മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നന്മ പൂക്കുന്ന മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ പൂക്കുന്ന മാമ്പഴം
           ഒരു ഗ്രാമത്തിൽ ടോമി എന്ന പേരുള്ള ഒരു പാവപ്പെട്ട കുട്ടി ഉണ്ടായിരുന്നു. അവൻറെ അമ്മ വീട്ടുജോലി എടുത്താണ്അവനെ വളർത്തിയത്. ഒരുദിവസം ടോണി സ്കൂൾവിട്ടു വരുമ്പോൾ ഒരു മാവിൽ നിറയെ മാങ്ങകൾ കണ്ടു. അവനു മാങ്ങ തിന്നാൻ കൊതിയായി .അവൻ മാവിലേക്ക് കല്ലെറിഞ്ഞു .ഇത് ഉടമസ്ഥൻ കണ്ടു. അവർ അമ്മയോട് ടോണിയെ പറ്റി ഒരുപാട് കുറ്റം പറഞ്ഞു അമ്മയ്ക്ക് സങ്കടം വന്നു അവർ ടോണിയോട് കാര്യങ്ങൾ അന്വേഷിച്ചു. അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു അമ്മേ ഞാൻ ഇതുവരെയും ഒരു മാങ്ങ തിന്നിട്ടില്ല എനിക്ക് അതിൻറെ രുചി അറിയാൻ വേണ്ടിയാണ് ഞാൻ കല്ലെറിഞ്ഞത് മോൻ വിഷമിക്കേണ്ട മോന് അമ്മ മാങ്ങ കൊണ്ട് തരാം. ഇനിമുതൽ ആരുടെയും സാധനങ്ങൾ മോൻ എടുക്കരുത്. അടുത്ത ദിവസം അമ്മ ഒരു വീട്ടിൽ ജോലിക്ക് പോയി ആ വീട്ടിൽ  ഒരുപാട് മാങ്ങകൾ ഉണ്ടായിരുന്നു. അമ്മ ഒരു മാമ്പഴത്തിന് അവരോട് ചോദിച്ചു പക്ഷേ അവർ കൊടുത്തില്ല അമ്മയ്ക്ക് സങ്കടം വന്നു. വൈകുന്നേരം വരെ ജോലി ചെയ്തു കിട്ടിയ പൈസ കൊണ്ട് അവനെ ഒരു മാവിൻതൈ വാങ്ങിച്ചു കൊടുത്തു അവൻ അത് വീട്ടിൽ നട്ടു. കുറച്ചു കഴിഞ്ഞപ്പോൾ അതിൽ ഒരുപാട് മാങ്ങകൾ ഉണ്ടായി അവനും അമ്മയും ഒരുപാട് മാങ്ങകൾ കഴിച്ചു. അതിലെ ബാക്കി മാങ്ങകൾ നോക്കി ടോണിപറഞ്ഞു അമ്മേ നമ്മളെ പോലെ മാങ്ങയുടെ രുചി അറിയാത്ത ഒരുപാട് കുട്ടികൾ ഈ നാട്ടിൽ ഉണ്ടാകും അത് അവർക്ക് കൊടുക്കാം. അവൻ അതിലെ മാങ്ങകൾ പറിച്ചു പാവപ്പെട്ട കുട്ടികൾക്ക് ഒക്കെ നൽകി .അവനെ മുമ്പ് വഴക്കുപറഞ്ഞു വീട്ടിലെ ഉടമസ്ഥനും അവൻ മാങ്ങ നൽകി.  വഴക്കുപറഞ്ഞ ഉടമസ്ഥന്സങ്കടം വന്നു അവർ ടോണിയോട് മാപ്പ് പറഞ്ഞു. അവൻ അവിടെ നിന്നും തിരിച്ചു വന്നു തൻറെ കൂട്ടുകാരോട് പറഞ്ഞു നമ്മൾ മറ്റുള്ളവരുടെ സാധനങ്ങൾ ചോദിക്കാതെ എടുക്കരുത്. നമുക്ക് വേണ്ട സാധനങ്ങൾ നാം തന്നെ കൃഷി ചെയ്ത് ഉണ്ടാക്കണം ഇതു കേട്ട് അവന്റെ കൂട്ടുകാർ കൃഷി ചെയ്യാൻ തുടങ്ങി. ഇതറിഞ്ഞ അമ്മ അവനെ ഒരു പാട് അഭിനന്ദിച്ചു.
ഷിസ ഷഫീഖ്
III B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ