മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന മഹാമാരി
ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന മഹാമാരി
മഹായുദ്ധം സൃഷ്ടിച്ച ഭീതിയുടെ അന്തരീക്ഷമാണ് ഇന്ന് ലോകത്തുള്ളത് .കൊറോണ വൈറസ് രോഗത്തിൽ എത്ര പേർ മരണപ്പെട്ടു എന്നും എത്ര ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നും പറയാൻ ആയിട്ടില്ല .ചൈനയുടെ അതിർത്തി കടന്ന് രോഗം പകരുന്നതിന്റെ സൂചന കണ്ട് ഉടൻ ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചു . രോഗം എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു .ലോക സമ്പന്ന രാജ്യങ്ങളായ അമേരിക്ക ഇറ്റലി സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത ത്തിൻറെ നാളുകളിലൂടെ ആണ് കടന്നു പോകുന്നത് .ആരോഗ്യ മേഖലയിൽ ഉന്നത സ്ഥാനത്ത് എത്തി എന്ന് അഹങ്കരി ക്കുന്ന രാജ്യങ്ങളായിരുന്നു അവ.കേരളത്തിൽ ഈ പകർച്ചവ്യാധി യിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ആരോഗ്യവകുപ്പും സർക്കാരും കിണഞ്ഞു പരിശ്രമിക്കുന്നു. അപ്രതീക്ഷിതമായി കടന്നുവരുന്ന ഓരോ പ്രതിസന്ധിയെയും സശ്രദ്ധംസമീപിച്ച് അവയോരോന്നും ഇല്ലായ്മ ചെയ്യുന്ന സർക്കാർ ഇടപെടൽ ഏറെ പ്രശംസനീയമാണ്.
പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: - 1) ലോക്ഡൗൺ കാലത്ത് നാം വീട്ടിലിരുന്ന് ആരോഗ്യ വകുപ്പിൻറെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക . 2)പുറത്തേക്ക് പോയി വന്നാൽ കൈകാലുകൾ നന്നായിസോപ്പിട്ട് കഴുകുക. 3)പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക. 4)ഈ രോഗത്തെ ഇല്ലായ്മ ചെയ്യുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.'
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം