ജലം അമൃതായി
പുലരി നാദം സംഗീതമയമായ്
അഹം ഒഴിഞ്ഞു പോയ്, സ്വഭാവം നിർമ്മലമായ്
ജാതിയും മതവും "ഐ.സി.യു " വിലായ്
ദൈവങ്ങൾ ആരാധനാലയങ്ങളിൽ " ക്വാറൻറയിനിലായ് "
" ബർഗർ " "പിസ "ഇവയെ മറന്നു നാം
ചക്ക മാങ്ങ ഇവയെ അറിഞ്ഞു നാം
ഒന്നുമല്ല നമ്മളെന്ന് നമ്മളറിഞ്ഞു
കാണില്ല ,കേൾക്കില്ല എന്നിരുന്നാലും,
ഹേ......... കൊറോണ
നീ പഠിപ്പിച്ചു പാഠങ്ങൾ............