യു.ജെ.ബി.എസ് കുഴൽമന്ദം/അക്ഷരവൃക്ഷം/മിട്ടു പഠിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
മിട്ടു പഠിച്ച പാഠം


അമ്മുക്കിളിയും അപ്പുക്കിളിയും ചേർന്ന് കൂടൊരുക്കി .
ചക്കരമാവിൻ കൊമ്പിൽ . അമ്മുക്കിളിക്ക് മുട്ടയിടാനുള്ള കാലമായി .
വലിയ ഒരു കുന്നിൻ ചെരുവിലാണ് ചക്കരമാവ് നിൽക്കുന്നത് .
കുന്നിൽ ധാരാളം മരങ്ങൾ ഉണ്ട്. അതിനാൽ തീറ്റതേടി പോകാൻ വിഷമമില്ല.
ഒരു ദിവസം അമ്മുക്കിളി മുട്ടയിട്ടു .
നാലു മുട്ടകൾ.
കുറെ ദിവസം കഴിഞ്ഞപ്പോൾ മുട്ടകൾ വിരിഞ്ഞു.
നാലു കുഞ്ഞിക്കിളികൾ. ഒരാൾ അല്പം കുസൃതിക്കാരൻ ആണ്.
പേര് മിട്ടു.
തീറ്റ തേടുവാനായി ഒരു ദിവസം പോകുമ്പോൾ അമ്മുക്കിളി മിട്ടു വിനോട് പ്രത്യേകം പറഞ്ഞു
" എങ്ങോട്ടും പോകരുത് പറക്കാനും ശ്രമിക്കരുത്."
അപ്പുവും അമ്മുവും പോയ ശേഷം കിളിക്കുഞ്ഞുങ്ങൾ ഉറങ്ങി.
മിട്ടു മാത്രം ഉറങ്ങിയില്ല.
അവന് ഒന്ന് പറക്കുവാൻ ആഗ്രഹം തോന്നി.
പറക്കാൻ ശ്രമിച്ചതും മരത്തിൽ നിന്ന് താഴെ വീണ് കാലൊടിഞ്ഞു.
കുറെ നേരം കഴിഞ്ഞ് അമ്മുവും അപ്പുവും തിരികെ എത്തി.
കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞിക്കിളികളോട് മിട്ടുവിനെ അന്വേഷിച്ചു.
"ഞങ്ങൾ എണീറ്റു നോക്കുമ്പോൾ അവനെ കാണുന്നില്ലമ്മേ " കുഞ്ഞിക്കിളികൾ പറഞ്ഞു.
ശരി നമുക്കു നോക്കാം എന്നു പറഞ്ഞ് അമ്മുവും അപ്പുവും മിട്ടുവിനെ തിരയാൻ ഇറങ്ങി.
താഴെ വീണു കിടക്കുന്ന മിട്ടുവിനെ അവർ കണ്ടു.
" ഇതെങ്ങനെ പറ്റി " അമ്മു മിട്ടുവിനോട് ചോദിച്ചു. "
പറക്കാൻ ശ്രമിച്ചതാ. താഴെ വീണു. ഇനി അമ്മ പറയുന്നത് കേട്ടു നടക്കാം.
" മിട്ടുവിനേയും കൊണ്ട് അവർ കൂട്ടിലേക്ക് മടങ്ങി .

അൻവിക ലക്ഷ്മി എസ്
2 A യു.ജെ.ബി.എസ്. കുഴൽമന്ദം.
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ