യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/എൻെറ കൊറോണ അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണ അനുഭവം


ഞാൻ എന്റെ വേനലവധി കൂടുതലും എന്റെ അമ്മയുടെ വീടായ പയ്യന്നൂരിലാണ് ചെലവഴിക്കാറ്. അവിടെ ചുറ്റുവട്ടത്തും നിറയെ കൂട്ടുക്കാരാണ്. രാവിലെ മുതൽ രാത്രി വരെ ഞങ്ങൾ വിവിധതരം കളികൾ കളിക്കും. അതു കൊണ്ട് തന്നെ വേനലവധി എനിക്ക് എന്നും നല്ല ഓർമ്മകൾ സമ്മാനിക്കാറുണ്ട്.

ആദ്യമായാണ് ഇങ്ങനെയൊരു വേനലവധി .വീട്ടിൽ തന്നെയാണ് മുഴുവൻ സമയവും .ഈ കൊറോണ കാലത്ത് ഞാൻ പ്രധാനമായും സമയം ചെലവിട്ടത് കൃഷിക്കിയിരുന്നു . പച്ചക്കറികൾ നട്ടും പരിചരിച്ചും പ്രകൃതിയോടിട പഴകി.കൊച്ചു കൊച്ചു പുസ്തകങ്ങൾ വായിച്ചു.അമ്മയെ സഹായിച്ചു.

കൂട്ടരോടൊത്തുള്ള കളികൾ ഇല്ലെങ്കിലും ഈ വേനലവധിയും ഞാൻ ചെല വഴിക്കും.ഈ കാലം മാറി, പഴയ കാലത്തിലേക്കുള്ള തിരിച്ചു പോക്കിനായി ഞാനും കാത്തിരിക്കുന്നു.

അശ്വതി സുകുമാരൻ
4 B യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം