മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/മുല്ലപ്പൂവും കൊതുകച്ചാരും പിന്നെ കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
മുല്ലപ്പൂവും കൊതുകച്ചാരും പിന്നെ കൊറോണയും      

മുല്ലപ്പൂവും കൊതുകച്ചാരും പിന്നെ കൊറോണയും
  
മൂളിപാട്ടും പാടിനടന്നൊരു കൊതുകമ്മക്ക്
 മുറ്റത്തുള്ളോരു ചിരട്ടയിലോക്കെ
മുട്ടയിട്ടു മക്കളെ െപ്പറ്റാൻ തിടുക്കം.
"ആഹാ വേനൽ മഴവന്നല്ലോ..
പാറിനടന്നു പരത്താല്ലോ ........
ഡെങ്കി, ചിക്കൻഗുനിയ
അങ്ങനെ പലതും.............
കൂട്ടിനു കാണും എലിപനിയും"
പാറി പാറി തൊടിയിൽ മുഴുവൻ
തേടിയലഞ്ഞു കൊതുകമ്മ....
 മുട്ടയിടാനായി വെള്ളം
 കിട്ടാതലഞ്ഞു നടന്നു കൊതുകമ്മ.......
 
 " തൊടിയും വിളവും പാടവുമെല്ലാം
    ചെത്തി മിനുക്കി................
    വെണ്ടയും, പയറും,പാവലും
     കോവലും അങ്ങനെ പലതും...........
    നട്ടുനനയക്കുന്ന നാട്ടുകാർ.
     നാട്ടർക്കല്ലാം വേറെഒരു വേലയുമില്ലന്നോ?

ചിന്തിച്ചങ്ങനെ ചിറകു തളർന്ന്
ചില്ലയാതൊന്നിൽ മിഴിചിമ്മി-
യിരുന്നു കൊതുകമ്മ...........
എന്താണവോ... നാട്ടർക്കല്ലാം
എന്താണവോ പറ്റിയതു......?
മുറ്റവും വീടും തൊടിയുമല്ലാം
വൃത്തിയാക്കനോ നേരമില്ലന്നോതി
നടന്നോരു നാട്ടർക്കെല്ലാം
എന്താണവോ പറ്റിയത്........?

 കൊതുകചാരുടെ മൂളി പാട്ടതു
കേട്ടോരു നേരം മുറ്റത്തുള്ളോരു
മുല്ലപൂവിനു ചുണ്ടിൽ വന്നൊരു
 പുഞ്ചിരിയും............ മെല്ലെ
  ചൊല്ലി മുല്ലപൂവും..............
" കൊതുകചാരെ ചങ്ങാതി
 നാട്ടിൽ എല്ലാം കൊറോണ...
 നാട്ടാരല്ലാം വീട്ടിലാന്നെ...........
 നരനെ കൊന്നും നാടിനെ-
  വിറപ്പിച്ചും കൊറോണയെ-
 ന്നോരു വൈറസ്
കോവിഡ് പരത്തും വൈറസ്
അവനെ തുരത്താനോ...
സോപ്പിട്ട് കൈ കഴുകി,
മാസ്കിട്ട് മുഖം മറച്ചു ,
ഒത്തുചേരലുകൾ ഒഴിവാക്കി,
മാനവരല്ലാം വീട്ടിൽ ഒതുങ്ങി,
നാട് അങ്ങും ശാന്തമായി
പകർച്ചവ്യതി പടരാതിരികാൻ
മൂന്നോരുക്കം നടത്തുകയാണ്
 നാട്ടുക്കാര്.......... .....
കണ്ടില്ലേന്തി കൊതുകച്ചോരെ
 തൊടിയിൽ നിറയെപച്ചപ്പ്
   തെളിനീരോഴുകും പുഴകളും........
    കള കള പാടും കിളികളും
   പൊടിയും, പുകയും,
   ശബ്ദകോലഹല്ലവും ഇല്ല
   " ആഹാ...... സുന്ദരമി നാട്.......
കൊറേണ എന്ന വൈറസെ
വേഗം സ്ഥലം വിട്ടോ......
പകർച്ചവ്യതികൾ തടയാനായി
മനുഷ്യർ എല്ലാം ഒറ്റ കെട്ടാണ്..


         
                    
   
          
 

എൽറ്റ മേരി ജോൺ
8 A മൗണ്ട് ബഥനി, മൈലപ്ര.
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത