Schoolwiki സംരംഭത്തിൽ നിന്ന്
🤝ഒരുമിക്കാം, നല്ല നാളെയ്ക്കായ്🤝
ലോകമാം എൻതറവാട്ടിൽ വന്നു
അഥിതിയായ് ഒരു വൈറസ്
കൊറോണാ വൈറസ്
തീരാനൊമ്പരമാം കൊറോണക്കാലയളവിൽ
ആദ്യമായറിഞ്ഞു ഞാൻ
എന്താണീ ലോക് ഡൗൺ
പ്രകൃതിയാമെന്നമ്മയെത്തലോടാനും
കൊച്ചുകൂട്ടുകാരൊത്താർത്തുല്ലസിക്കാനും
കഴിഞ്ഞില്ല ഈ അവധിക്കാലത്ത്
ഞാനേറെ വെറുക്കുന്നു ഈ നിമിഷം
ആഘോഷമില്ലാത്ത നാളുകളെ
ആകാംക്ഷയോടെ ഞാൻ നോക്കി നിന്നു
കുന്നോളം കിട്ടിയ സാധനങ്ങളിന്ന്
കുന്നിക്കുരു പോൽ ചുരുങ്ങിത്തുടങ്ങി
ഇന്ന് ലോകം വിശപ്പിൻ
നൊമ്പരമറിയുന്നു
ഗ്രാമമോ നഗരമോ എന്നറിയാത്ത വഴികൾ
നിശബ്ദമായ് ലോകത്തെ നോക്കി നിന്നു
ആളൊഴിഞ്ഞ പാർക്കുകൾ, നടവഴികൾ, ബസ്റ്റോപ്പുകൾ
വാഹനങ്ങൾ തൻ റാലിയായ് മാറിടും
ഹൈവേ റോഡിന്ന് തനിച്ചാണ്
രാത്രിയിൽ തെളിയുന്ന തെരുവുവിളക്കുകൾ
ആവശ്യമായിന്ന് ആരുമില്ല
കത്തിജ്വലിച്ച ലോകമേ..... നിനക്കീ
ലോക് ഡൗണിൽ നിന്നൊരു മുക്തി വേണ്ടേ
വീട്ടുതടങ്കലില്ലെന്ന പോലെ എത്ര നാൾ
തുടരണമെന്ന തോർത്ത്
മിഴി നനയ്ക്കുന്നു എൻ മനസ്സ്
എങ്കിലും, ഈ ലോക് ഡൗൺ
നമ്മുടെ നന്മയ്ക്കായല്ലെ
എന്നതോർത്ത് കാത്തിരിക്കാം
പൊരുതിടാം കൊറോണാ വൈറസിനെതിരായ്
ലോക് ഡൗൺ കരങ്ങളിലെ ആയുധമാക്കി
തിരിച്ചുപിടിക്കാം നമ്മൾ തൻ ലോകത്തെ വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടി
കരങ്ങൾ പരസ്പരം കോർത്തിടാതെ
പുലർത്തിടാം സൗഹൃദം മനസ്സുകളാൽ
നേരിടാം കൊറോണാ വൈറസിനെ
രക്ഷിക്കാം ലോകത്തെ ഒന്നടങ്കം
💐💐💐💐💐💐💐💐💐💐💐💐💐💐
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത
|