Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ: പരിസ്ഥിതിയും ശുചിത്വവും
പ്രകൃതിയാകെ മലിനമായിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മെ മഹാമാരിയായ കൊറോണ ബാധിച്ചിരിക്കുന്നത്. പക്ഷെ ഇതിന്റെ മറ്റൊരു വശം ചിന്തിച്ചാൽ വ്യക്തിശുചിത്വവും പരിസരശുചിത്വവും പ്രകൃതിയാകെ ശുചിത്വം പാലിക്കുന്ന ഒരു കാലഘട്ടമാണ് ഈ വീട്ടിലിരുപ്പ് കാലം.
വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നതിലൂടെ നമുക്ക് പല രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിയുമെന്ന് നമ്മളിൽ പലരും മുൻപ് തന്നെ മനസിലാക്കേണ്ടിയിരുന്നു. ഇപ്പോൾ കോവിഡ് ഭീതിയിലാണ് ലോകം മുഴുവൻ.ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ് 19 എന്ന വൈറസ് പരത്തുന്ന കൊറോണയ്ക്ക് യാതൊരു തരത്തിലുള്ള പരിഹാരവുമില്ല. പ്രതിരോധം മാത്രമാണ് ഇതിനുള്ള ഏക പോംവഴി.
നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കാൻ വരെ നമ്മളിൽ പലർക്കും കഴിയുന്നില്ല.
മുപ്പതു മിനുട്ടിടവിട്ടു കൈ സോപ്പ് ഉപയോഗിച്ചോ ഹാൻഡ് വാഷ് ഉപയോഗിച്ചോ കഴുകുന്നതിലൂടെ നമുക്ക് വ്യക്തിശുചിത്വം പാലിക്കാൻ കഴിയും. സാനിറ്ററൈസറുകൾ ഉപയോഗിച്ചും ഒരു നിശ്ചിത അകലം പാലിച്ചു നിന്നും പൊതുജനങ്ങളുമായി ഇടപെഴകുമ്പോൾ മാസ്ക് ധരിച്ചും സ്വന്തം വീടുകളിൽ തന്നെ ഇരുന്നും നമുക്ക് കോവിഡിനെ പ്രതിരോധിക്കാം. അകലം പാലിക്കുന്നുണ്ടെങ്കിലും ബന്ധങ്ങൾ തമ്മിലുള്ള അടുപ്പം കൂടുന്നുണ്ട്.
കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആരും തന്നെ പുറത്തേക്കിറങ്ങുന്നില്ല.ഈ സാഹചര്യത്തിൽ നമ്മുടെ പ്രകൃതി ഒട്ടും തന്നെ മലിനമാകുന്നില്ല. അല്ലാത്ത സാഹചര്യങ്ങളിൽ റോഡരികുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും എല്ലാം വലിച്ചെറിയപ്പെടും.ഇതിൽ നിന്ന് നമുക്കൊരു കാര്യം മനസിലാക്കാം.എന്തെന്നാൽ മനുഷ്യരാണ് പ്രകൃതിയെ മലിനമാക്കുന്നതെന്ന്. പരിസര ശുചിത്വം ഇല്ലാത്തതിനാലാണ് ഇന്ന് പല അസുഖങ്ങളും ഉണ്ടാകുന്നത്. വാഹനയാത്രകളുടെ എണ്ണം കുറവായതു കൊണ്ട് തന്നെ അന്തരീക്ഷമലിനീകരണം വളരെ കുറവാണ്. ഫാക്ടറികളും മറ്റും പ്രവർത്തിക്കാത്തതിനാൽ പുഴകളും മറ്റും മലിനമാകുന്നില്ല. ശുചിത്വബോധം ഉണ്ടാക്കാനായി പ്രകൃതി ഉണ്ടാക്കിയ ഒരു പ്രതിവിധിയാണ് കൊറോണ എന്ന് തോന്നിപ്പോകും.
നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാലമാണിത്. കൊറോണ എന്ന ഭീതിയാൽ ഉലഞ്ഞിരിക്കുന്ന ഈ ലോകത്തെ കൈ വിടാതെ സൂക്ഷിക്കുന്ന പോലീസുകാർ നഴ്‌സുമാർ ഡോക്ടർമാർ തുടങ്ങിയ സന്നദ്ധപ്രവർത്തകർ നമ്മുടെ ലോകത്തിന് മാതൃകാപരമായ സ്നേഹസംഭാവനയാണ് നൽകുന്നത്. ഈ കൊറോണ കാലത്തിൽ നമുക്ക് നന്മ നിറഞ്ഞതും സൗഹൃദപൂർണവുമായ ഒരു രോഗമുക്തിയുള്ള പുതിയ ലോകം പടുത്തുയർത്താം.
ഇനി നമുക്ക് ഒറ്റക്കെട്ടായി ഒറ്റമനസോടെ ശുചിത്വപൂർണവും രോഗമുക്തവുമായ ഒരു കാലഘട്ടത്തിനായി അകലം പാലിക്കാം...
STAY HOME
STAY SAFE....
സാങ്കേതിക പരിശോധന - ജലീൽ തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|