മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കത്തിയെരിഞ്ഞ ആനന്ദം

Schoolwiki സംരംഭത്തിൽ നിന്ന്
കത്തിയെരിഞ്ഞ ആനന്ദം



ഭാവനയിലൂടെ മ നസിലാക്കിയെടു ക്കാൻ കഴിയില്ല ഈ കഥയിലെ കാനന ത്തെ .അവിടം അ ത്ര സുന്ദരമായിരു ന്നു . തലയുയർത്തി നെഞ്ചുവിരിച്ച് സ്വ ന്തം മാതാവിന് കാ വൽ നിൽക്കുകയാണ് വൻ വൃക്ഷങ്ങൾ. ഇളം കാറ്റ് മേനിയി ൽ വന്ന് കുളിർപ്പി ക്കുമ്പോൾ പുഞ്ചി രിച്ച് നാണംകുണു ങ്ങുന്ന ചെറുവള്ളി കളും ,കുറ്റിച്ചെടികളും . നിലമാകെ പച്ച പ്പായ വിരിച്ചതു പോ ലാക്കി പായലുകൾ കിടന്നുറങ്ങുന്നു .ആർത്തുല്ലസിച്ച് അവിടെയും ഇവിടെ യും സ്പർശിച്ച് കൊ ണ്ട് വനത്തിന് സമൃ ദ്ധിയേകി വളഞ്ഞു പുളഞ്ഞൊഴുകുന്ന നദി. ജീവജാലങ്ങൾ ക്ക് ജീവനേകി പാട്ടു പാടിയൊഴുകി പദി ക്കുന്ന ഇടം........ അ വിടം വർണ്ണനകൾ ക്ക് മീതെ സുന്ദരി യാണ്. വൻപർവ്വത നിരകളിൽ നിന്നും താഴോട്ട് കുതിച്ചു ചാടുന്ന നീർത്തുള്ളി കൾ. പാറക്കൂട്ടങ്ങ ളെ കടത്തിവെട്ടിച്ച് അവയ്ക്ക് മീതെ ക്കൂടി മത്സരപ്പാച്ചി ലാണ് ഓരോ തുള്ളികളും രാത്രി ഇലകളിലേക്കൂർന്നുവീണ മഞ്ഞുതുള്ളികൾ ദീർഘമായ നിദ്രമതിയാക്കി ഉദിച്ചുയരുന്ന കതിരോന്റെ ശോഭയാൽ വജ്രത്തിളക്കം നേടി.മാനുകൾ, മുയലുകൾ ,കരടികൾ, മയിലുകൾ ,കാട്ടുപോത്തുകൾ, ആനകൾ, കുറുക്കന്മാര തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ജീവജാലങ്ങ ളാണ് സുന്ദരിയായ നദിയെയാശ്രയിച്ച് ജീവിതം മുന്നോട്ടു നയിക്കുന്നത് .രാത്രി പതിനായിരത്തിലേറെ കുഞ്ഞുങ്ങളോടൊത്ത് മാനത്ത് തെളിയുന്ന ചന്ദ്രിക. തുടങ്ങിയവയാൽ വിവരിച്ചാൽ തീരാത്തത്ര സുന്ദരമായ വനം...... അത്തരത്തിലു ള്ള ഒരുവനത്തിലേക്കാ യിരുന്നു എന്റെ വിദ്യാലയത്തിലെ പ ഠനയാത്ര. എല്ലായിപ്പോഴും വിഷവായുവും ശ്വസിച്ച് നഗരത്തിൽ ഒതുങ്ങിക്കൂടുകയായിരുന്നു ഞങ്ങൾ. വാഹനങ്ങളുടെ ഒഴു ക്കാണ് സമയ വ്യത്യാസമില്ലാതെ നഗരത്തിലെ ഹൈവേ റോഡുകളിൽ .അത്തരത്തിലുള്ള ഒരു റോഡരികിലാണ് ഞാൻ താമസിക്കുന്ന ഫ്ലാറ്റും. സദാ സമയവും ടി വി യും മൊബൈലും പോലുള്ള സാമഗ്രികളായിരുന്നു എന്റെ കൂട്ടുകാർ.ഒരു ഫ്ലാറ്റിൽ തന്നെ ഏകദേശം മുന്നൂറിലേറെ കുടുംബങ്ങൾ കാണുമെന്ന് എനിക്കു തോന്നുന്നു. എങ്കിലും തൊട്ടടുത്ത ഫ്ലാറ്റിലെ ആൾക്കാരെ പോലും അറിയില്ലായിരുന്നു. ദിവസേന വിദ്യാലയത്തിൽ പോയി വരാറുണ്ടെന്നല്ലാതെ ഒരു കൂട്ടുകാരി ,അല്ലെങ്കിൽ കൂട്ടുകാരൻ ഉണ്ടായിരുന്നില്ല. ആയിടയ്ക്കാണ് ഇത്തരത്തിലുള്ള ഒരു യാത്ര തീരുമാനിക്കാനിടയായത്. ഒരു പക്ഷേ ഇത്തരമൊന്ന് ഇന്നത്തെത്തലമുറയ്ക്ക് അനിവാര്യമാണ് നഗരത്തിലെ വിയർപ്പുമുട്ടലിൽ നിന്നും ഇത്തിരി നേരം ഒരൊഴിഞ്ഞു മാറൽ.എല്ലാവർഷവും പഠനയാത്രയിൽ പങ്കെടുക്കാറുണ്ടെന്നല്ലാതെ ഒരുല്ലാസവും മനസ്സറിഞ്ഞില്ലായിരുന്നു. നഗരത്തിലെ ഏതെങ്കിലും പാർക്കോ ,മ്യൂസിയ മോ ,മറ്റും സന്ദർശിച്ച് 2-3 ദിവസം അവിടെ താമസിക്കുന്നു. പക്ഷേ ഈ പഠനയാത്ര തികച്ചും ലളിതവും ആസ്വാദകരവുമായിരിക്കുമെന്ന് എന്റെ മനസ്സിന് തോന്നി. ഓരോ നിമിഷവും ഞാൻ ഇതു തന്നെ ചിന്തിച്ചു കൊണ്ടിരുന്നു.അങ്ങനെയാ സുന്ദരമായ ദിവസം വന്നെത്തി, പഠന യാത്രക്കൊരുങ്ങി എല്ലാ സഹപാഠികളും സ്കൂൾ മുറ്റത്ത് വന്നെത്തി.50% വിദ്യാർത്ഥികളും പഠനയാത്രക്ക് പേരു നൽകിയിരുന്നു. യാത്രയാരംഭിച്ചു. കൈകൊട്ടിപ്പാട്ടും, നൃത്തവും, താളമേള മുമെല്ലാം കൊണ്ട് ഒരാഘോഷയാത്ര. ഇതെല്ലാമുണ്ടായിരുന്നെങ്കിലും, എന്റെ മനസ്സിനെ തൃപ്തിപ്പെടുത്താൻ ഇവയ്ക്കായില്ല. യാത്രയുടെ ഇടയ്ക്കെപ്പൊഴോ ഒരു മങ്ങൽ.ഓ! ആ സമയം ഞാൻ മയക്കത്തിലേർപ്പെട്ടിരുന്നതാവാം. ചുട്ടുപൊള്ളുന്ന വേനൽ കാറ്റിൽ നിന്നും ഞങ്ങൾ രക്ഷപ്പെട്ടു എന്നു തോന്നി. പ്രപഞ്ചത്തിന് വില്ലനാകുന്ന പുക മണക്കുന്ന റോഡിൽ നിന്നും ഒരു കുറുക്കുവഴിയിലൂടെയായി പിന്നീടുള്ള യാത്ര. അത്യന്തം പ്രകൃതിരമണീയമായ വഴിയരികുകൾ. വൃക്ഷലദാതികൾ തിങ്ങി നിൽക്കുന്ന ഇടം. യാത്രയ്ക്കൊടുവിൽ, താമസ സൗകര്യം ഒരുക്കിയ സ്ഥലത്തേക്ക് കാൽ ഇറക്കി വച്ചു. മുളയാൽ നിർമ്മിക്കപ്പെട്ട ,ആ കാശം മുട്ടെ ഉയരത്തിൽ നിൽക്കുന്ന കൊച്ചു വീടുകൾ.ഓരോന്നിന്നും ഓരോ എണിയും. കാടു മുഴുവനും ചുറ്റിക്കണ്ടു രസിച്ചു. ഒന്നു മിണ്ടാൻ പോലും സമയം കിട്ടാതിരുന്ന എനിക്ക്, മിണ്ടാൻ കൂട്ടുകാർ ഇല്ലായിരുന്ന എനിക്ക് ഇതൊരു മികച്ച സമയമായിത്തോന്നി. എനിക്ക് ഒത്തിരി കൂട്ടുകാരുണ്ടായി മിണ്ടിയും, പറഞ്ഞും, പാട്ടു പാടിയും, കളിച്ചും, ചിരിച്ചും, നൃത്തം ചെയ്തും സമയം പൂവണിയിച്ചു. നേരം സന്ധ്യയായി .... എല്ലാവരും അവരവർക്കായി നൽകിയ വീടുകളിലേക്കോടി ചെന്നു. സൂര്യൻ മെല്ലെ മിഴിയടച്ചു തുടങ്ങി, കാടിന്റെ എല്ലാ ഭാഗത്തേക്കും ഇരുട്ട് പരക്കുന്നു, മൃഗങ്ങളുടെ ഒച്ചയും നിലവിളികളും മനസ്സിലെ സന്തോഷത്തെ ഇല്ലാതാക്കുന്നു. എങ്ങും അപകടസൂചനക ൾ. ഞങ്ങൾ ഉച്ചത്തിൽ നിലവിളിച്ചു. ഭയപ്പെടേന്ന " എന്ന ടീച്ചറുടെ വാചകം ഇത്തിരി ആശ്വാസം തന്നു. രാത്രിയുടെ മനോഹാരിത കണ്ടു രസിച്ച രണ്ടു നാളുകൾ ഓർത്തു.മേനിയെത്തലോടിയെത്തുന്ന കാറ്റിന്റെ കുളിർമ്മ... ഇന്നതിന് ഇത്തിരി ചൂട്..... ടീച്ചർ ചുറ്റും നോക്കി. ആരൊക്കെയോ ജ്വലിക്കുന്ന തീനാളം വൃക്ഷക്കൂട്ടങ്ങൾക്കിടയിലേക്ക് വലിച്ചെറിയുന്നു.എല്ലാവരെയും ടീച്ചർ അടിയന്തരമായി വിളിച്ചു കൂട്ടി.ഉടൻ തന്നെ തിരിച്ചു പോവും എന്നു പറഞ്ഞു.എനിക്ക് വല്ലാത്ത വേവലാതി തോന്നി. വേണ്ട, വേണ്ട, എന്ന് എന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.അങ്ങനെയാത്ര തിരിച്ചു.മനസ്സ് എരിഞ്ഞു തുടങ്ങി, ആ ചൂടിൽ ഉരുകിയെന്റെ മിഴിയിൽ നിന്നും നീർച്ചാൽ പൊട്ടിയൊഴുകി. പിറ്റേന്ന് രാവിലെ പത്രത്തിൽ കണ്ട വാർത്ത........ കാടിന് തീയിട്ട് നശിപ്പിച്ചു............ കാട്ടിലെ ഓരോ ജീവനും വെന്തെരിഞ്ഞു.ഓരോ വൃക്ഷലദാതിയും കരിഞ്ഞുണങ്ങി. ഈ വാർത്തയറിഞ്ഞ ഞാൻ നീറി നീറിക്കരഞ്ഞു.

ദൃശ്യ സുനിൽ കുമാർ
VI – A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം