യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ സർഗ്ഗ ശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന കേരള സർക്കാറിന്റെ ,പൊതു വിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യ വേദി...
കുട്ടികളുടെ കലാസാംസ്‌കാരിക സാമൂഹിക വികസനത്തിനുതകുന്ന ധാരാളം പ്രവർത്തനങ്ങൾ സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നുവരുന്നു.സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ നീളുന്ന നിരവധി പഠനപരിശീലന പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നുണ്ട്.സ്കൂൾ കേന്ദ്രീകരിച്ച് തന്നെ ധാരാളം ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടക്കുന്ന തിനാൽ കുട്ടികളിൽ നേതൃപാടവത്തിനും കൂട്ടായ പരിശ്രമങ്ങൾക്കും നിരവധി അവസരങ്ങൾ ലഭിക്കുന്നു. വിദ്യാരംഗം മാസിക ,തളിര് മാസിക തുടങ്ങിയവ കുട്ടികൾ ക്ക് ഒരുപോലെ രസകരവുംഅറിവ് നൽകുന്നതും കഥ,കവിത ആസ്വാദനങ്ങൾക്ക് വളരെയധികം പ്രയോജനം നൽകുന്നതുമാണ്.
സ്കൂളിൽ നിന്ന് നിരവധി കലാകാരൻമാരെയും കലാആസ്വാദകരെയും സൃഷ്ടിച്ചെടുക്കാൻ വിദ്യാരംഗം കലാസാഹിത്യ വേദിയ്ക്ക് കഴിഞ്ഞു എന്നത് ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ച് അഭിമാനിക്കാവുന്നതാണ്..അതിന് അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നാട്ടുകാരുടെയും പ്രോത്സാഹനങ്ങളും സഹായങ്ങളും ധാരാളം ലഭിക്കുന്നു..പഞ്ചായത്ത്, സബ്ജില്ല,ജില്ലാ മത്സരങ്ങളിലും പരിശീലന പരിപാടികളിലും സ്ഥിരം സാന്നിധ്യമാകാനും ഞങ്ങൾക്ക് ഇതിലൂടെ കഴിയുന്നു.....