യു.പി.സ്കൂൾ കല്ലുവാതക്കൽ/അക്ഷരവൃക്ഷം/ രോഗം എന്ന മഹാവിപത്ത്
രോഗം എന്ന മഹാവിപത്ത്
ശുചിത്വം ഒരു സംസ്കാരമാണ് .ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹം ആയാലും അതിന് വളരെ പ്രാധാന്യം തന്നെയാണ് .ശുചിത്വം വേണമെന്ന് നമുക്ക് എല്ലാവർക്കും അറിയാം എങ്കിലും വ്യക്തിശുചിത്വം ഇല്ലാതെ അനവധി പേർ ഈ ലോകത്ത് കഴിയുന്നു .നാം ജീവിക്കുന്ന പരിസരവും ചുറ്റുപാടും അന്തരീക്ഷവും ഒക്കെ മലിന വിമുക്തമാക്കാൻ എന്നത് ഓരോ പൗരനെയും കടമയാണ് .തങ്ങളുടെ വീട്ടിലെ മാലിന്യം അടുത്ത വീട്ടിലേക്കോ റോഡരികിലേക്ക് വലിച്ചെറിയുന്ന നമ്മുടെ രീതി ഇന്ന് ജീവിതശൈലി ആയിരിക്കുന്നു അതുമൂലം കൊതുക് ഈച്ച എന്നിവ വളരുകയും പല അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു . ഇന്ന് നമ്മെ വേദനിപ്പിക്കുന്ന മഹാവിപത്താണ് കൊറോണ എന്ന വൈറസ് .കിളികളെ കൂട്ടിലടച്ച ഇടുന്നത് പോലെ കൊറോണ നമ്മെ വീട്ടിൽ ബന്ധനത്തിൽ ആക്കിയിരിക്കുകയാണ് .ഈ അസുഖം നാം എല്ലാവരെയും ശുചിത്വം പഠിപ്പിക്കുന്നു .ഓരോ വ്യക്തിയും മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു ശുചിത്വം എന്തെന്ന് .വ്യക്തി ശുചിത്വം പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പരിസരശുചിത്വവും . കൊറോണ എന്ന വൈറസ് ലോകം മൊത്തം കീഴടക്കി മഹാമാരി പോലെ മനുഷ്യരിൽ താണ്ഡവം തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി .ലക്ഷക്കണക്കിന് ആളുകളാണ് മരിക്കുന്നത് .വ്യക്തിശുചിത്വം കൊണ്ടും സാമൂഹിക ഇടപെടൽ കുറച്ചു കൊണ്ടും രോഗം പകരുന്നത് നമുക്ക് തടയാൻ കഴിയും . നിരാശയും പേടിയും പതർച്ചയും അല്ല ഈ ലോകം നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്നത് .ഏതു ദുരന്തത്തെ യും നേരിടുന്നതിന് ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആണ് വേണ്ടത് അതാണ് കാലവും ആവശ്യപ്പെടുന്നത്
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം