രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/അക്ഷരവൃക്ഷം/ശാരീരിക അകലം,സാമൂഹിക ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ശാരീരിക അകലം,സാമൂഹിക ഒരുമ

ആഗ്രഹങ്ങൾ ഒന്നൊന്നായി നേടിയെടുത്ത് അതിന്റെ ആനന്ദാനുഭൂതിയിൽജീവിത സൗന്ദര്യം ആസ്വദിച്ചിരുന്ന ലോകമെമ്പാടുമുള്ള ഓരോ മനുഷ്യരും ഇന്ന് കൊറോണ വൈറസ് എന്ന സൂക്ഷ്മജീവിയെ കൊണ്ടുള്ള ഭീതിയിലാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്.നയനങ്ങൾക്കു മുമ്പിൽ സൃഷ്ടിയെടുക്കുന്ന ഓരോന്നിന്നേയും പണത്തിന്റെ ത്രാസിൽ അളന്നു തൂക്കിയിരുന്ന മനുഷ്യർ ഇന്ന് നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാൻ സാധിക്കാത്ത വൈറസിന് മുന്നിൽ സർവതും അടിയറ വെച്ചിരിക്കുന്നു. ഒരുപക്ഷേ എല്ലാം കാലത്തിന്റെ കളിയായിരിക്കും.
ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിലെ വൂഹാനിൽ തുടങ്ങി 100ൽ പരം ദിനങ്ങൾ കൊണ്ട് ഇന്നിതാ ലക്ഷോപലക്ഷത്തോളം മനുഷ്യ ശരീരത്തിൽ പ്രവേശിച്ച് ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുകയാണ് COVID 19. ഒടുവിൽ ഇന്ത്യയ്ക്ക് വെളിയിൽ കേട്ടു തുടങ്ങിയ ആ നാമം കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ഭയത്തിന്റെയും ക്രോധത്തിന്റെയും ചുഴലിക്കാറ്റ് പോലെ ആഞ്ഞുവീശിത്തുടങ്ങി. ഇന്ന് വടക്കൻ ജില്ലകളായ കണ്ണൂരും കാസർകോഡും രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കുതിച്ചു കയറുകയാണ്.
ലോകാരോഗ്യ സംഘടന COVIDI9 നെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. അങ്ങനെ March 24 ന് സമ്പുർണ Lock down പ്രഖ്യാപിച്ചു.അലങ്കാരത്തിനായി മനുഷ്യർ ഒരു കൊച്ചു കൂട് നിർമിച്ച് പക്ഷികളെ അതിൽ വളർത്തിയിരുന്നു. അവയെ മാടിവിളിക്കുന്ന ആകർഷഭരിതമായ ആകാശത്തിന്റെ ലാളന സങ്കടത്തിന്റെ നിറവിൽ അവ കണ്ടില്ല എന്നു നടിച്ചു.ഇന്ന് ഇതേ ഗതിയാണ്‌ മനുഷ്യനും വന്നിരിക്കുന്നത്. എന്നാൽ ഇത് തീർത്തും ഒരു തടവറ അല്ല. വീട്ടിൽ ഓരോ നിമിഷവും നാം തള്ളിനീക്കവേ സമൂഹവ്യാപനത്തിനുള്ള ഓരോ കണ്ണി യുമാണ് ഇല്ലാതാക്കുന്നത്. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. ആരോഗ്യ വകുപ്പിന്റേയും നമ്മുടെ സർക്കാരിന്റെയും നിർദേശങ്ങൾ നാം അനിവാര്യമായുംപാലിക്കേണ്ടതാണ്.പലരുമായി നാം ഹസ്തദാനം വഴി പല സൗഹൃദവും പുതുക്കാറുണ്ട്. എന്നാൽ ഈ ഒരു

സാഹചര്യത്തിൽ സമൂഹവുമായുള്ള ശാരീരിക അകലം അനിവാര്യമാണ്.നിരന്തരം കൈകൾ സാനിറ്റൈസർ ഉപയോഗിച്ചോ സോപ്പുപയോഗിച്ചും കഴുകി കൊണ്ടും ഒരു പ്രത്യേക അകലം പാലിച്ചു കൊണ്ടും നമുക്ക് CORONA യെ പ്രതിരോധിക്കാം.ഭയപ്പെടുന്നതിന്റെ യാതൊരുവിധ ആവശ്യകതയുമില്ല.കൈ കഴുകുന്നതോടുകൂടി കേവലം വൈറസ് പ്ര വർത്തന രഹിതമാവുകയല്ല പാടെ നശിക്കുകയാണ് ചെയ്യുന്നത്.
ഗവൺമെന്റിന്റെയും ആരോഗ്യ പ്രവർത്തകരുടെയുമെല്ലാം വാക്കുകൾ ധിക്കരിച്ച് വീടിന് വെളിയിലേക്ക് പുറപ്പെടുന്ന ജനങ്ങൾ ഓർക്കേണ്ടത് മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ച് സ്വന്തം കുടുംബത്തിൽ നിന്നും വേറിട്ട് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും മറ്റു സ്റ്റാഫുകളെയും അതോടൊപ്പം പോലീസിനെയും സന്നദ്ധ പ്രവർത്തകരെയുമാണ്‌. അവർ അവർക്കു വേണ്ടിയല്ല മറ്റുള്ളവർക്ക് വേണ്ടിയാണ് പ്രയത്നിക്കുന്നത്.

നമ്മുടെ കഴിവ് വികസിപ്പിച്ചെടുക്കാനുള്ള സുവർണാവസരമാണിത്.കൃഷിയിലേർപ്പെടാം. അത്തരത്തിൽ അനേകം പ്രവർത്തനത്തിലേർപ്പെടാം. നമ്മുടെ സർഗാത്മക കഴിവുകൾ ഉണർവ് പ്രാപിക്കുന്നതിന് ഉതകട്ടെ ഈ Lock down കാലം.ഈ ഈസ്റ്ററും വിഷുവും താത്കാലികമായി ഉപേക്ഷിക്കാം. ജാഗ്രത പാലിച്ച് സ്വന്തം വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞ് ലോകമെമ്പാടുമുള്ള കൊറോണ ബാധിതർക്കു വേണ്ടി പ്രാർഥിക്കാം.ഒരു കളിക്കാരൻ ഒറ്റയായി കളിക്കുമ്പോൾ കിട്ടാത്ത ആത്മധൈര്യവും ഊർജവും അഭിമാനബോധവും ടീമിന് വേണ്ടി കളിക്കുമ്പോൾ ലഭിക്കുന്നു.അത്തരത്തിൽ നമ്മൾ നമുക്കുവേണ്ടി മാത്രമല്ല മറ്റുള്ളവർക്ക് വേണ്ടി കൂടിയാണ്‌ പ്രയത്നിക്കുന്നത് എന്നതിൽ അഭിമാനത്തക്ക വിധത്തിൽ നമുക്ക് വീട്ടിൽ സുരക്ഷിതമായിരിക്കാം

അഹന്യ .സി
8 E രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം