ഉള്ളടക്കത്തിലേക്ക് പോവുക

യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/സയൻസ് ക്ലബ്:/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2023-24 അക്കാദമിക വർഷത്തിൽ ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ ജൂൺ ആദ്യ വാരം തന്നെ ആരംഭിച്ചു. നാലാം ക്ലാസ്സിലെയും മൂന്നാം ക്ലാസ്സിലെയും രണ്ടാം ക്ലാസ്സിലെയും കൂടി ഇരുപതോളം കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളാണ്. ഓരോ മാസത്തിൽ വരുന്ന ദിനാചരണങ്ങളും അവയോട് അനുബന്ധിച്ചു നടത്തുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളും ക്ലബ് നടത്തിവരുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നിന്നും തുടങിയ പ്രവർത്തനങ്ങൾ മാർച്ച് മാസം വരെ നീണ്ടു നിന്നു. യുറീക്കാ വിഞ്ജനോത്സവവും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. വളരെ നല്ല പ്രവർത്തനങ്ങളുമായി ശാസ്ത്ര ക്ലബ് വിദ്യാലയത്തിൽ മുന്നോട്ടു പോവുന്നു.