പാച്ചുവിന്റെ അച്ഛൻ
വൈകീട്ട് ഭക്ഷണമൊക്കെ കഴിഞ്ഞുള്ള കുടുംബസദസ്സ് വിളിച്ചുകൂട്ടി എല്ലാവരും വന്നു. പാച്ചു സ്കൂൾ വിട്ടു വന്നു എല്ലാവരും വഴക്ക് ഇട്ടതിന്റെ കാര്യം തിരക്കി. പാച്ചു പറഞ്ഞു തുടങ്ങി.
എനിക്ക് ഒരുപാട് കാര്യങ്ങൾ ഇന്നു പറയാനുണ്ട്. ഇന്നു സ്കൂളിൽ ക്ലാസ്സ് ടീച്ചർ പല കാര്യങ്ങളും ഞങ്ങളോട് പറഞ്ഞു. അതു പ്രകാരം ഞാൻ നമ്മുടെ പൈപുകൾ എല്ലാം നോക്കി. ഈ വീട്ടിലെ മൂന്നു പൈപുകളിൽ നിന്നും തുള്ളികളായി വെള്ളം പോകുന്നുണ്ട്. അമ്മയോട് പറയാൻ ഉള്ളത്, വെള്ളം വലിയ പാത്രത്തിൽ പിടിച്ചു വേണം പാത്രം കഴുകാൻ. ചേച്ചിയോട് പറയാൻ ഉള്ളത്, പാത്രം കഴുകുന്ന വെള്ളം ചെടികു നനക്കാൻ. അനിയനോടു പറയാൻ ഉള്ളത് പൈപ്പ് തുറന്നു വിട്ടു കുളിക്കരുത്. ബക്കറ്റിൽ വെള്ളം പിടിച്ചു വേണം കുളിക്കാൻ.
ക്ലാസ്സ് ടീച്ചർ എന്താണ് പറഞ്ഞതെന്ന് മാത്രം പാച്ചു പറഞ്ഞില്ല. അച്ഛൻ സംശയം പ്രകടിപ്പിച്ചു.
ഓ, അതു പറയാൻ ഞാൻ മറന്നു. പ്രളയം പോലെ തന്നെ നമ്മൾ ഇനി നേരിടാൻ പോകുന്നത് വരൾച്ചയാണെന്നും അപ്പോൾ കുടിവെള്ളം കിട്ടാത്ത ഒരു അവസ്ഥ വരുമെന്നും അതുകൊണ്ട് കുടിവെള്ളം വളരെ കരുതലോടെ ഉപയോഗിക്കണമെന്നും ടീച്ചർ പറഞ്ഞു. പാച്ചു വിശദീകരിച്ചു.
പാച്ചുവിന്റെ അച്ഛൻ എല്ലാവരോടുമായി പറഞ്ഞു. പാച്ചു പറഞ്ഞതും ചെയ്തതും ഒക്കെ വളരെ ശരിയാണ്. വരാൻ പോകുന്ന വരൾച്ചക്ക് നമ്മൾ നേരത്തെ തന്നെ തയ്യാർ എടുക്കണം. വെള്ളം വളരെ കരുതലോടെ ഉപയോഗിക്കണം. നല്ല കാര്യങ്ങൾ ആരു പറഞ്ഞാലും നമ്മൾ അംഗീകരിക്കണം.
പാച്ചു എന്റെയും കണ്ണു തുറപ്പിച്ചു. നാളെത്തന്നെ ലീക്ക് ആയ പൈപ്പ് എല്ലാം ശരിയാക്കുന്നുണ്ട്.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ
|