യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ പ്രകൃതി നമ്മുടെ അമ്മയാണ്.

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ അമ്മയാണ്

പരിസ്ഥിതിയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും.

പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനാണ്

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്.

എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിൻ്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിൻറെ ലക്ഷ്യം.

നഗരങ്ങളെല്ലാം മലിനീകരണം കാരണം നശിക്കുവാൻ തുടങ്ങിയിരിക്കുന്നു.

കുടിവെള്ളത്തിനും വായു ശുദ്ധീകരണത്തിനും പ്രശ്നങ്ങളുണ്ടാക്കുന്നു.

ഇതിനെല്ലാം കാരണം നാം പ്രകൃതിയെ വല്ലാതെ നോവിക്കുന്നത് മാത്രമാണ്.

സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ വികസന രീതി പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്.

കൂട്ടുകാരെ, നാം പ്രകൃതിയെ അഥവാ പരിസ്ഥിതിയെ വല്ലാതെ നോവിക്കുന്നുണ്ട്.

കൂട്ടുകാരെ, നാമേവരും പ്രകൃതിയെ സംരക്ഷിക്കാൻ തയ്യാറായാൽ ഒരു പഴയ പ്രകൃതിയെ നമുക്ക് വീണ്ടെടുക്കാം.

സജ്‌ല.വി
7 C യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം