മുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപുരം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്‍കൂൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
നമ്മുടെ സ്‍കൂളിന്റെ 75-ാമത് വാർഷികാഘോഷപരിപാടികളും സ്‍കൂളിന്റെ സ്ഥാപക മാനേജരായ ശ്രീ അഹമ്മദ് കുഞ്ഞ് ലബ്ബ അവർകളുടെ 70-ാമത് ചരമവാർഷിക പരിപാടികളും മുൻ MP ശ്രീ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പുതിയ സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണപ്രവർത്തങ്ങളുടെ ഉദ്ഘാടനവും ഇതിനോടൊപ്പം നടന്നു
2022-2023 പാഠ്യേതര പ്രവർത്തനങ്ങൾ
S P C യുടെ നേതൃത്വത്തിൽ അവധികാല ക്യാമ്പ്
പഠനോപകരണ നിർമ്മാണ ശില്പ ശാല
- പ്രവേശനോത്സവം
കോവിഡ് മഹാമാരിക്ക് ശേഷം പുത്തൻപ്രതീക്ഷകൾ ഉണർത്തി പ്രവേശനോത്സവം നിറപകിട്ടുകളുടേയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടെ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹരികുമാർ ,മറ്റ് ജനപ്രതിനിധികൾ,മാനേജ്‍മെ൯റ് പ്രതിനിധികൾ,പൂർവ്വവിദ്യാർത്ഥികൾ,രക്ഷകർത്താക്കൾ,പൂർവ്വഅദ്ധ്യാപകർ തുടങ്ങിയവരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരുന്നു.
- ജൂൺ 5 ലോക പരിസ്ഥിതി ദിനം
- പ്രധാന പരിപാടികൾ
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സസ്യങ്ങൾക്ക് ഭൂമിയിലെ ജീവ൯െറ നിലനിൽപിനുള്ള പ്രാധാന്യത്തെകുറിച്ച് പ്രഭാഷണം നടത്തി.ഒാരോ ക്ലാസിലേയും തിരഞ്ഞെടുത്ത കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി. ഹരിത ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടത്തി൯െറ ഇൗ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.തുടർപ്രവർത്തനങ്ങൾ പട്ടികപ്പെടുത്തി.
- വായനാദിനം (ജൂൺ 19)
വായനാദിനവുമായി ബന്ധപ്പെട്ട് സ്‍കൂളിൽ നടന്ന മീറ്റിംഗിൽ മുഖ്യാതിഥിയായെത്തിയ കവിയും അദ്ധ്യാപകനും ആയ ശ്രീ.സിദ്ദിഖ് സുബൈർ വായന എങ്ങനെ ആസ്വാദ്യകരമാക്കാം എന്ന് വളരെ സരസമായി അവതരിപ്പിച്ചു.വായനാവാരവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കി.ക്ലാസുകളിൽ പത്രമാസികകൾ ,ലൈബ്രററി പുസ്‍തകങ്ങൾ എന്നിവ ലഭ്യമാക്കൽ,വായനാമൂല സജീവമാക്കൽ,അസംബ്ളിയിൽ പുസ്‍തകങ്ങൾ പരിചയപ്പെടുത്തൽ,വായിച്ച പുസ്‍തകങ്ങളുടെ പുസ്‍തക കുറിപ്പ് തയ്യാറാക്കൽ
- സ്വാതന്ത്യദിനാഘോഷം
എഴുപത്തിയഞ്ചാം സ്വാതന്ത്യദിനാഘോഷ പരിപാടികൾ പി ടി എ പ്രസിഡ൯റ് ശ്രീ.നിജാസ് മനോജ് നിർവ്വഹിച്ചു.ആഘോഷ പരിപാടികളിൽ എച്ച്എം ശ്രീമതി.സുജ പി എൽ,അദ്ധ്യാപകർ,പി റ്റി എ പ്രതിനിധികൾ,എസ് പി സി വിദ്യാർത്ഥികൾ,മറ്റ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
- ഒാണാഘോഷം
ഒട്ടനവധി പരിപാടികളുമായി ഇത്തവണത്തെ ഒാണാഘോഷം സ്‍കൂളിൽ ഗംഭീരമായി ആഘോഷിച്ചു.അത്തപൂക്കള മത്സരം,വടംവലി മത്സരം,കസേര കളി,സദ്യ തുടങ്ങി ഒട്ടനവധി പരിപാടികളുമായി കുട്ടികളിൽ ഒരുമയുടെ സന്ദേശം എത്തിക്കാനായി.
- അദ്ധ്യാപക ദിനം (സെപ്‍റ്റംബർ 5)
അസംബ്ളിയിൽ അദ്ധ്യാപക ദിനത്തി൯െറ പ്രാധാന്യം വ്യക്തമാക്കാ൯ പ്രഭാഷണങ്ങൾ നടന്നു.ഒാരോ കുട്ടിയും അവരെ സ്വാധീനിച്ച അദ്ധ്യാപകരെ കുറിച്ചും സ്വാധീനിച്ച കാരണവും വ്യക്തമാക്കി കൊണ്ട് കുറിപ്പുകൾ തയ്യാറാക്കി.
- സ്‍കൂൾ ശാസ്‍ത്രോത്സവം
യു പി,ഹൈസ്‍കൂൾ കുട്ടികളുടെ ശാസ്ത്ര,ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവർത്തി പരിചയ,എെ ടി മേള സ്‍കൂളിൽ നടന്നു.പി ടി എ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
- സ്‍കൂൾ കലോത്സവം
കട്ടികളുടെ വിവിധ കലാപരിപാടികളുടെ മത്സരം സ്‍കൂൾ ക്യാമ്പസിൽ സെപ്‍റ്റംബർ മാസത്തിൽ നടന്നു.ഹൗസ് തിരിച്ചുള്ള മത്സരം ആയതിനാൽ (ബ്ളൂ,ഗ്രീ൯,യെല്ലോ,റെഡ്) കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.വാശിയേറിയ മത്സരത്തിനൊടുവിൽ യെല്ലോ ഹൗസ് വിജയിച്ചു.
- ഗാന്ധി ജയന്തി
ഗാന്ധി ദർശ൯ ക്ലബ്ബി൯െറ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു.സ്‍കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന,ഹാരാർപ്പണം,പ്രഭാഷണം,ലഹരി വിരുദ്ധ പ്രതിജ്ഞ,അനുസ്മരണ ഗാനം,സ്‍കൂൾ ശുചീകരണം,റാലി എന്നിവ നടന്നു.
- കേരളപ്പിറവി ദിനാഘോഷവും കർഷക ദിനാഘോഷവും
മലയാളം ക്ലബ്ബി൯െറയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്‍തു.സ്‍കൂളിലെ കൃഷിത്തോട്ടം വിപുലീകരിച്ചു,കർഷകനായ ശ്രീ.അജിത്തിനെ ആദരിച്ചു,അഭിമുഖം നടത്തി,കൃഷിയുമായുംകേരളവുമായും ബന്ധപ്പെട്ട ഗാനങ്ങൾ ശേഖരിക്കുകയും പതിപ്പാക്കുകയും ചെയ്‍തു.ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിനായി റാലി സംഘടിപ്പിച്ചു.
- ശിശുദിനം
നവംബർ 14 ശിശുദിനം സമുചിതമായി ആഘോഷിച്ചു.ശിശുദിന റാലിയുടെ ഫ്ളാഗ് ഒാഫ് കർമ്മം എച്ച്.എം നിർവ്വഹിച്ചു.പി റ്റി എ പ്രതിനിധികൾ,പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
- ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ഭാഷയോടുള്ള താത്‍പര്യം വർദ്ധിപ്പിക്കുന്നതിനും,പഠനം രസകരമാക്കുന്നതിനൂം വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്.ഇതി൯െറ പ്രവർത്തനങ്ങളും കൂട്ടായി തന്നെയാണ് നടത്തുന്നത്.LET'S BUILD VOCABULARY എന്ന പ്രവർത്തനം ഭംഗിയായി നടന്നു വരുന്നു.ഇൗ പ്രവർത്തനത്തി൯െറ ഉദ്‍ഘാടനം ശ്രീ.സുജീവ് സാറാണ് നിർവ്വഹിച്ചത്. Five minutes speech എന്ന പ്രവർത്തനവും നടന്ന് വരുന്നു.ക്ലാസുകളിൽ കുട്ടികളെ കൊണ്ട് Conversation ചെയ്യിക്കുന്നു. 2022-2023 ലെ കലോൽസവത്തിൽ Recitation,Essay writing എന്നിവയിൽ ജില്ലാ തലത്തിൽ A grade കരസ്ഥമാക്കി(അഹമ്മദ് മുസവർ).പോസ്റ്റർ ,സ്ലോഗൻ ഇവയുടെ നിർമ്മാണം ക്ലാസ്സുകളിൽ നടത്തുന്നു essay writing, recitation, letter writing, one act play തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാ ക്ലാസിലും നടത്തുന്നു. up ക്ലാസ്സിലെ കുട്ടികൾക്ക് നന്നായി warming up activity നടത്തുന്നു. tongue twisters, spelling writing തുടങ്ങിയ പ്രവർത്തനങ്ങൾ രസകരമായി നടക്കുന്നു .slow learners ന് വേണ്ടി ചിത്ര ബുക്കുകൾ നിർമ്മിച്ച് പ്രവർത്തനങ്ങൾ ചെയ്യുന്നു class activity book, english പത്ര നിർമാണം എന്നിവ എല്ലാ വർഷവും നടക്കുന്നു. ദിനാചരണങ്ങൾ english club ഏറ്റെടുത്തു നടത്തുന്നു. ആഴ്‌ചയിൽ ഒരു assembly english ൽ നടത്തിവരുന്നു.
- അറബിക് ക്ലബ്ബ്
കുട്ടികൾക്ക് അറബി ഭാക്ഷാ നൈപുണ്യത്തിനായി രൂപീകരിക്കപ്പെട്ട ക്ലബ് ആണ് ഇത്. ഭാക്ഷയോടുള്ള താത്പര്യം വർദ്ധിപ്പിക്കാനും, അറബി പഠനം രസകരമാക്കുന്നതിനും, അറബി സാഹിത്യങ്ങുളുടെ പ്രാധാന്യവും, ദിനാചരണങ്ങളുടെ പ്രാധാന്യവും അറബി ഭാക്ഷയിലൂടെ കുട്ടികളിൽ എത്തിക്കുന്നു up, hs ക്ലാസ്സുകളിലെ അറബി പഠിക്കുന്ന എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ക്ലബ് രൂപീകരിച്ചിരിക്കുന്നത് ക്ലബിന്റെ നേതൃത്വത്തിൽ ഒരു ദിനം ഒരു വാക്ക് എന്ന പ്രവർത്തനം എല്ലാ വർഷവും നടക്കുന്നു . അതിലൂടെ കുട്ടികൾക്ക് പുതിയ വാക്കുകൾ പഠിക്കാൻ അവസരം ഒരുക്കുന്നു . ജൂൺ 19 വായനവാരത്തോടനുബന്ധിച്ച് അറബിക് കാവ്യാലാപനം, പ്രസംഗം, പോസ്റ്റർ നിർമാണം, പ്രശ്നോത്തരി എന്നിവ നടത്തുന്നു
അറബി ഭാക്ഷയുടെ പ്രാധാന്യം എന്ന വിഷയത്തേക്കുറിച്ച ക്ലാസ് സംഘടിപ്പിച്ചു. ഓരോ ദിവസവും മൂഖ്യ അതിഥികളെ ഉൾപ്പെടുത്തിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഡിസംബർ 18 ലോക അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടന്നുവരുന്നു .സ്കൂൾ തല വാരാചരണം നടന്നു. ഹെഡ് മിസ്ട്രസ് ഉദ്‌ഘാടനം നിർവഹിച്ച പരിപാടിയിൽ അറബിക് ക്വിസ്, പദപയറ്റ്, ബാഡ്ജ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
ദിനാചരണങ്ങൾ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിലും നടത്തുന്നു. 2023 സംസ്ഥാനകലോത്സവത്തിൽ അറബിക് തർജിമ വിഭാഗത്തിൽ അബു താഹിർ A grade നേടി.
- ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് നമ്മുടെ സംസ്ഥാനത്തെ കുട്ടികളുടെ ഏറ്റവും വലിയ IT കൂട്ടായ്മയാണ് നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി നടക്കുന്നു.എല്ലാ ബുധനാഴ്ചയും വൈകുന്നേരം ലിറ്റിൽ കൈറ്റ്സ് ക്ലാസ് നടക്കുന്നു. സ്കൂളിലെ നിരവധിയായ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ക്യാമറ കൈകാര്യം ചെയ്യാൻ പഠിച്ചതിലൂടെ സ്കൂളിൽ നടക്കുന്ന എല്ലാ മികച്ച പ്രവർത്തനങ്ങളും കുട്ടികൾ പകർത്താറുണ്ട്.പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് LK യിലെ കുട്ടികൾ പൂന്തോട്ടപരിപാലനം നടത്തി. സ്ത്രീധനവിരുദ്ധദിനവുമായി ബന്ധപ്പെട്ട് സ്ത്രീധനവിരുദ്ധ പ്രതിജ്ഞ എടുത്തു. Natural food drinks മായി ബന്ധപ്പെട്ട് LK യിലെ കുട്ടികൾ വിവിധതരം വിഭവങ്ങൾ ഉണ്ടാക്കി പ്രദർശനം നടത്തി.
LK പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. 2022-23 batch ലെ 8 കുട്ടികളെ സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടിപ്പിച്ചു. 4 കുട്ടികൾ Animation ഉം 4 കുട്ടികൾ Programming ഉം ആണ് പങ്കെടുത്തത്. ജില്ലാ ക്യാമ്പിൽ ഈ സ്കൂളിലെ മുഹമ്മദ് ആരിഫ് പങ്കെടുത്തു. ജില്ലാ IT മേളയിൽ പങ്കെടുക്കാൻകഴിഞ്ഞ ഈ സ്കൂളിലെ കുട്ടിക്ക് A ഗ്രേഡ് നേടാൻ കഴിഞ്ഞു. 2021-2024 ബാച്ചിലെ 8 കുട്ടികളെ സബ്‍ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിച്ചു.
വെക്കേഷന് സംഘടിപ്പിച്ച ക്ലാസ്സിൽ media training, സ്കൂൾ വിക്കി ഗ്രാഫിക് ഡിസൈനിങ്, തുടങ്ങിയവയ്ക്ക് പരിശീലനം നൽകി. ഈ ക്ലാസുകൾ കുട്ടികൾക്ക് IT സംബന്ധമായ skills വളർത്താൻ സഹായകമായി. ക്യാമറ കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വസം കുട്ടികൾക്കുണ്ടായി. Animation യുമായി ബന്ധപ്പെട്ട പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ക്ലാസുകൾ ഉപയോഗപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞു. ശബ്ദ സാന്നിധ്യമുള്ളതുകൊണ്ട് ക്ലാസുകൾ വളരെ രസകരമായിരുന്നു. ജൂലൈ മാസത്തിൽ മൊബൈൽ ആപ്പിലൂടെ പ്രോഗ്രാം ചെയ്യുന്നതും ആപ്പ് ഇൻവെന്റർ ഉപയോഗിച്ചു മൊബൈൽ ആപ്പ് നിർമിക്കുന്നതും പരിചയപ്പെടുത്തി. മൊബൈൽ ആപ്പിലൂടെയുള്ള ഗണിതക്രിയകൾ കുട്ടികളിൽ താത്പര്യം വർദ്ധിപ്പിച്ചു. നിരവധിയായ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്ക് നൂതനസാങ്കേതികവിദ്യകൾ എത്തിക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വളരെ വലിയ പങ്കാണ് വഹിക്കുന്നത്.
വെക്കേഷന് സംഘടിപ്പിച്ച ക്ലാസ്സിൽ media training, സ്കൂൾ വിക്കി ഗ്രാഫിക് ഡിസൈനിങ്, തുടങ്ങിയവയ്ക്ക് പരിശീലനം നൽകി. ഈ ക്ലാസുകൾ കുട്ടികൾക്ക് IT സംബന്ധമായ skills വളർത്താൻ സഹായകമായി. ക്യാമറ കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വസം കുട്ടികൾക്കുണ്ടായി. Animation യുമായി ബന്ധപ്പെട്ട പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ക്ലാസുകൾ ഉപയോഗപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞു. ശബ്ദ സാന്നിധ്യമുള്ളതുകൊണ്ട് ക്ലാസുകൾ വളരെ രസകരമായിരുന്നു. ജൂലൈ മാസത്തിൽ മൊബൈൽ ആപ്പിലൂടെ പ്രോഗ്രാം ചെയ്യുന്നതും ആപ്പ് ഇൻവെന്റർ ഉപയോഗിച്ചു മൊബൈൽ ആപ്പ് നിർമിക്കുന്നതും പരിചയപ്പെടുത്തി. മൊബൈൽ ആപ്പിലൂടെയുള്ള ഗണിതക്രിയകൾ കുട്ടികളിൽ താത്പര്യം വർദ്ധിപ്പിച്ചു. നിരവധിയായ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്ക് നൂതനസാങ്കേതികവിദ്യകൾ എത്തിക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് വളരെ വലിയ പങ്കാണ് വഹിക്കുന്നത്.
- ശാസ്‍ത്ര ക്ലബ്ബ്
ശാസ്ത്രസാങ്കേതികവളർച്ച വളരെ വേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ ശാസ്ത്രക്ലബ് വളരെ വലിയ പങ്കാണ് വഹിക്കുന്നത്.നമ്മുടെ സ്കൂളിലും ശാസ്ത്രക്ലബ്ബുമായി ബന്ധപ്പെട്ട് നിരവധിയായപ്രവർത്തനങ്ങൾ നടന്നുവരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ, ഫീൽഡ്ട്രിപ്, പോസ്റ്റർ പ്ലക്കാർഡ് നിർമാണം, പ്രഭാഷണങ്ങൾ, ചിത്ര രചന,. ,.., ഉപകരണനിർമാണശില്പശാല, വിദഗ്ദ്ധരുമായുള്ള അഭിമുഖം, പുസ്തകപരിചയം, വീഡിയോ പ്രദർശനങ്ങൾ, തുടങ്ങിയവ.
UP, HS വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പട്ട (ശാസ്ത്രാഭിരുചിയുടെ അടിസ്ഥാനത്തിൽ )കുട്ടികളെ ഉൾപ്പെടുത്തിയാണ് ശാസ്ത്രക്ലബ് രൂപീകരിക്കുന്നത്. അവധിക്കാലത്തുനടത്തിയ ഉപകാരണനിർമാണശില്പശാല കുട്ടികളിൽ ശാസ്‌ത്രഉപകരണങ്ങൾ നിർമിക്കുന്നതിനുള്ള Skills വളർത്തുകയും അതിലൂടെ ശാസ്ത്രാഭിരുചി മെച്ചപ്പെടുകയും ചെയ്തു. ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നുണ്ട്. എല്ലാവർഷവും ജൂൺ മാസത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട് അതാത് ക്ലാസ്സിലെ കുട്ടികളെ കഴക്കൂട്ടം ബിയോടെക്നോളജി ആൻഡ് ഫ്ളോറികൾച്ചർ സെന്റർ സന്ദർശിപ്പിക്കുകയും ആശയവിനിമയം നടത്താനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. സ്കൂളിലെ പച്ചക്കറിത്തോട്ടവുമായി ബന്ധപ്പെട്ട് ശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.
- സ്‍റ്റുഡ൯െറ് പോലീസ് കേഡറ്റ്.
സാമൂഹികാവബോധം, നിയമപാലനം, വ്യക്തിത്വവികസനം, ശാരീരികക്ഷമത തുടങ്ങി നിരവധിയായ ഉന്നമനങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്നതാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ( S P C). ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലും 2021 ൽ എസ് പി സി യൂണിറ്റ് ആരംഭിച്ചു. 2021 ൽ എസ് പി സി ആരംഭിച്ച സ്കൂളുകളുടെ സംസ്ഥാനതല ഉദ്‌ഘാടനം നമ്മുടെ സ്കൂളിലെ H M ശ്രീമതി. സുജ പി എൽ നും മാനേജ്‌മെന്റ് പ്രതിനിധി ശ്രീ. അലി ഷിയാസിനും നൽകി സംസ്ഥാന D G P ശ്രീ. അനിൽ കാന്ത് നിർവഹിച്ചു. ഇത് നമ്മുടെ സ്‍കൂളിന് ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു.
സ്റ്റുഡൻറ് പോലീസ് കേഡറ്റുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്ന് വരുന്നു. എല്ലാ അവധിക്കാലങ്ങളിലും ക്യാമ്പ്, ലഹരി വിരുദ്ധ കാമ്പയിനുകൾ, റാലികൾ, നോളഡ്ജ് ഫെസ്റ്റുകൾ, ഫുഡ് ഫെസ്റ്റുകൾ, കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും നൽകുന്ന അവബോധനക്ലാസ്സുകൾ, കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായുള്ള അവസരങ്ങൾ തുടങ്ങിയവ.
- സ്‍പോട്‍സ് ക്ലബ്ബ്
സ്കൂളിലെ എല്ലാ കുട്ടികളുടെയും കായികക്ഷമത പരിശോധിച്ച് ഓരോ കുട്ടിക്കും അനുയോജ്യമായ സ്പോർട്സ് ഇനങ്ങൾ കണ്ടെത്തി പരിശീലിപ്പിക്കുന്ന രീതിയാണ് നടപ്പിലാക്കിവരുന്നത്. ഉപജില്ലകായികമേളയിൽ വിവിധയിനങ്ങളിയായി നൂറോളം കുട്ടികൾ പങ്കെടുക്കുകയും നിരവധിസമ്മാനങ്ങൾ നേടുകയും ചെയ്തു. ജില്ലാകായികമേളയിൽ വുഷു, ഫുട്ബോൾ, ഖോ ഖോ, കബഡി, ബാഡ്മിന്റൺ, tug of war എന്നീ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് സംസ്ഥാനകായികമേളയിൽ പങ്കെടുക്കുകയും ചെയ്തു. സംസ്ഥാനകായികമേളയിൽ വുഷു ചാമ്പ്യൻഷിപ്പിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നമ്മുടെ സ്കൂളിലെ കുട്ടികളായ മുഹമ്മദ് ബാരിസ്, മുഹമ്മദ് മുനീർ എന്നീ കുട്ടികൾക്കായിരുന്നു.
സ്കൂളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിന്റെ ഭാഗമായി സ്കൂൾഗ്രൗണ്ടിൽ എല്ലാ ദിവസവും രാവിലെ 6 മണി മുതൽ 8 മണി വരെ വിവിധ ഇനങ്ങളിലേക്ക് പരിശീലനം നൽകി വരുന്നു.
കായിക ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികൾക്ക് സ്പോർട്സ് ക്ലബ് മെംമ്പർഷിപ്പ് നൽകി മറ്റു കുട്ടികൾക്ക് പ്രചോദനം ആകാനും അതുവഴി കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്ന് വരുന്നു. എല്ലാ പ്രധാന ദിവസങ്ങളിലും സ്പോർട്സ് ക്ലബ് അംഗങ്ങൾ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
ആഴചയിൽ ഒരു ദിവസം ഇന്റർ ഹൗസ് മത്സരങ്ങൾ നടത്തുന്നതിലൂടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ മികവുകൾ കാഴ്ചവയ്ക്കാൻ അവസരം കിട്ടുന്നു. സ്കൂൾ സമയം കഴിഞ്ഞുള്ള സമയങ്ങളിൽ വിവിധ മത്സരങ്ങൾ, പ്രാക്ടീസ് എന്നിവയിലൂടെ കുട്ടികളുടെ മികവുകൾ കണ്ടെത്തി അവരെ സ്കൂൾ ടീമിലേക്ക് തിരഞ്ഞെടുക്കുന്നു.
സ്കൂളിൽ പ്രധാനമായും പരിശീലിപ്പിക്കുന്ന കായികഇനങ്ങൾ
ഖോ-ഖോ
വുഷു
കബഡി
ബോൾബാഡ്മിന്റൺ
ഫുട്ബോൾ
ഷട്ടിൽബാഡ്‌മിന്റൺ
വോളീബോൾ
നെറ്റ്ബാൾ
ബാസ്കറ്റ്ബാൾ
ഹാൻഡ്ബാൾ
ബേയ്‍സ് ബാൾ
ത്രോ ബോൾ
ഹോക്കി
ക്രിക്കറ്റ്
കരാട്ടേ
അത്‌ലറ്റിക് ഇനങ്ങൾ