സഹായം Reading Problems? Click here

യു പി എസ് പുന്നപ്ര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ചരിത്രം

ചരിത്രത്തിൽ വീരേതിഹാസം രചിച്ച പുന്നപ്രയുടെ മണ്ണിൽ പൊതൂവലായി ശോഭിക്കുന്ന സരസ്വതീ മന്ദിരമാണ് പുന്നപ്ര യു.പി.എസ്.1928 ജൂൺ മാസം വെളിമുറ്റത്ത് ശങ്കരൻ എന്ന കുട്ടിയ്ക്ക് ഒന്നാമതായി അഡ്മിഷൻ നൽകികൊണ്ട് 42 വിദ്യാത്ഥികളും അമിച്ചകരി ശ്രീരാമൻപിളള പ്രധാനഅദ്ധ്യാപകനും,രണ്ട് സഹ അദ്ധ്യാപകരുമായി വെണാക്കുലർ മീഡിയം സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം ഉടലെടുത്തു.ഇതിന് വേണ്ടി അർപ്പണ മനോഭാവത്തോടു കൂടി അശ്രാന്തപരിശ്രമം ചെയ്ത കർമ്മയോഗികൾ സർവ്വശ്രീ തുരുത്തിക്കാട് കുഞ്ഞുപിള്ള കുറുപ്പ്,പാലക്കാപ്പള്ളിൽ ആർ പരമേശ്വരൻ പിള്ള ,കിഴവന പരമേശ്വര പണിക്കർ ,കുമ്പളത്താക്കൽ കൃഷ്ണപണിക്കർ, ചേക്കാത്ര കേശവപണിക്കർ ,ചിറയിൽ ഗോപാലപിള്ള ,കൂലിപ്പുരയ്ക്കാൽ ഇ. കൃഷ്ണപിള്ള ,കുറിയന്നുർ രാഘവ പണിക്കർ,ആര്യപ്പള്ളിൽ ഗോവിന്ദമേനോൻ എന്നിവർ സ്മരണമണ്ഡലത്തിൽ മുൻ നിരയിലുണ്ട്.കുട്ടികളുടെ വൈജ്ഞാനികവും ആത്മീയവുമായ ബുദ്ധിവികാസം ഉറപ്പാക്കുകയും പ്രതിസന്ധികളെ അഭിമുഖീകരിക്കുവാനുള്ള കഴിവും ജീവിത വിജയത്തിന് ആവശ്യമായ വിവിധ നൈപുണ്യങ്ങളും അവർക്ക് നേടിക്കൊടുത്ത് ,മുല്യാധിഷ്ഠിത വിദ്യാഭ്യസത്തിലുടെ ,നല്ല ശിലങ്ങളും ലക്ഷ്യബോധവുമുള്ള ഉത്തമ പൗരന്മാരാക്കി മാറ്റുവാൻ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ഒരു മാത്യകാ വിദ്യാലയമാണ് പുന്നപ്ര യു.പി.എസ്സ്.

പ്രഭാതം മുതൽ പ്രദോഷം വരെ വയലേലകളിലും, അലയാഴികളിലും പണിയെടുത്ത പൂർവ്വ പിതാമഹാന്മാർ ഈ മണ്ണിൽ വിജ്ഞാനത്തിന്റെ പ്രകാശധാര ചൊരിയാൻ ഉദയം ചെയ്ത ഒരു വെള്ളിനക്ഷത്രമാണ് ഈ സരസ്വതീക്ഷേത്രം. 1930 ജൂണിൽ വെളിമുറ്റത്തു ശങ്കരൻ എന്ന കുട്ടിക്ക് ഒന്നാമതായി പ്രവേശനം നൽകികൊണ്ട് 42 വിദ്യാർത്ഥികളും അമിച്ചകരി ശ്രീ. രാമൻപിള്ള പ്രധാനാദ്ധ്യാപകനും, കൂടാതെ രണ്ട് സഹഅധ്യാപകരുമായി ആദ്യത്തെ അഞ്ചാം ക്ലാസ് ആരംഭിച്ചു. തുരുത്തിക്കാട്ട് കുഞ്ഞുപിള്ളക്കുറുപ്പ് ആയിരുന്നു ആദ്യത്തെ മാനേജർ.

പണ്ട് വിശാലമായ ഈ മണൽ പ്രദേശം വഴിപോക്കരുടെ ഒരു സങ്കേതമായതിനാൽ കളിത്തട്ട്. കുളം, കിണർ, കരിങ്കൽ ചുമടുതാങ്ങി എന്നിവ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.ഇതിന്റെ തെളിവെന്നോണം ഒരു കളിത്തട്ട് ഇപ്പോഴും അവശേഷിക്കുന്നു. ഈ സരസ്വതി ക്ഷേത്രം ഒരു പെരുമാൾ പിള്ളയുടേതായിരുന്നു. അദ്ദേഹത്തിന്റെ അനന്തരാവകാശികളിൽ നിന്ന് ഇന്നാട്ടിലെ പ്രഗത്ഭമതികളായ ഏതാനും വ്യക്തികൾ ചേർന്ന് ഈ സ്ഥലം വിലക്കുവാങ്ങി ഒരു മിഡിൽസ്‌കൂൾ സ്ഥാപിക്കുവാനുള്ള ശ്രമവും,വിശാല മനസ്കരായ നാട്ടുകാരുടെ അകമഴിഞ്ഞ സഹായ സഹകരണവും കൊണ്ട് 1930 ൽ വി എം  സ്‌കൂൾ എന്നപേരിൽ ഈ സ്ഥാപനം ഉടലെടുത്തുന്നു

അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. ഡി പങ്കജാക്ഷക്കുറുപ് ഈ സ്കൂളിലെ പൂർവ്വ അധ്യാപകനായിരുന്നു       

ശ്രീ. ഡി പങ്കജാക്ഷക്കുറുപ്

ഭൗതികസൗകര്യങ്ങൾ

 • സയൻസ് ലാബ്
 • സോഷ്യൽസയൻസ് ലാബ്
 • കണക്ക് ലാബ്
 • കമ്പ്യൂട്ടർ ലാബ്
 • ലൈബ്രറി
 • സ്കൂൾ സൊസൈറ്റി
 • സ്കൂൾവാഹനം

പാഠ്യേതര പ്രവർത്തനങ്ങൾ

ഇത് ഒരു ആഗോള സംഘനയാണ്.അതിന്റെ ഇന്ത്യൻ പതിപ്പായ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് അോസിയേഷൻ എന്ന സംഘടനയുടെ ഭാഗമാണിത്.കബ്സ്,,ബുൾബുൾസ്,സ്കൗട്സ്,ഗൈഡ്സ്,റോവേഴ്സ് എന്നിങ്ങനെ പ്രായവും ലിംഗവും അിസ്ഥാനമാക്കി വിവിധ വിഭാഗങ്ങളിലായാണ് ഈ സംഘടനയുടെ പ്രവർത്തനം നടക്കുന്നത്.കുട്ടികളുടെ സവഭാവ രൂപീകരണത്തിലും പൗരബോധം വളർത്തുന്നതിലും ഈ സംഘടന വലിയ പങ്ക് വഹിക്കുന്നു.

മുൻ സാരഥികൾ

HM

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ

 • P. N നീലകണ്ഠപിള്ള
 • P. M പ്രഭാകരൻ നായർ
 • K. N ഗോപിനാഥപ്പണിക്കർ
 • V. M രാമചന്ദ്രൻ നായർ
 • S ഓമനക്കുട്ടിയമ്മ
 • N നീലകണ്ഠശർമ
 • G ഇന്ദിരാദേവി
 • J രാജമ്മ
 • K പ്രസന്നകുമാർ
 • G ഇന്ദുമതി
 • P.O സുമാദേവി
 • R ഗീത
 • P ശ്രീദേവി 

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. വി.എസ്.അച്ചുതാനന്ദൻ
 2. കാവാലം മാധവൻകുട്ടി
 3. വി ദിനകരൻ
 4. എ വി താമരാക്ഷൻ
 5. ഡോ. ഹാരിസ്
 6. ജയൻ മുളങ്ങാട്
 7. അനിൽ പങ്കജവിലാസം
 8. H.സലാം
 9. കമാൽ എം മാക്കിയിൽ
 10. പുന്നപ്ര മധു
 11. പുന്നപ്ര മനോജ്
 12. പുന്നപ്ര പ്രശാന്ത് 
 13. മഞ്ജുഷ മുരളി
 14. ഡോ.വിനീത്
 15. ഡോ.നൗഫൽ
 16. രവിവർമ
 17. സുഷമാ വിജയൻ
 18. ആദിലാ കബീർ
 19. ഡോ.സജീർ
 20. ഡോ.രേഷ്മ
 21. ഡോ. ശ്യംകുമാർ
 22. ദീപേഷ്
 23. അനസ്
 24. ദേവയാനി ദിലീപ്
 25. ശ്രീലക്ഷ്മി