യു.പി.സ്കൂൾ കല്ലുവാതക്കൽ/അക്ഷരവൃക്ഷം/ വീണ്ടും രചിക്കണോ ചരമ ഗീതം


വീണ്ടും രചിക്കണോ ചരമ ഗീതം



സൃഷ്ടാവ് നമുക്കായ് തന്നൊരീ ഭൂമിയെ
നമ്മുടെ ചെയ്തികൾ മലിനമാക്കി
കേഴുന്നൊരമ്മതൻ നെഞ്ചിലേക്കാഞ്ഞാഞ്ഞ വെട്ടി നാം കോർപ്പറേറ്റ് ഭീമൻ്റെ കോട്ട കെട്ടി
വിഷപ്പുക ചീറ്റുന്ന ഫാക്ടറി കെട്ടി നാം
അമ്മ തൻ ശ്വാസകോശങ്ങൾ നിറച്ചു
കാർബണിൻ മിശ്രിതു തള്ളും ശകടങ്ങൾ.
അമ്മ തൻ മാറിടം വികൃതമാക്കി
പുഴകളും അരുവിയും കടലും കായലുകളും
പ്ലാസ്റ്റിക് കൊണ്ട് നിറച്ചു നമ്മൾ
എത്ര ലോക് ഡൗണുകൾ വേണം നമുക്കിനി
നമ്മുടെ അമ്മയെ വീണ്ടെടുക്കാൻ.
പണ്ടെൻ്റെ പ്രിയ കവി പാടിയ പോലെ
പാടണോ ഞാനുമൊരു ചരമഗീതം.
 
 
 


ആദിത്ത് എ
5D യു.പി.സ്കൂൾ കല്ലുവാതക്കൽ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത