മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ കാലം      


അതിജീവനത്തിന്റെ കാലം
          ______

അതിജീവനത്തിൻ്റെ പടികൾ
കയറുബോൾ ,തളരാതിരിക്കാൻ
നാം കരുതലെടുക്കണം

കൊറോണയെ തുരത്താൻ
ഭയമല്ല വേണ്ടത് ജാഗ്രതമാത്രമെന്നറിയണം

എന്തിനും ഏതിനും കൂടെനിൽക്കാൻ സർക്കാർ ഉണ്ടെങ്കിൽ
ജനങ്ങളാം നമ്മുക്ക്
വേറെന്തുവേണം?

പാലിച്ചിടാം നമ്മുക്കൊന്നായ്
സർക്കാരിൻ നയങ്ങൾ
നമ്മുക്കേവർക്കും ഇപ്പോൾ
അകലം പാലിച്ചീടാം.
പിന്നീട് ഒരു നല്ല ഒത്തുച്ചേരലിനായി

ഞങ്ങൾത്തൻ ക്ഷേമത്തിനായി
ജീവൻ സമർപ്പിക്കുന്ന
എല്ലാവർക്കും നന്ദിയുണ്ട്
നിങ്ങളേവരെയും ഓർക്കുന്നു
ഞങ്ങൾതൻ പ്രാർത്ഥനയിൽ

തളരില്ല കേരളിയരാം
ഞങ്ങൾതൻ ലക്ഷ്യത്തിലെത്തുംവരെ
ദൈവമേ നൽകൂ ആത്മവിശ്വാസമിനിയും.



 

 

ഡോണ തോമസ്സ്
7 എ എം .ബി . ഇ. എച്ച് . എസ് എസ് , മൈലപ്ര.
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത