മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്

വസന്തകാലം

അദ്രിജ .റ്റി. വിജയകുമാർVlll D


വഴിമറന്നവളെപ്പോലെ വന്നു ചേർന്നിരിക്കുന്നീ

വസന്തം രണ്ടു ദിനങ്ങളിലേക്ക് ചെറിയൊരുവള്ളിക്കൂടിൽ

ഞാൻ നിർമിച്ചു നൽകും

ദുഃഖങ്ങളുടെ പുതിയ കൂട്ടുതാരിക്ക്

താഴെ ഭൂമിയ്ക്കും മുകളിലാകാശത്തിനുമിടയിൽ

ഏറ്റവും വ്യത്യസ്തമായൊരു കിളിക്കൂട്

ഉണങ്ങിയ പുൽനാമ്പുകളെ നിങ്ങൾ ഓടിമറയൂ

കുറ്റിക്കാട്ടിലെ നിത്യശിശിരത്തിലേയ്ക്ക്

ആശതൻ പുതുനാമ്പുകൾ ആടിയുലയും തളിരിലകൾ   

രോമാഞ്ചമണിയും, എന്റെ തളിരുകളുടെ

ഈ ചെറുലോകം വിരസമായിന്നാർക്കു തോന്നും?

ശീതളമാം ചന്ദനക്കാറ്റ്

അലകളായ് ഒഴുകി വന്നെൻ,

മാനസനയനങ്ങളാകും താമരപ്പൂവിനെ ചുംബനം നൽകിയുണർത്തും

എന്റെ ജീവിതമാം പൂർവ്വദേശത്ത് ചെമ്പരത്തിപ്പൂവുപോൽ  പ്രഭാതമുണരും,

ചിരിനിറഞ്ഞൊരാ അരുണാധരങ്ങൾ നിറം പകരും

എന്റെ ദിനങ്ങൾക്ക് അന്ധകാരമാം സമുദ്രം താണ്ടി വന്നെത്തും

ചന്ദ്രകിരണങ്ങൾ സ്നിഗ്ധമാം മഞ്ഞുതുളളിതൻ കണങ്ങളെ

അന്തരീക്ഷം തളിക്കും രാത്രിയിൽ .

ഈ ഏകാന്തമാം സൃഷ്ടികർമ്മത്തിൽ തടസ്സമൊന്നുമുണ്ടാക്കരുതാരും

നിങ്ങളിൽ സുന്ദരമായിട്ടുള്ളതെന്ത ങ്കിലും  ഇവർക്കു നൽകീടു.

..............................................................................................................................................................................................................................................................................................................................................................................

ഒരു കൊറോണക്കാലം

ദേവാമൃത വർഷിണി 8F


കൊറോണ എന്നൊരു മഹാമാരിയെ വന്നു.   

അവനൊരുകളം വരച്ച ല്ലോ. 

അവ ഭൂമിക്ക് മുകളിലതലോ.

അതിലകപ്പെട്ടു നാമോരോരുത്തരും

മാറ്റിയിടാൻ പറ്റാതെ നിന്നുപോയി .

പലവിധം നോക്കി കള്ളം

മായ്ക്കുവാൻ പലതും  പഠിച്ചുനാമോരോരുത്തരും. 

പലതും സഹിച്ചു നാമോരോരുത്തരും. 

ഒരു വർഷം താണ്ടി നാമൊരുമിച്ചുതന്നെ.

രണ്ടാംവർഷം വന്നെത്തി.  അവൻ വരച്ച

കളം മായ്ച്ചു നാം. മായ്ച്ചു മായ്ച്ചു മായ്‌ച്ചു  മായിച്ചു.

സ്വാതന്ത്രത്തിൻ ശ്വാസം ശ്വസിക്കും. 

ആ നല്ല നാളെയ്ക്കായി നമുക്ക് കൈകോർക്കാം.

................................................................................................................................................................................................................................................................................................................................................................................

അമ്മയ്ക്കെന്തൊരു ഭംഗി

അതുല്യ പി ഗോപൻ 6B


എന്നും കാലത്ത് അമ്മേ

അമ്മയ്ക്കെന്തൊരു മേളം

അച്ഛന് കാപ്പി ഒരുക്കാൻ

കൊച്ചനിയത്തി നോക്കാൻ ചോറും കറിയും

വെക്കാൻ നൂറു തിരക്കുകൾ തീർക്കാൻ

കുഞ്ഞിന് പാല് കൊടുക്കാൻ എന്നെ ഒരുക്കി

എന്നെ  യയ്ക്കാൻ എന്തു തിടുക്കം ബഹളം

എന്തൊരു അടുക്കള മേളം

ഒന്നു കുളിക്കാൻ പോലും അമ്മയ്ക്ക് ഇല്ല

നേരം എങ്കിലും മെഗിലും സഞ്ചിയുമായി ഞാൻ പോകെ  എന്നുടെ

നെറ്റിയിൽ ഒരു ഉമ്മ തരുന്ന ഒരു അമ്മയ്ക്കെന്തൊരു ഭംഗി

......................................................................................................................................................................................................................................................................................................................................................................

ഒരു കൊറോണക്കാലം

ഏയ്‌ഞ്ചൽ ജോജി   8C    


തുരത്തീടും നാമവനെ ഭൂവതിൽ നിന്ന്

കൊറോ.....ണ എന്നൊരു ഭീകരനെ

നേരമില്ലെന്ന്‌... നാമോതിടുന്നു

നേരമിപ്പോൾ നാമത്‌ പാഴാക്കുന്നു.

ദുരിതത്തിൽ കഴിയുന്ന ജനതയ്ക്കായ്‌

പ്രാർത്ഥിക്കാം നമുക്കീ നേരമൊക്കേം

കഴിവുകളെ..... പുറത്തെടുത്തീടാം

പുതിയയൊരാളായി മാറീടാം

ഭവനത്തിലായീടും ജനതതിനാം

ചെറുത്തീടാംഇവനെ കൈകഴുകി

പേടിച്ചവൻ പാഞ്ഞോടുമല്ലോ

നമ്മൾ തൻ നാടുവിട്ടോടുമല്ലോ.

..........................................................................................................................................................................................................................................................................................................................................................................    

കാത്തിരിപ്പ്

ഗൗരി എസ് നായർ VIIIB

           

നീയാം ധരണിയുടെ കാത്തിരിപ്പ്

സഫലമാകും സഖി

നിന്റെ നൊമ്പരങ്ങൾ ആനന്ദമായിടും

നിനക്കു തണലായി പൂത്ത

സ്നേഹമരച്ചില്ലകളിൽ നിലാവ് തീർത്ത പള്ളിയറയിലെ

തണുത്ത ശയ്യയിൽ നിന്നെയുറക്കാൻ

ഉറങ്ങാതെ ഞാൻ കാത്തിരിക്കാം...

നിന്നെവിട്ടൊരു പാതയെനിക്കില്ല

നിന്നെ മറന്നൊരു കർമ്മമില്ല

നിന്നെ കാണാതൊരു പുലരിയില്ല

നിൻ്റെ പുഞ്ചിരിയില്ലാത്തൊരു

മൂവന്തിയോർക്ക വയ്യ....   

നീയെന്ന ഗ്രാമീണ കന്യകയുടെ

മുന്നിൽ ഞാനുണ്ടാകും

തളരാതെ

സുഖമായുറങ്ങുകി

രാവിന്റെ

ശയ്യയിൽ, നിനക്കായി ഉണർന്നിരിപ്പു

ഞാനും നിലാവും.........

.............................................................................................................................................................................................................................................................................................................................................................................