യു എം എൽ പി എസ് തുറവൻകാട്

കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ കുട്ടികളിലെ വായനാ പരിപോഷണം ലക്ഷ്യംവച്ചുകൊണ്ട് 2021 ജുൺ 19 ശ്രീ.പി.എൻ.പണിക്കരുടെ ജന്മദിനത്തിൽ നിരവധിപ്രവർത്തനങ്ങൾആസൂത്രണം ചെയ്തു.ഓൺലൈനായി നടത്തിയ വായനാദിനാഘോഷപരിപാടികൾ സാഹിത്യകാരനും കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനുമായ ശ്രീ.റഷീദ് കാറളം ഉദ്ഘാടനം ചെയ്തു.

വീടുകളിൽ വായനാമൂല ഒരുക്കൽ, പുസ്തക പാരായണം, പ്രസംഗം, കഥ പറയൽ, കവിത, ഗാനം, രചനകൾ, വായനാകുറിപ്പ് തയ്യാറാക്കൽ...എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കായും പുസ്തകപരിചയം, കവിത, ഗാനാവതരണം....തുടങ്ങിയ പ്രവർത്തനങ്ങൾ മാതാപിതാക്കൾക്കായും സംഘടിപ്പിച്ചിരുന്നു.

എല്ലാദിവസവും പത്രവായന, 3,4 ക്ലാസുകളിലെ കുട്ടികൾക്ക് മാസത്തിൽ നിശ്ചിതദിവസങ്ങളിൽ സ്കൂളിൽ വന്ന് ലൈബ്രറി പുസ്തകങ്ങൾ എടുത്തുകൊണ്ടുപോയി വായിക്കുന്നതിനുമുള്ള അസരങ്ങൾ ക്രമീകരിച്ചു. 1,2 ക്ലാസുകൾലെ കുട്ടികൾക്ക് വായനാകാർഡുകൾ കൊടുക്കുകയും ചെയ്തു. മാതൃഭാഷാദിനത്തോടനുബന്ധിച്ച് ഭാഷാസ്നേഹം വളർത്താൻ സഹായകമാം വിധം നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുന്നതിനും ഉപയോഗിക്കുന്നതിനും വേണ്ടി സ്കൂൾതലത്തിൽ നടത്തുന്ന ഒരു പ്രക്രിയയാണ് ‘Hello English’. ബ.സി.നിമിഷയുടെ നേതൃത്വത്തിൽ ഈ പ്രോഗ്രാം വളരെ വിജയകരമായി നടത്തി വരുന്നു. ‘Hello English Fest’, ‘World English Day’...തുടങ്ങി ഇംഗ്ലീഷുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തുകയും അതിൽ എല്ലാ കുട്ടികളും തന്നെ പങ്കെടുക്കുകയും ചെയ്തു.

ഗണിതം കുട്ടികൾക്ക് ഏറ്റവും എളുപ്പവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന ഉല്ലാസഗണിതം, ഗണിത ക്ലബ്ബ് എന്നീപദ്ധതികൾ ബ.സി.ജിതയുടെ നേതൃത്വത്തിൽ സ്കുളിൽ നടത്തി വരുന്നു. ഗണിത മാസിക, രാമാനുജദിനാചരണം തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാകുട്ടികളുടെയും പങ്കാളിത്തത്തോടെ ചെയ്യുകയുണ്ടായി.

കുട്ടികളിൽ ശാസ്ത്രീയാവബോധം വളർത്തുന്നതിനുതകുന്ന പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ശാസ്ത്രലോകത്തിലേയ്ക്ക് നയിക്കുന്ന ശാസ്ത്ര ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു.കുട്ടികൾ ചെറിയ പരീക്ഷണങ്ങൾ ചെയ്ത് ഗ്രൂപ്പുകളിൽ ഇടുകയും പരീക്ഷണക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു.