യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

പ്രിയപ്പെട്ട കൂട്ടുകാരെ ശുചിത്വത്തിനെ കുറിച്ച് ഒരു ചെറിയ കഥയാണ് പറയാൻ പോകുന്നത്. ഒരു ദിവസം ഞാൻ വീടിനടുത്തുള്ള കടയിലേക്ക് പോവുകയായിരുന്നു. വഴിയിൽ വെച്ച് വൃത്തിയില്ലാത്ത ഒരു മനുഷ്യനെ ഞാൻ കണ്ടു. അയാളുടെ മുടിയും താടിയും വേഷവുമൊക്കെ കണ്ടപ്പോൾ തന്നെ തോന്നി അയാൾ കുളിച്ചിട്ട് പോലും നാളുകളേറെയായെന്ന്. ഞാൻ ആ ചേട്ടനോട് പറഞ്ഞു. ചേട്ടാ ഇങ്ങനെ മുടിയും താടിയും വെട്ടി ഒതുക്കി വെക്കാതെയും മുഷിഞ്ഞ വസ്ത്രം ധരിച്ചും നഖങ്ങളൊക്കെയും വെട്ടാതെയും നടന്നാൽ ചേട്ടനെ എല്ലാവരും വെറുക്കുകയില്ലേ ,ചേട്ടനു കൂട്ടുകാരും ഉണ്ടാവുകയില്ല.എന്നാൽ ഞാൻ പറഞ്ഞതൊന്നും കേൾക്കാതെ ആ ചേട്ടൻ അകത്തേക്കു പോയി.എതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ചേട്ടനെ ഒറ്റക്ക് കാണണ മെന്നു തോന്നി. ഞാനും എന്റെ സഹോദരനും അയാളുടെ വീട് അന്വേഷിച്ചു കണ്ടു പിടിച്ചു. എന്റെ സഹോദരൻ കളിക്കാൻ പോകുന്ന മൈതാനതിന്റെ അടുത്തു തന്നെയാണ് അയാളുടെ വീട്. വീട്ടിൽ എത്തിയപ്പോൾ ഒരമ്മൂമയും, ചേട്ടനും മാത്രമാണ് അവിടെ താമസം. വീട്ടിലെ ചറ്റുപാടും വളരെ മോശമായിരുന്നു. ഞങ്ങൾ അമ്മൂമ്മയോട് കാര്യങ്ങൾ തിരക്കിയപ്പോൾ വിഷമത്തോടെ അവർ പറഞ്ഞു. "ഞങ്ങൾ അവനോട് എന്നും പറയാറുണ്ട് നല്ല വൃത്തിയോടും വെടുപ്പോടും കൂടി നടക്കണമെന്ന് പറഞ്ഞാലും അവൻ കേൾക്കുകയില്ലെന്ന് എനിക്ക് വീട്ടിലെ കാര്യങ്ങൾ മാത്രമേ ചെയ്യാൻ ഈ അവസ്ഥയിൽ കഴിയുകയുള്ളൂ."

ഞാനും എന്റെ ജേഷ്oനും കൂടി അയൽവാസികളോടു കാര്യം തിരക്കി.അവർക്കൊക്കെ അയാളെ കുറിച്ച് മോശമായ കാര്യമാണു പറയാനുണ്ടായിരുന്നത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയില്ല.എല്ലാ മാലിന്യങ്ങളും നീക്കം ചെയാതെ കൂട്ടി വെക്കും.ഞങ്ങൾക്കൊക്കെ തന്നെ ആ വിട്ടിലെ ദുർഗന്ധം കാരണം വളരെ വിഷമിച്ചാണ് കഴിഞ്ഞു കൂടുന്നത്. ഞങ്ങൾ എന്തെങ്കിലും അയാളോടു പറഞ്ഞാൽ ഞങ്ങളോടൊക്കെ ദേഷ്യപ്പെട്ട് സംസാരിക്കും. അവസാനം ഞങ്ങളോട് അവർ പറഞ്ഞു: "മക്കൾ അവിടേക്കു പോവണ്ട പോയതുകൊണ്ട് യാതൊരു കാര്യവുമില്ല." അപ്പോൾ ഞങ്ങൾ പറഞ്ഞു. പോലീസിൽ വിവരമറിയിച്ചു കൂടെയെന്ന് ? അതു കൊണ്ടെന്നും അയാൾക്ക് മാറ്റമുണ്ടാവില്ല എന്നും അവർ പറഞ്ഞു.എന്നിരുന്നാലും ഞാനും എന്റെ സഹോദരനും അയാളുടെ വീട്ടിൽ പോയി. അപ്പോൾ അയാൾ വീട്ടിലുണ്ട് ഞാൻ ചോദിച്ചു. "ചേട്ടാ നിങ്ങൾക്കെന്നെ ഓർമ്മയുണ്ടോ?" അയാൾ പതുക്കെ പറഞ്ഞു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റോഡിൽ വെച്ച് ആ കടയുടെ അടുത്ത് വെച്ച് ശരി ഞാൻ പറയാം. "അന്ന് ചേട്ടനോട് കുറച്ച് കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞിരുന്നില്ലേ അത് എന്തൊക്കെയാണ് ? നല്ല വൃത്തിയും വെടുപ്പുമായി നടക്കണം നല്ല വസ്ത്രം ,മുടിയും താടിയും പാറി പറത്തി ഇടാതെ വെട്ടി ഒതുക്കണം. നഖങ്ങളൊക്കെ വെട്ടി നടക്കണം."

ശേഷം ഞാനും സഹോദരനും അയാളെയും കൂട്ടി വീടും പരിസരവും വ്യത്തിയാക്കുകയും വസ്ത്രങ്ങളെല്ലാം കഴുകിയിട്ടു.മാലിന്യങ്ങളെല്ലാം വേർതിരിക്കുകയും കത്തിച്ച് കളയുകയുo ചെയ്തു.കൂടാതെ അടുത്ത ദിവസം ചെറിയ ബാർബർ ഷാപ്പു കടയിൽ പോയി മുടിയും താടിയും ഒതുക്കി വെക്കുകയും ചെയ്തു.കൂടാതെ ഭക്ഷണം കഴിക്കുമ്പോഴും കഴിച്ചു കഴിഞ്ഞിട്ടും കൈ നന്നായി കഴുക .എല്ലാ ദിവസവും കളിക്കണം എന്നും പറയുകയുണ്ടായി. എല്ലാം കഴിഞ്ഞ പ്പോൾ അയാൾക്ക് വളരെ സന്തോഷമായി.ആ ചേട്ടനേയും കൂട്ടി ഒരു ചായ കുടിച്ചു.അവസാനത്തിൽ അയാളുടെ അയൽവാസികളുടെ അടുത്തേക്ക് ഞങ്ങളേയും കൊണ്ടുപോയി. ഞാൻ വൃത്തിയോടെയാണെന്ന് അവരോട് പറയൂ. ഇനി ഇവിടങ്ങോട്ട് ഞാൻ വൃത്തിയോടു കൂടിയേ നടക്കുകയുള്ളൂ എന്ന് .എല്ലാവരും അയാളെ അഭിന്ദിച്ചു. അയാൾക്ക് സന്തോഷമായി അയാൾ പറഞ്ഞു .ആ മക്കളാണ് ഞങ്ങളെ വ്യത്തിയിലേക്ക് നയിച്ചത്.സന്തോഷത്തോടെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചുപോയി. അച്ഛനോടും, അമ്മയോടും ഇക്കാര്യം പറഞ്ഞു. അവർ ഞങ്ങളെ അഭിനന്ദിച്ചു. കൂട്ടുകാരെ വ്യത്തിയുടെ കുറച്ച് കാര്യങ്ങൾ കൂടി പറഞ്ഞു തരാം. നമ്മുടെ വഴിയിലും ,പൊതു സ്ഥലങ്ങളിലുo ,വിദ്യാലയത്തിലും ചപ്പുചവറുകൾ ഇടരുത്. പുറത്തു പോവുമ്പോൾ നല്ല വസ്ത്രം ധരിക്കുക. എപ്പോഴും കർച്ചീഫ് കൈയിൽ വെക്കുക.തുമ്മുമ്പോൾ കർച്ചീഫു കൊണ്ട് മുഖവും വായും പൊത്തുക, ഭക്ഷണം കഴിക്കുമ്പോഴും കഴിച്ച് കഴിഞ്ഞിട്ടും കൈയും ,വായയും നന്നായി കഴുകുക, മുതിർന്നവരോട് നന്നായി പെരുമാറുക, താഴെയുള്ള വരോട് നന്നായി കരുണ കാണിക്കുക, കൂട്ടുകാരെ എന്റെ കൊച്ചു കഥ ഇവിടെ അവസാനിപ്പിക്കുന്നു. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടോ, നിങ്ങൾക്ക് ഇതിൽ നിന്ന് എന്ത് ഗുണപാഠമാണ് മനസിലായത്. എല്ലാവരും വൃത്തിയോടെ നടക്കണം, വ്യത്തിയോടെ ജീവിക്കണം.

നഹാൻ.A
3 A യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ