രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ-

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

എല്ലാ മനുഷ്യരെയും വെള്ളത്തിലാക്കിയ ഭീകരനാണ് കൊറോണ എന്ന കോവിഡ് 19. ഞാനും എന്റെ വിദ്യാലയവും പഠനോത്സവത്തിന്റെയും വാർഷികത്തിന്റെയുമൊക്കെ തയാറെടുപ്പിലായിരുന്നു. അതിനിടയിൽ മനസ്സിൽ പോലും വിചാരിക്കാതെയാണ് ഞങ്ങൾക്ക് അവധി കിട്ടിയത്. വാർഷികപരീക്ഷ പോലും ഉണ്ടായിരുന്നില്ല. പരീക്ഷയ്ക്കു വേണ്ടി എല്ലാം പഠിച്ചു കഴിഞ്ഞിരുന്നു. കൂട്ടുകാരോട് യാത്ര ചോദിക്കാൻ പോലും കഴിഞ്ഞില്ല. അവധി എന്നു പറയുമ്പോൾ എല്ലാവർക്കും സന്തോഷമാണ് ഉണ്ടാവുക. എന്നാൽ ഈ അവധിക്കാലത്ത് ഒന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. വിദ്യാലയം അടച്ച് ഒരാഴ്ച മുഴുവൻ എന്റെ മനസ്സിൽ പഠനോത്സവവും വാർഷികവുമൊക്കെയായിരുന്നു. കഴിഞ്ഞ വർഷം പ്രളയത്തെ തുടർന്ന് വാർഷികപരിപാടി ഉണ്ടായിരുന്നില്ല. ഈ വർഷം കൊറോണയും ഒരു കാരണമായി. 'കർഫ്യു' എന്നത് കശ്മീരിലും ഡൽഹിയിലുമൊക്കെ നാം കേൾക്കാറേയുള്ളു. എന്നാൽ മാർച്ച് 22 ഞായറാഴ്ച ഇന്ത്യ ഒട്ടാകെ കർഫ്യു പ്രഖ്യാപിച്ചു. പിന്നെ ഒരു ദിവസം കഴിയുമ്പോഴേക്കും ഇതുവരെ നാം കേൾക്കാത്ത ലോക്ക്ഡൗണും. ദിവസം കഴിയും തോറും ഇന്ത്യയിൽ രോഗഭാധിതരുടെ എണ്ണം ഉയർന്നുയർന്നു വരുന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. മലയാളികളുടെ പ്രീയപ്പെട്ട ആഘോഷമായ ഉണ്ണിക്കണ്ണനെ കണികണ്ടുണരുന്ന വിഷു പോലും ആഘോഷിക്കാതെ കൊറോണഭീതിയിലാണ് കേരളമുൾപ്പടെയുള്ള പല സംസ്ഥാനങ്ങളും. അവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രമേ പുറത്ത് ഇറങ്ങാൻ പറ്റുകയുള്ളൂ. ഓരോ ദിവസവം കഴിയുമ്പോഴും കൊറോണയുമായി ബന്ധപ്പെട്ട വാർത്തകൾ അറിയാൻ എപ്പോഴും കാതോർത്തിരിക്കും മരുന്ന് കണ്ടുപിടിക്കാത്ത ഈ അസുഖത്തിന് കുറവുണ്ടോ എന്ന്. ഏപ്രിൽ 15 വരെയായിരുന്നു ലോക്ക്ഡൗണ് പ്രഖ്യാപിച്ചത്. എന്നാൽ അതിപ്പോൾ മെയ് 3 വരെ നീട്ടിയിരിക്കുന്നു. കൊറോണയെ തുടർന്ന് കേരളതൾത്തിലെ വലിയ ഉത്സവമായ തൃശ്ശൂർ പൂരം പോലും ഇല്ല. ഈ മഹാമാരിയെ തുരത്താൻ ലോകം മുഴുവൻ ദൈവത്തോട് പ്രാർഥിക്കുകയാണ്. നമുക്ക് ഒറ്റക്കെട്ടായി തുരത്താം ഇനി ഒരിക്കലും ഈ വൈറസ് ചരിത്രത്തിൽ വരാതിരിക്കാൻ. ജയ് ഹിന്ദ്

വർഷ
5 ഇ രാമഗുരു യു പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം