മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
"ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരി "
       ആദ്യമായി കൊറോണ എന്ന് കേട്ടത് പത്രത്താളുകളിലായിരുന്നു. അതും രാജ്യാതിർത്തി ക്കപ്പുറം ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത്. അന്ന് നാം ആ വാർത്ത കാര്യമാക്കാതെ വിട്ടുകളഞ്ഞു. എന്നാൽ ഇന്ന് ലോകമെങ്ങും ഭയത്തോടെ നോക്കുകയാണ് .കണ്ണിൽ കാണാത്ത ആ വൈറസിനെ. ചൈനയെ നിശ്ചലമാക്കിയ കൊറോണ വൈറസ് ഭീതി കേരളത്തെയും ബാധിച്ചിരിക്കുകയാണ്. ഇന്ന് ലോകത്തുള്ള മനുഷ്യർ പേടിച്ചു വീട്ടിൽ കൂട്ടിലിട്ട പക്ഷിയെ പോലെ ഒതുങ്ങി നിൽക്കുകയാണ്. ഇതിനോടകം കോവിഡ് 19 എന്ന  മാരകമായ രോഗം പിടിപെട്ടു മനുഷ്യർ മരിച്ചു വീഴുകയാണ്. 2019 ഡിസംബറിൽ കണ്ടു തുടങ്ങിയ ഈ രോഗം നാം അറിയുന്നത് 2020 ജനുവരിയിൽ ആണ്. 
             എന്താണ് കൊറോണ വൈറസ്? സാധാരണ പക്ഷിമൃഗാദി കളിൽ  രോഗം പരത്തുന്ന ഒരു ഇനം വൈറ സുക ളാണ് കൊറോണ ഇനങ്ങളിലുള്ളത്. എന്നാൽ പിന്നീട് ഇവ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയായിരുന്നു. കൊറോണ വൈറസുകൾ മനുഷ്യ ശരീ രത്തിൽ പ്രവേശിച്ചാൽ  സാധാരണ ജലദോഷം, ശക്തമായ പനി, ശ്വാസതടസ്സം, ചുമ തുടങ്ങിയവയാണ് രോഗ ലക്ഷങ്ങൾ ആയി കാണ പ്പെടുന്നത്. രോഗം പകരുന്നത് കൊറോണ രോഗിയുടെ തുമ്മൽ, ചുമ, ഉമിനീർ  തുടങ്ങിയവായിലൂടെയാണ്. ഈ രോഗം പടരാതിരിക്കാൻ നാം സൂക്ഷിക്കണം. അത്കൊണ്ട് തന്നെ കഴിയുന്നതും വീടുകളിലിരിക്കാനാണ് ഗവണ്മെന്റ് എല്ലാവരോടും നിർദേശിച്ചിരിക്കുന്നത്. ഇത് പടരാ തിരിക്കാൻ വേണ്ടി ഗവണ്മെന്റ് ചില മുൻകരുതലുകൾ പറയുന്നുണ്ട്. *പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം, *പുറത്ത് പോയി വന്നാൽ സോപ്പിട്ടു കഴുകണം, *ധാരാളം വെള്ളം കുടിക്കണം, *ഇടയ്ക്കിടെ കണ്ണും മുഖവും തൊടാതിരിക്കുക, *നിർബന്ധമായും എല്ലാവരിൽ നിന്നും ഒരു മീറ്റർ  അകലം പാലിക്കണം, *വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക. ഇത്രയും കാര്യങ്ങൾ ചെയ്‌താൽ ഒരു പരിധി വാരെ നമ്മുക്ക്  കൊറോണയെ പ്രധിരോധിക്കാം. 
         കൊറോണ വൈറസിനെതിരെയുള്ള ഫലപ്രദമായ വാക്സിനോ മരുന്നുകളോ  ഇത് വരെ ലഭ്യമല്ല. ഇതൊക്കെ കേട്ട് ഭയപെടരുത്. ഭീതിയല്ല, മുൻകരുതലുകളും ആരോഗ്യ പ്രവർത്തകരോടുള്ള സഹകരണവുമാണ് ഇപ്പോൾ ആവശ്യം. ഇതിന് വേണ്ടി മുൻകരുതലുകൾ നമ്മുക്ക് സ്വീകരിക്കാം. രോഗ ബാധയുള്ള പ്രദേശത്ത് പോയി വരുന്നവർ 28 ദിവസം വീട്ടിൽ ഐസൊലേഷനിലായി നിൽക്കാം, രോഗികളുമായി ഇടപയാകാതിരിക്കുക, വ്യക്തി  ശുചിത്വം പാലിക്കുക. ഇതെല്ലാമാണ് എല്ലാവർക്കും എപ്പോഴും ചെയ്യാൻ കഴിയുന്ന മുൻകരുതലുകൾ.
ഫാത്തിമത് ശിഫ. കെ
4 A മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം