യു.പി.എസ്. ചിറക്കടവ്/അക്ഷരവൃക്ഷം/മാർച്ചിലേക്ക് ഒരു മടക്കയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
മാർച്ചിലേക്ക് ഒരു മടക്കയാത്ര

അന്നൊരു വെള്ളിയാഴ്ചയായിരുന്നു ഞങ്ങൾ അവസാനമാ എന്തൊക്കെ കലാപരിപാടികൾയും സ്കൂളിൽ പോയ ദിവസം പിറ്റേദിവസം ഉത്സാഹത്തോടെയാണ് ഞങ്ങൾ ഉണർന്നത് സ്കൂൾ വാർഷികാഘോഷത്തിന്റെ തിരക്കിലായിരുന്നു എന്തൊക്കെ കലാപരിപാടികൾ, എങ്ങനെ നടത്തണം, ആരൊക്കെ ഞങ്ങൾ ഏഴാം ക്ലാസ്സുകാരി സംബന്ധിച്ചടുത്തത്തോളം യുപി ക്ലാസിലെ അവസാന നാളുകളായിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട സ്കൂളിനെ പിരിയുന്നത്തിലുള്ള ദുഃഖവും പുതിയ സ്കൂളിലേക്കുള്ള ചർച്ചകളും ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു.

ഞായറാഴ്ച രാവിലെ ഉണർന്നു ഡാൻസ് സ്കൂളിൽ പോയി ഉച്ചയ്ക്ക് തിരികെ വന്നപ്പോൾ അമ്മ പറഞ്ഞു നാളെ നിങ്ങൾക്ക് ക്ലാസ് ഇല്ല കോട്ടയം പത്തനംതിട്ട ജില്ലകളിൽ അവധിയാണ് ആകാംക്ഷയോടെ അമ്മയുടെ മുഖത്തേക്ക് നോക്കി ഒപ്പം ടിവിയിലേക്ക് പത്തനംതിട്ട ജില്ലയിൽ covid-19 സ്ഥിരീകരിച്ചിരിക്കുന്നു എനിക്ക് സങ്കടവും നിരാശയും ഒക്കെ തോന്നി 'ആ പോട്ടെ' രണ്ടു ദിവസം അല്ലേ ഉള്ളൂ അത് കഴിഞ്ഞ് പോകാമല്ലോ ചൊവ്വാഴ്ച ഉച്ചയോടെ വാർഷിക പരീക്ഷകൾ എല്ലാം ഉപേക്ഷിച്ചുകൊണ്ട് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും അടച്ചിരിക്കുന്നു എന്ന് ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. പ്രതീക്ഷകൾ എല്ലാം വീണുടഞ്ഞ നിമിഷം അമ്മ എന്നെയും അനുജത്തിയേയും സമാധാനിപ്പിച്ചു. നമ്മുടെ നാട്ടിൽ ഇത് പടരാതിരിക്കാൻ വേണ്ടിയാണ്. നാളെ പുസ്തകങ്ങളെല്ലാം അടുക്കി വെക്കണം ബാഗ് കഴുകി വൃത്തിയാക്കണം എല്ലാം ഞങ്ങൾ അനുസരിച്ചു.

മഹാമാരി ഒരു പെരുമഴ കാലം പോലെ പെയ്തിറങ്ങി. ഭയാനക കഥയുടെ നാളുകളായിരുന്നു. അപ്പോഴേക്കും ലോക്ക് ഡൗൺ എന്ന വാക്കുകൾ കേൾക്കാൻ തുടങ്ങി. ഇത് എന്തായിരിക്കും എന്ന ചിന്ത എന്നിൽ അലസി കൊണ്ടിരുന്നു. എന്തായാലും പിന്നീടുള്ള നാളുകൾ ചൈന, അമേരിക്ക, ഇറ്റലി തുടങ്ങിയ ദേശങ്ങൾ തകർന്നടിഞ്ഞു മനുഷ്യ ജീവനുവേണ്ടി രാഷ്ട്രങ്ങൾ തമ്മിൽ പോരാടി കൊണ്ടിരുന്നു. ഇവിടെയാണ് ലോകത്തിന്റെ അന്ധകനായ കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചു. ലക്ഷങ്ങൾ ഓളം വരുന്ന മനുഷ്യജീവൻ അപ്പോഴേക്കും നഷ്ടമായി കഴിഞ്ഞിരുന്നു.

എന്തായാലും കൊറോണ ലോകത്തെ നിരവധി കാര്യങ്ങൾ ചിന്തിക്കാൻ പഠിപ്പിച്ചു. ഞങ്ങളുടെ വീട് ഒരു സ്വർഗ്ഗം ആയിരുന്നു. അച്ഛനും അമ്മയും ഞങ്ങളും ഉൾപെടുന്ന സ്വർഗ്ഗം. കുട്ടിക്കാലത്ത് ഒരിക്കലും ലഭിക്കാത്ത ദിനങ്ങളായിരുന്നു. പാചകത്തിൽ അമ്മ ഞങ്ങളെയും കുട്ടി. കൃഷിപ്പണിയിൽ അച്ഛനെ ഞങ്ങൾ സഹായിച്ചു. മാനുഷിക മൂല്യങ്ങൾ തിരിച്ചറിയാൻ ലോക്ക് ഡൗൺ പഠിപ്പിച്ചു. ഭക്ഷണത്തിന് വില ഞങ്ങൾ ശരിക്കും മനസ്സിലാക്കി. കാരുണ്യത്തിന്റെ കരങ്ങൾ ആവാൻ അച്ഛന്റെ ഒപ്പം ഞങ്ങളും കൂടി ജാതിക്കും മതത്തിനും മുകളിൽ മനുഷ്യൻ എന്ന മഹാ സത്യത്തെ ഞങ്ങൾ തിരിച്ചറിഞ്ഞു. പരസ്പര സ്നേഹത്തിന്റെയും

നന്മയുടെയും വഴി തുറക്കുകയായിരുന്നു ലോക ഡൗൺ.

ഇടയ്ക്കിടെ ഓർമ്മകൾ സ്കൂളിലേക്ക് പോകും ഞങ്ങളുടെ സ്കൂളിലെ മനോജ് ചേട്ടന്റെ തകർപ്പൻ സാഹിത്യ കുറിപ്പുകൾ ഓൺലൈനിൽ വായിച്ച് നേരം കഴിച്ചുകൂട്ടി. അങ്ങനെയിരിക്കെ ഏപ്രിൽ പതിമൂന്നാം തീയതി വൈകിട്ട് ഞങ്ങളുടെ സ്കൂൾ H.M നിഷ ടീച്ചർ ഫോണിൽ ബന്ധപ്പെട്ടു. കൊറോണ കാലമായതിനാൽ വിഷു കിറ്റ് വിതരണം ചെയ്യുന്നു 7 മണിക്ക് മുൻപ് എത്തണം. അപ്പോൾ തന്നെ ഞാനും അനുജത്തിയും അച്ഛന്റെ ഒപ്പം പോയി പുഞ്ചിരിക്കുന്ന മുഖവും കാരുണ്യത്തിന്റെ കാര്യങ്ങളുമായി സൗമ്യ ടീച്ചറും, ഹർഷ ടീച്ചറും. കുറച്ചു കൂട്ടുകാരെ കാണാൻ സാധിച്ചു എന്തായാലും ഈ മാർച്ച് മറക്കാനാവാത്ത സംഭവബഹുലമായ വർഷമാണ്. സ്കൂളിനോട് യാത്ര ചോദിക്കാതെ കൂട്ടുകാരുടെ നിറഞ്ഞ മിഴി കാണാതെ അധ്യാപകരുടെ ഒരു അനുഗ്രഹം വാങ്ങാതെ ഏഴാംക്ലാസിലെ പടികളിറങ്ങുമ്പോൾ കഴിഞ്ഞുപോയ നല്ല നാളെയെ കുറിച്ച് ഓർക്കുമ്പോൾ മനസ്സ് നിറയുന്നു. നല്ലത് മാത്രം പഠിപ്പിച്ച ഞങ്ങളുടെ സ്കൂളിനെ, നന്മകൾ മാത്രം പകർന്നു തന്ന ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ, മുന്നോട്ടുള്ള യാത്രയിലും ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.

ഈ മഹാമാരിയിൽ നിന്നും നമുക്ക് സുരക്ഷിതത്വം ഒരുക്കിത്തന്ന നമ്മളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സംരക്ഷിച്ച് കേരളത്തിലെ ഓരോ പോലീസുകാർക്കും നാടിനു വേണ്ടി ജീവൻ കൊടുത്ത ഡോക്ടർമാർക്കും വീട്ടിൽ നിന്നും മനുഷ്യ സേവനത്തിനു വേണ്ടി ജീവൻ ഉഴിഞ്ഞുവെച്ച നഴ്സുമാർ മറ്റ് ആരോഗ്യപ്രവർത്തകർ സഹായഹസ്തവുമായി ഓടിനടന്ന് സഹജീവികൾ നിങ്ങൾക്കൊക്കെ എങ്ങനെ നന്ദി പറയണം എന്നറിയില്ല. നിങ്ങളാണ് ഈ നാടിന്റെ ദൈവങ്ങൾ. ശ്രീ മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് സ്മരിക്കട്ടെ.

ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമ്മിക്കണം എന്ന വാക്കു മാത്രം"
"നാളെ പ്രതീക്ഷതൻ കുങ്കുമപൂവായി നാം കടം കൊള്ളുന്നതിത്ര മാത്രം"

പ്രത്യാശയോടെ 2021 മാർച്ചിൽ ഈ മാർച്ചിനെ നമുക്ക് സ്മരിക്കാം. മഹാവ്യാധി കവർന്നെടുത്ത ജീവനു മുൻപിൽ പ്രണമിച്ചു കൊണ്ട് മനുഷ്യ ലോകത്തെ കീഴ്മേൽ മറിക്കാൻ ശക്തിയുള്ള നിനക്ക് ലോകത്തിന്റെ അന്ധകനായ വൈറസിന്റെ അന്തകനാകാൻ സാധിക്കട്ടെ എന്ന ശുഭ പ്രതീക്ഷയോടെ നിർത്തട്ടെ.

ലോകാ സമസ്ത സുഖിനോ ഭവന്തു.

പാർവതി ശ്രീകുമാർ
7 എ യു.പി.എസ്. ചിറക്കടവ്
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം