മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഇന്നലെയും ഇന്നും

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നലെയും ഇന്നും
       ഇന്ന് നമ്മുടെ ലോകത്തെ പിടിച്ചുകുലുക്കിയ കൊറോണ വൈറസ് (COVID 19 ) എന്ന മഹാമാരിയെ കുറിച്ചാണ് പ്രിയപ്പെട്ട കൂട്ടുകാരേ ഞാൻ ഇവിടെ പറയാൻ പോവുന്നത്. 
            ഇത്രയും ദിവസം നമ്മൾ സന്തോഷത്തോടെ സ്‌കൂളിൽ പോയി. പെട്ടെന്ന് ഒരു ദിവസം എല്ലാം അടച്ചിടേണ്ടി വന്നു. കാഴ്ചയിൽ അവൻ ചെറുതാണെങ്കിലും അവൻ ഭയങ്കരനാണ് കേട്ടോ. നിങ്ങളെല്ലാവരും വീട്ടിൽ തന്നെയല്ലേ ഉള്ളത്. ഞാനും വീട്ടിലാണ്. ഉച്ചയ്ക്ക് പുറത്തിറങ്ങി തിരിച്ചു വരുമ്പോൾ ചിലപ്പോൾ കോറോണയും കൊണ്ടായിരിക്കും വരിക. പിന്നെ പനിയായി ചുമയായി. പിന്നെ ഡോക്ടറെ കാണണം. ആകെ പ്രശ്നം. പക്ഷെ ഇതൊക്കെ ഒഴിവാക്കാൻ വേണ്ടി നമ്മുടെ സർക്കാർ രാജ്യത്ത് ലോക്കഡോൺ കൊണ്ടുവന്നു. അത് പകരാതിരിക്കാൻ വേണ്ടി കൈയുറകളും മാസ്കും ധരിക്കാൻ നിർദേശിച്ചു. പിന്നെ അത്യാവശ്യം പുറത്തിറങ്ങിയവരോട് സോപ്പും ഹാൻഡ് വാഷും ഉപയോഗിച് കൈ കഴുകുവാനും നിർദേശിച്ചു. പിന്നെ കണ്ണ് മൂക്ക് വായ എന്നിവ ഇടയ്ക്കിടെ തൊടുന്നത് നല്ല ശീലമല്ല. അത് ഒഴിവാക്കുക. തുമ്മുമ്പോയോ ചുമക്കുമ്പോയോ തൂവാല കൊണ്ട് വായയും മുഖവും പൊതുക. വിദേശത്തു നിന്നും വന്നവരുമായി അത്ര സമ്പർക്കം പാടില്ല. ഒരാളുമായി തൊട്ടാലോ പിടിച്ചാലോ മതി നമുക്ക് കൊറോണ പകരാൻ. 

ആദ്യം ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ലോകം മുഴുവൻ പടർന്നു പിടിച്ച മഹാമാരി ഇപ്പോൾ നമ്മുടെ ജില്ലയായ കണ്ണൂരിലും വ്യാപിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ സർക്കാരിന്റെ നല്ല രീതിയിലുള്ള ഇടപെടൽ മൂലം വ്യാപിക്കുന്നത് തടയാൻ സാധിച്ചിട്ടുണ്ട്. മാർച്ച്‌ 22മുതൽ ലോക്ക് ഡൌൺ ആയതിനാൽ നമ്മുടെ നാട്ടിലെ മരണ സംഘ്യ കുറക്കാൻ സാധിച്ചു. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം. പേടിയല്ല ജാഗ്രതയാണ് വേണ്ടത്. ഈ കൊറോണ കൊറോണ വൈറസ് ചൈനയിൽ വന്നപ്പോൾ നമ്മൾ അത്ര കാര്യം ആക്കിയില്ല. ലോകത് ഇന്ന് വരെയുള്ള മരണ സംഘ്യ 100000 കഴിഞിരിക്കുന്നു. ലോകം മുഴുവൻ വൈറസിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. അത് കൊണ്ട് പേടിയല്ല ജാഗ്രതയാണ് വേണ്ടത്. നമുക്ക് സർക്കാരിനെ അതിജീവിച്ചു ഒറ്റക്കെട്ടായി കൊറോണ വൈറസിനെ നമ്മുടെ രാജ്യത്ത് നിന്നും തുടച്ച്നീക്കാം.

ഹാദി മുഹമ്മദ്‌
3 A മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം