മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ചിന്നുവും മൂന്നുകുഞ്ഞുങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
🌹ചിന്നുവും മൂന്നുകുഞ്ഞുങ്ങളും🌹


ഒരിടത്ത് ഒരു ചെറിയ ഗ്രാമത്തിൽ ചിന്നു എന്ന കോഴിയും മൂന്നുകുഞ്ഞുങ്ങളും താമസിച്ചിരുന്നു. അവർ വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയും ആയിരുന്നു ജീവിച്ചിരുന്നത്. ഒരിക്കൽ ചിന്നുവും മൂന്നു മക്കളും നടന്നുപോകുമ്പോൾ ചിന്നു ആകാശത്ത് അമ്മു എന്ന പരുന്ത് പറക്കുന്നത് കണ്ടു. ഇതുകണ്ട ചിന്നു കുഞ്ഞുങ്ങളെയും കൂട്ടി വീട്ടിലേക്ക് തിരിച്ചുപോകുമ്പോൾ കുഞ്ഞുങ്ങൾ ചോദിച്ചു. എന്താണ് അമ്മ ആകാശത്ത് പറക്കുന്നത്? അപ്പോൾ ചിന്നു പറഞ്ഞു. അത് ഭയങ്കരനായ അമ്മു എന്ന പരുന്ത് ആണ്. അവളുടെ കണ്ണിൽ നമ്മൾ പെട്ടുപോയാൽ അത് അപകടമാണ്. അപ്പോൾ ചിന്നുവിനെ കുഞ്ഞു ചോദിച്ചു? അതെന്താ അമ്മേ അങ്ങനെ പറഞ്ഞത്. അപ്പോൾ ചിന്നു പറഞ്ഞു ഒരിക്കൽ ഒരു ഗ്രാമത്തിൽ മിന്നു എന്ന കോഴിയും അവരുടെ മകനും താമസിച്ചിരുന്നു. അവർ ചന്തയിലൂടെ പോകുമ്പോൾ അമ്മു അവരെ കണ്ടു. അവരുടെ പിന്നാലെ പോയി ആ മിന്നു കോഴിയേയും അവളുടെ കുഞ്ഞിനെയും അവൾ ഭക്ഷണമാക്കി. അന്നുമുതൽ ഇവിടുത്തെ എല്ലാവർക്കും അമ്മു പരുന്തിനെ പേടിയാണ്. അപ്പോൾ കുഞ്ഞുങ്ങൾക്ക് പേടിയായി ചിന്നുവിനോട് പറഞ്ഞു അമ്മേ നമുക്ക് വീട്ടിൽ പോകാം. അവർ വേഗം വീട്ടിൽ പോയി. ഇത് കണ്ട അമ്മു പരുന്ത് അവരെ പിന്തുടർന്നു. കുറച്ച് കഴിഞ്ഞ പരുന്ത് പോയിനോ എന്ന് നോക്കുവാൻ ഒരു കുഞ്ഞു പുറത്തിറങ്ങി. അപ്പോൾ തന്നെ ആ കുഞ്ഞിനെ എടുത്തു അമ്മു പരുന്ത് പറന്നുപോയി. അപ്പോൾ വീട്ടിൽ കുഞ്ഞിനെ കാണാത്തതു കൊണ്ട് കുഞ്ഞിനെ അന്വേഷിച്ചുകൊണ്ട് ചിന്നു പുറത്തുപോയി. അപ്പോൾ ഒരു മരച്ചില്ലയിൽ അവളുടെ കുഞ്ഞിനെ അമ്മു ഭക്ഷിക്കാൻ പോകുന്നത് കണ്ടു. ഇത് കണ്ട് ചിന്നു അമ്മു വിനോട് പറഞ്ഞു എന്റെ കുഞ്ഞിനെ വെറുതെ വിടൂ. നീ എന്ത് ചോദിച്ചാലും ഞാൻ തരാം. അപ്പോൾ അമ്മു പറഞ്ഞു നിന്റെ കുഞ്ഞിനെ വെറുതെ വിടാം. പകരം എനിക്ക് നിന്നെ മതി. അപ്പോൾ ചിന്നു പറഞ്ഞു എനിക്ക് സമ്മതമാണ്. ഇതുകേട്ട് അമ്മുവിന് കുഞ്ഞിനോടുള്ള സ്നേഹം മനസ്സിലാക്കി അവർ രണ്ടു പേരെയും വെറുതെ വിട്ടു. അങ്ങനെ ആ അമ്മു പരുന്ത് പിന്നീട് നല്ല പരുന്ത് ആയി മാറി. 💐💐💐💐💐💐💐💐💐💐💐💐💐💐

🍃🍃 ഫാത്തിമത്തു സഫ 🍃🍃
6 c മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ