രാമങ്കരി എൽ പി എസ്/അക്ഷരവൃക്ഷം/കഥ

Schoolwiki സംരംഭത്തിൽ നിന്ന്
മിന്നുവിൻെറ പൂന്തോട്ടം
             മിന്നുവിൻെറ പൂന്തോട്ടത്തിൽ പൂക്കളുള്ള ധാരാളം ചെടികൾ ഉണ്ടായിരുന്നു.വിവിധ ഇനം ചെത്തികൾ, ചെ‍മ്പരത്തികൾ, റോസാപൂക്കൾ, മുല്ലപൂക്കൾ, പിച്ചി, ജമന്തി,  നാലുമണിച്ചെടി എന്നിങ്ങനെ ധാരാളം ചെടികൾ. പൂക്കളിലെ തേനുണ്ണാൻ ഒത്തിരി പൂമ്പാറ്റകൾ   എത്തുമായിരുന്നു. മിന്നുവിന് അവരുടെ കൂടെ കളിക്കുവാൻ ഇഷ്ടമായിരുന്നു. അക്കൂട്ടത്തിൽ മ‍ഞ്ഞ ചിറകുള്ള പൂമ്പാറ്റയെ അവൾക്ക് ഏറെ ഇഷ്ടമായിരുന്നു. അവൾ പൂന്തോട്ടത്തിൽ വരുന്ന ഒരു ജീവികളേയും ഉപദ്രവിക്കുമായിരുന്നില്ല.
             ഒരുനാൾ അരളിച്ചെടിയുടെ ഇലയുടെ അടിയിൽ അവൾക്ക് ഏറെ പ്രീയപ്പെട്ട മഞ്ഞചിറകുള്ള പൂമ്പാറ്റ മുട്ടയിട്ടു. അവൾ ഏറെ കൗതുകത്തോടെ മുട്ടവിരിഞ്ഞ് കുഞ്ഞിപൂമ്പാറ്റ പുറത്തുവരുന്നത് കാത്തിരുന്നു. ഒരു ദിവസം ചെടികൾ നനയ്ക്കാനായി ഹോസുമായി വന്ന അവൾ കണ്ടത് പൂമ്പാറ്റയുടെ മുട്ടയുടെ സ്ഥാനത്ത് ഒരു പുഴു ഇഴഞ്ഞു നടക്കുന്നതാണ്. അവൾക്ക് അറിയില്ലായിരുന്നു അത് പൂമ്പാറ്റയുടെ കുഞ്ഞാണെന്ന്. അവൾ അന്ന് ആദ്യമായി ഹോസിലെ വെള്ളം ചീറ്റിച്ച് ആ പുഴുവിനെ കൊന്നു. എന്നാൽ അവളുടെ അമ്മ പൂമ്പാറ്റയുടെ ജീവിതചക്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവൾ തൻെറ അവിവേകമോർത്ത് പൊട്ടിക്കരഞ്ഞു.
ഗായത്രി നായർ എസ്
4 A ഗവ. എൽ. പി. എസ്. രാമങ്കരി
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ