രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ഗണിത ക്ലബ്ബ്-17
'ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ് സ്കൂൾതല കൺവീനർ ശ്രീ,എം.കെ.രാജീവൻ
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്.ജില്ലാ സംസ്ഥാനതലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുവാൻ ഗണിതശാസ്ത്ര,ശാസ്ത്രക്ലബ്ബുകൾക്ക് സാധിച്ചിട്ടുണ്ട്.ശാസ്ത്ര,ഗണിത ശാസ്ത്രമനോഭാവം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനായി സ്കൂൾതല മേളകൾ സംഘടിപ്പിക്കുകയും മുഴുവൻ വിദ്യാർത്ഥികൾക്കും അവ കണ്ടു പഠിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു.മിടുക്കരായ ശാസ്ത്ര ഗണിതശാസ്ത്ര പ്രതിഭകളെ ജില്ലാ,സംസ്ഥാന,ദേശീയ മേഖലകളിൽ പങ്കെടുപ്പിച്ച് നിരവധി പുരസ്കാരങ്ങളിലൂടെ മികച്ച സ്കൂൾ എന്ന നേട്ടം കൈവരിക്കാൻ വർഷങ്ങളായി സാധിക്കുന്നു .ഗണിതശാസ്ത്ര ക്ലബ്ബിന്റെ മികച്ച സംഭാവനയായ “GENIE MATHS” എല്ലാ ആഴ്ചയും സംഘടിപ്പിക്കുന്നു. “A QUESTION A WEEK” ഗണിതത്തെ സ്നേഹിക്കാനുള്ള മനോഭാവം കുട്ടികളിലുണ്ടാക്കുന്നു
സ്ക്കൂൾ തലത്തിൽ ഗണിതമത്സരങ്ങൾ സംഘടിപ്പിച്ചാണ് ഉപജില്ലാതലത്തിൽ മത്സരിക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുന്നത് വിദ്യാലയം ആരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ടു തന്നെ വിദ്യാഭ്യാസ ജില്ല,ജില്ല,സംസ്ഥാന ദേശീയ തലങ്ങളിൽ നിരവധി അംഗീകാരങ്ങളുടെ മുദ്ര പതിപ്പിച്ചു.സംസ്ഥാന മേളയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ വിദ്യാലയമെന്ന ബഹുമതി കരസ്ഥമാക്കി.കഴിഞ്ഞ വർഷത്തെ റവന്യൂ ജില്ലാ മേളയിൽ പതിനൊന്ന് ഇനങ്ങളിൽ 7ഇനങ്ങളിൽ സമ്മാനം നേടി.സംസ്ഥാന മേളകളിൽ മത്സരിച്ച ഇനങ്ങളിൽ ഉയർന്ന ഗ്രേഡ്. . ഇപ്പോൾ നടപ്പിലാക്കിവരുന്ന 'genie maths' ഗണിത കൂട്ടായ്മ വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വർദ്ധിപ്പിക്കുന്നതിൽ ഏറെ പ്രയോജനകരം. കേരളത്തിൽ അറിയപ്പെടുന്ന ഗണിതചിന്തകരുമായ
(Dr.ഇ.കൃഷ്ണൻ,ഒ.കുഞ്ഞികൃഷ്ണൻ,പി.പി പ്രഭാകരൻ...)വിദ്യാർത്ഥികൾക്ക് ഇടപഴകാനും പുതിയചിന്തകളുടെ വിത്തുകൾ പാകാനും അവസരം. ഗണിതത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് അവധി ദിനങ്ങളിൽ പ്രത്യേക ക്ലാസുകൾ.