കൊറോണ എന്നൊരു മഹാമാരി വന്നു
ആളുകൾ ജാഗ്രതയോടെ ഇരുന്നു
ആഴ്ചയിൽ ടിവിയിൽ ടാസ്കുകൾ തന്നു
ഒന്നാം ആഴ്ച്ച ജനത കർഫ്യൂ
പാത്രം കൊട്ടി ആരോഗ്യ പ്രവർത്തകർക്കെല്ലാം നന്ദി പറഞ്ഞു
രണ്ടാം ആഴ്ച്ച ഐക്യ ദീപം
ഒൻപതു മണിയാവാൻ കാത്തിരുന്നു
ആകാശത്തു വെളിച്ചം പരത്തി
ടീവി തുറന്നാൽ കൊറോണ ഭീതി !
അതുമല്ലെങ്കിൽ മരണ ഭീതി !
എപ്പോൾ തീരും ഈയൊരു നാശം?
എപ്പോൾ തുടങ്ങും പുതിയൊരു ലോകം?