ചാറ്റൽ മഴ

മഴ മഴ മഴ ചാറ്റൽ മഴ
ചാഞ്ഞും ചരിഞ്ഞും ചിതറിവീഴും
കാറ്റടിക്കുമ്പോൾ അങ്ങോട്ടു പോകും
വികൃതിക്കാരാ ചാറ്റൽ മഴേ !
നിന്നോടൊപ്പം ആടുവാൻ പാടുവാൻ
നിന്റെയീ തലോടലിൽ താനേയിറങ്ങുവാൻ
മഴ നനഞ്ഞീറനായി നിൽക്കുവാനും
ഒത്തിരി നേരം മുറ്റത്തിറങ്ങി
നിന്നോടൊപ്പം കളിക്കുവാനും
എന്തിഷ്ടമാണ് ഇഷ്ടമാണിഷ്ടമാണ്
ചുട്ടുപൊള്ളുന്നൊരീ ഭൂമിതൻ
ഉഷ്ണം ശമിപ്പിച്ച് ധന്യമാക്കും
എത്ര സുന്ദരമീ മഴ ചാറ്റൽമഴ
ഇനിയുമിനിയും ഓടി വാ നീ

ദേവി വിപഞ്ചിക
1 A ഗവൺമെന്റ് യു പി എസ് ഇളമാട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത