മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/അച്ഛൻ നീരീക്ഷണത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ഛൻ നീരീക്ഷണത്തിൽ


ഒരു ദിവസം കിച്ചു സ്കൂൾ വിട്ട് വന്നു. അവൻ ഭയങ്കര സന്തോഷത്തിലായിരുന്നു.കാരണം അവന്റെ സ്കൂൾ പൂട്ടിയിരുന്നു അവൻ അമ്മയോട് പറഞ്ഞു.അപ്പോൾ തന്നെ കിച്ചുവിന്റെ അച്ഛനെ വിളിച്ച് അവനിക്ക് ഒരു പന്ത് വാങ്ങിച്ചോ എന്ന് പറഞ്ഞു. അച്ഛൻ അതെ എല്ലാ ഇപ്പോൾ എന്താ ആവിശ്യം എന്ന് ചോദിച്ചു .അത് അവന്റെ സ്കൂൾ പൂട്ടിയത് കൊണ്ടാണെന്ന് പറഞ്ഞു. "ഓ ഓ അതായിരുന്നോ "അങ്ങനെ രാത്രിയായി. അവന്റെ അച്ഛൻ വരുന്നത് കാണാത്തത് കൊണ്ട് അവൻ അമ്മയോട് പറഞ്ഞു. അപ്പോൾ അമ്മ വേഗം അച്ഛനെ ഫോൺ വിളിച്ചപ്പോൾ അച്ഛൻ പറഞ്ഞത് എനിക്ക് ഭയങ്കര ചുമയായതുകൊണ്ട് ഹോസ്പ്പറ്റിലിൽ പോകണം എന്നാണ് .12 മണിയായിട്ടും അവന്റെ അച്ഛനെ കണ്ടില്ല . അവൻ പിന്നെയും അമ്മയോട് പറഞ്ഞു . അച്ഛനെ വിളിച്ചപ്പോൾ നിങ്ങൾ വിഷമിക്കരുതെന്ന് പറഞ്ഞു. "ഒന്ന് വിഷദമായി പറ " എന്നേരം "ഇപ്പോൾ ഞാൻ ഹോസ്പ്പറ്റിലിൽ 14 ദിവസം കടക്കേണ്ടി വരും കാരണം എന്നെ നിരീക്ഷിക്കുകയാണ് ." ഫോൺ വെച്ച് കഴിഞ്ഞപ്പോൾ കിച്ചു അമ്മയെ നോക്കി . അമ്മ വിഷമിച്ചിരിക്കുന്നു .അമ്മേ അച്ഛൻ വന്നില്ലേ എന്റെ പന്ത് കിച്ചു ചോദിച്ചു ."അത് മോനെ അച്ഛൻ 14 ദിവസം കഴിഞ്ഞേ വരൂ " "അതെന്താ അമ്മേ " "നീ പറഞ്ഞില്ലേ ഇപ്പോൾ കൊറോണ അയതിനാൽ സ്കൂൾ പൂട്ടിയത് ആ കൊറോണ പരിഷോധിക്കാൻ 14 ദിവസം വേണം നിന്നക്കെന്തെങ്കിലും സ്കൂളിൽ നിന്ന് പറഞ്ഞു തന്നിണോ " " ആ അമ്മേ ഇടക്കിടെ കൈകഴുകണമെന്നും ഇടക്കിടെ വെള്ളം കുടിക്കണമെന്നും പറഞ്ഞു തന്നിണ് . ഒരു ചുമയോ തുമ്മലോ വന്നാൽ തൂവാല പിടിച്ച് പൊത്തണമെന്ന് കാരണം ഇതൊരു ഭീകര പകർച്ചവ്യാധിയാണെന്നും പറഞ്ഞു" . അങ്ങനെ രാവിലെയായി അവൻ അച്ഛനെ വിളിച്ച് പറഞ്ഞു .അച്ഛാ ക്ഷമയോടെ നിക്കണം ഒരു പ്രഷ്ണവും ഉണ്ടാവില്ലാ .അത് കേട്ടപ്പോൾ അച്ഛന് സന്തോഷമായി . അങ്ങനെ 14 ദിവസം കഴിഞ്ഞു . അവന്റെ അച്ഛൻ പന്തും വാങ്ങി വിട്ടിൽ പോയി . കിച്ചുവിന് സന്തോഷമായി .അവൻ അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു . അപ്പോൾ അച്ഛൻ പറഞ്ഞു ആശങ്ക വേണ്ട ജാഗ്രത മതി സർക്കാർ നമ്മുടെ കൂടെയുണ്ട് .

 
 
 

                  
                   

ഫാത്തിമത്ത് ഷിഫാന കെ
7- A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ