മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ബ്ലാക്ക്ഹോൾ (തമോഗർത്തങ്ങൾ)

ആദിത്യ ജയപ്രകാശ് 5E

ഒരു ഗ്രാമത്തിൽ  ചാൾസ് പീറ്റർ എന്നി  രണ്ടു കുട്ടികൾ താമസിച്ചിരുന്നു. ഒരു ബഹിരാകാശ യാത്ര നടത്തണം എന്നായിരുന്നു അവരുടെ ആഗ്രഹം. ഇവർ സുഹൃത്തുക്കളായിരുന്നു. ചാൾസ് പീറ്റർ എന്നിവർ വളർന്ന ഉദ്യോഗസ്ഥരായി. ആയിടയ്ക്ക് പത്രത്തിൽ ഒരു വാർത്ത വന്നു  'ബഹിരാകാശ യാത്രയ്ക്ക് ആളെ വേണം. പരീക്ഷണത്തിനു വേണ്ടി.'

ചാൾസ് ഈ വിവരം ഉടൻ തന്നെ പീറ്ററിനെ അറിയിച്ചു. അവർ രണ്ടുപേരും ബഹിരാകാശ യാത്രക്ക് വേണ്ടി പത്രത്തിലെ സ്ഥലത്തേക്ക് പുറപ്പെട്ടു. സ്ഥലത്തെത്തിയപ്പോൾ വലിയ ഒരു ക്യൂ തന്നെ അവർ അവിടെ കണ്ടു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഓഫീസെർ അവരോട് ചോദിച്ചു. എന്തിനു വന്നതാണ്? ബഹിരാകാശ യാത്രയ്ക്ക്. ചാൾസ് മറുപടി നൽകി മുകളിലത്തെ ഫ്ലോറിലേക്ക് പൊക്കോ. ഓഫീസർ പറഞ്ഞു. അവർ മുകളിലത്തെ ഫ്ലോർ എത്തി . ഓഫീസു കാരൻ നേരത്തെ വിളിച്ച് വിവരം പറഞ്ഞായിരുന്നു. അവർക്ക് ബഹിരാകാശത്തേക്ക് പോകാനുള്ള പരിശീലനം ലഭിച്ചു. ആ ദിവസം എത്തി. ബഹിരാകാശ യാത്ര നടത്താനുള്ള ദിവസം. ബഹിരാകാശത്തേക്ക് ഉള്ള യാത്ര ആരംഭിച്ചു. അവർ ബഹിരാകാശത്ത് എത്തി അവർക്ക് സന്തോഷമായി. "ഹായ് ബഹിരാകാശത്തെത്തി" അവർ ഉറക്കെ പറഞ്ഞു. ആ ശബ്ദം ആവർത്തിച്ചാവർത്തിച്ചു കേട്ടു. അവർ ഒരു ഇരുട്ടിലേക്ക് മറഞ്ഞു. ശനി എന്ന ഗ്രഹത്തിന് അടുത്തേക്കായിരുന്നു അവരുടെ ആ യാത്ര. ഒരു മാസം എടുത്തു യാത്ര പൂർത്തിയാക്കാൻ. അവരെ എത്തിയ സ്ഥലം നിശബ്ദമായിരുന്നു. ഏതോ ഒരു സ്ഥലത്തെ ബാഗ് വെച്ച് ബാഗിൽ ഒരു കയർ കെട്ടി. എന്നിട്ട് അത് അവർ കയ്യിൽ പിടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ കയ്യിലെ വള്ളി പൊട്ടിപ്പോയി ബാഗ്  അപ്രതീക്ഷമായി. എന്താണെന്നറിയാൻ അവർ  അവിടേക്ക് പോയി. ഏതോ ഒരു വസ്തു  കാന്തം പോലെ അവരെ വലിക്കുന്നതു പോലെ അവർക്ക് തോന്നി. പെട്ടന്ന് അവരെ പുതിയ ലോകത്തെത്തി. അപ്പോൾ ചാൾസ്  പീറ്റർനോട് ഒരു സംശയം പോലെ പറഞ്ഞു. നമ്മൾ ബ്ലാക്ക് ഹോളിന് അകത്താണ് എന്ന് തോന്നുന്നു. "എനിക്ക് സംശയം ഇല്ലാതില്ല" പീറ്റർ പറഞ്ഞു. വെള്ളം കുടിക്കാനായി അവർ ചുറ്റും നടന്നു നോക്കി. അവിടെ കണ്ടത് അതിശയിപ്പിക്കുന്ന കാഴ്ചകൾ ആയിരുന്നു. വലിയ കുന്നുകൾ  ഗുഹകൾ കാടുകൾ പറക്കുന്ന മൃഗങ്ങൾ പറക്കുന്ന മലകൾ പുല്ലുകൾ എന്നിവ അവരെ അതിശയിപ്പിച്ചു. അവിടെ ദാഹം ശമിപ്പിക്കാൻ ആയി ഒരു കിണർ ചാൾസ് കണ്ടുപിടിച്ചു. ആ കിണറിന് അടുത്തെത്തിയപ്പോൾ. വീണ്ടും അവരെ ഒരു ഗുരുത്വാകർഷണബലം ആകർഷിച്ചു. ഒരു ഭീകര ശബ്ദത്തോടെ കൂടി അവൻ ഞെട്ടി ഉണർന്നു.  അപ്പോഴാണ് ചാൾസ്  മനസ്സിലാക്കിയത് താൻ ഒരു സ്വപ്നം കണ്ടതാണ് എന്ന് . "ഈ സ്വപ്നത്തിൽ കണ്ടത് പോലെ തനിക്കും  ബഹിരാകാശത്ത് എത്താൻ സാധിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. " എന്ന് ചാൾസ് പറഞ്ഞു.

......................................................................................................................................................................................................................................................................................................................................................................

ഭിക്ഷാടകന്റെ  കണ്ണീര്

അക്സ ആൻ കുര്യാക്കോസ് 9D


രാവിലെ ഉമ്മറത്തെ ചാരുകസേരയിൽ ചാരിയിരിക്കുകയായിരുന്നു  ഞാൻ. മുറ്റത്ത് കിളികൾ കളകളം പാടുന്നുണ്ടായിരുന്നു, പൂക്കൾ വിരിയുന്നുണ്ടായിരുന്നു, സൂര്യൻ കള്ളച്ചിരി തൂകി എന്നെ നോക്കി നിൽപുണ്ടായിരുന്നു. പക്ഷെ എന്റെ ചിന്തയിൽ ഇവയൊന്നുമില്ലായിരുന്നു . വെറുതെ ഇങ്ങനെ ചിന്തിച്ചിരികളാണ് എന്റെ ജോലി. അമ്മ എന്നെ വിളിക്കുന്നത്  'കുഴിമടിയൻ' എന്നാണ്. അന്നേ ദിവസത്തെ എന്റെ ചിന്താവിഷയം ഇതായിരുന്നു -  'ലോകത്തിലെ  ഏറ്റവും രുചികരമായ ഭക്ഷണം ഏതാണ് '. ചിക്കൻ ബിരിയാണി മുതൽ ചോക്ലേറ്റ് കേക്ക് വരെ എന്റെ മനസ്സിൽ ഓഡിയെത്തി . ഇന്നലെ അമ്മയോടു വഴക്കിട്ടശേഷം ഒന്നും കഴിക്കാതെയാണ് കിടന്നത്. വയറ്റിൽനിന്നുള്ള ഇരമ്പൽ ശബ്ദം എന്നെ ഓർമപ്പെടുത്തി. ഞാൻ അടുക്കളയിൽ ചെന്നപ്പോൾ അടുപ്പത്തു കറി തിളയ്ക്കാൻ തുടങ്ങുന്നതേയുള്ളൂ. അമ്മ പെട്ടെന്ന് ഒരു തേങ്ങാചമ്മന്തിയുണ്ടാക്കി ചൂടുചോറിന്റെ  അരികിലായി വിളമ്പിവച്ചു. വയറിലെ ഇരമ്പൽ കൂടിയപ്പോൾ ഗതിയില്ലാതെ ചമ്മന്തി കുഴച്ച് ഒരുരുളച്ചോറ് വായിലേക്കിട്ടു. ആഹാ! എന്താ രുചി. ലോകത്തിലെ ഏറ്റവും രുചികരമായ ഭക്ഷണം ഇതാണെന്നെനിക്ക് തോന്നി. ഞാൻ ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്നപ്പോൾ പടിവാതിൽക്കൽ നിന്ന്  ' സുജിതേച്ച്യേ ' എന്നൊരു നീട്ടിവിളി. സുജിത എന്റെ അമ്മയാണ്. ആ വിളി കേട്ടപ്പോളെ അത് പലിശക്കാരൻ രാഘവൻ ചേട്ടനാണെന്ന്  എനിക്ക് മനസ്സിലായി. ആ ചിഹ്നംവിളി കേട്ടപ്പോൾ അമ്മ എന്താണ് ചെയ്യാൻ പോകുന്നത് എന്നറിയാൻ എനിക്ക്  തിടുക്കമായി. കഴിഞ്ഞ തവണ അയാൾ വന്നപ്പോൾ അമ്മ വീടിന്റെ കതകും ജനാലയും അടച്ച് എന്റെ വായും പൊത്തിയിരുന്നു. നിർഭാഗ്യവശാൽ അടുപ്പിൽ നിന്ന് പുകയുയർന്നത് അമ്മ ശ്രദ്ധിച്ചില്ല. അന്ന് അമ്മയെ കുറേ ശകാരിച്ചിട്ടാണ് അയാൾ പോയത്. പക്ഷെ ഇപ്രാവശ്യം അമ്മയുടെ മുഖത്ത് എന്തുകൊണ്ടാണ് പുഞ്ചിരി നിറഞ്ഞിരുന്നത്  എന്ന് എനിക്ക് മനസ്സിലായില്ല. പിന്നെ ആലോചിച്ചപ്പോളാണ്  ഈ മാസം അച്ഛൻ അയച്ച പൈസ അമ്മയുടെ കൈയിൽ എത്തിയ കാര്യം ഞാൻ ഓർത്തത്‌. അച്ഛൻ വിദേശത്തു ജോലിചെയ്യുകയാണ്. ഇടയ്ക്ക് പൈസ അയക്കും. ഒരു വർഷത്തോളമായി നാട്ടിൽ വന്നിട്ട്. രാഘവൻ ചേട്ടന് പണം കൊടുത്ത് ഇടപാട് തീർത്തശേഷം അമ്മ അടുക്കളയിലേക്ക് പോയി. ഞാൻ വീണ്ടും ചാരുകസേരയിൽ ഇരുന്നു വേറെ പല ചിന്തകളിലാണ്ടു. കുറേക്കഴിഞ്ഞപ്പോൾ അയല്പക്കത്ത് എന്തോ ഒരൊച്ചപ്പാടുണ്ടായി. "എന്താ മനൂ അവിടെ, നീയൊന്ന് ചെന്നുനോക്ക് ". അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക് വന്ന അമ്മ എന്നോട് പറഞ്ഞു. അയല്പക്കത്തെ രാജൻചേട്ടന്റ വീട്ടിൽ നിന്നാണ്. അയാൾ വലിയ പാണക്കാരനാണ്. പക്ഷേ വലിയ പിശുക്കനുമാണ്. ഒരാൾക്കും അഞ്ചിന്റെ പൈസ കൊടുക്കില്ല.ഇപ്പോഴത്തെ പ്രശ്നം അവിടെ ദയനീയ മുഖഭാവത്തോടെ  തൊഴുതുനിൽക്കുന്ന ഒരു ഭിക്ഷാടകനാണ്. ശരിക്ക് നടക്കാൻ പോലും കഴിയാതെ ഭക്ഷണത്തിനായി യാചിക്കുകയാണ് ആ പാവം വയസൻ. ഞാൻ അയാളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു. അമ്മയുടെ പ്രതികരണം എങ്ങനെയായിരിക്കുമോ എന്തോ. അമ്മ അയാളെ അലിവോടെ നോക്കിയപ്പോൾ എനിക്ക് സമാധാനമായി. അമ്മ അടുക്കളയിൽ ചെന്ന് ഒരു പാത്രം നിറയെ ചോറും സാമ്പാറും കുറച്ചു ചമ്മന്തിയും വിളമ്പി അയാൾക്കു കൊടുത്തു . അയാൾ അതിന്റെ പകുതിയേ കഴിച്ചുള്ളൂ. അമ്മ പേഴ്സിൽ നിന്ന് അൻപതു രൂപ അയാൾക്കു കൊടുത്തു. അയാളുടെ മുഖം സന്തോഷത്താൽ തിളങ്ങി. അയാളുടെ കണ്ണ് നിറഞ്ഞിരുന്നു. എന്റെ അമ്മയുടെ മുഖത്ത് എന്നും കാണാറുള്ള കണ്ണീർ തുള്ളികളെക്കാൾ ആ കണ്ണീര് തേജസുറ്റതും മഹത്വപൂർണവുമായിരുന്നു.

.............................................................................................................................................................................................................................................................................................................................................................................

സഹോദരസ്നേഹം

ദേവാമൃതവർഷിണി ആർ  8F    

ഒരിടത്ത് ഒരു ഗ്രാമമുണ്ടായിരുന്നു .അവിടെ വളരെ ദരിദ്രരായ രണ്ട് സഹോദരങ്ങൾ ജീവിച്ചിരുന്നു .അതിൽ ജേഷ്ഠൻറെ പേര് സുധാകരൻ അനുജൻറെ പേര് സുദേവ് .അവർ കല്യാണം കഴിച്ചവരായിരുന്നു .പണമില്ലാത്തതിനാൽ വിശപ്പടക്കാൻ അടുത്തുള്ള കാട്ടിലെ പഴങ്ങൾ കൊണ്ടുവന്ന കഴിച്ചു .

ഒരു ദിവസം അനുജൻ സുദേവ് പഴങ്ങൾ പറിച്ചു കൊണ്ടുവരാനായി ഒരു കുട്ടയുമായി കാട്ടിലേക്ക് പോയി .പഴങ്ങൾ എല്ലാം പറിച്ച ശേഷം ഒരു മരച്ചുവട്ടിൽ വിശ്രമിച്ചു. അപ്പോൾ ആ കാട്ടിലൂടെ ഒരു രാജാവ് കുതിരപ്പുറത്ത് വരുന്നുണ്ടായിരുന്നു .അദ്ദേഹം വളരെ  വിശനാണ് വരുന്നത് .പെട്ടെന്ന് അദ്ദേഹം മരച്ചുവട്ടിൽ ഇരിക്കുന്ന സുദേവനെ  കണ്ടു .സുദേവ്കുതിര ശബ്ദം കേട്ട് എണീറ്റു .രാജാവ് അവനോട് "പഴങ്ങൾ തരാമോ" എന്ന് ചോദിച്ചു .അവൻ രാജാവിന് പഴങ്ങൾ കൊടുത്തു. വിശപ്പടക്കിയ ശേഷം രാജാവ് "താങ്കൾക്ക് എന്താണ് പകരമായി വേണ്ടത് എന്ന് ചോദിച്ചു ."എനിക്ക് പണം ഇല്ല അതുകൊണ്ട് ഞങ്ങൾ വളരെ ദരിദ്രമായ ഒരു കുടുംബമാണ് വിശപ്പടക്കാൻ ഇവിടുത്തെ രണ്ടോ മൂന്നോ പഴങ്ങൾ എടുത്താണ് ജീവിക്കുന്നത് അതുകൊണ്ട് ഒരു ജോലി നൽകിയാൽ മതിയെന്ന്" ആവശ്യം പറഞ്ഞു .രാജാവ് തൻറെ "കൊട്ടാരത്തിലെ ഒരു പാചകക്കാരനായി തങ്ങളെ ചേർക്കാം "എന്ന് പറഞ്ഞു .അവൻ സന്തോഷത്തോടെ അതുകേട്ട് വീട്ടിലേക്ക് മടങ്ങി. വീട്ടിൽ ഉള്ളവരോട് കാര്യം പറഞ്ഞു .പിന്നീട് സുദേവ് ജോലിയിൽ നിന്നും കിട്ടുന്ന പണം ശേഖരിച്ച് വർഷങ്ങൾക്കുശേഷം ഒരു വീടു വെച്ചു .പിന്നീട് അനുജനും അനുജൻ റെ ഭാര്യയും ജേഷ്ഠനും ജേഷ്ഠൻെറ ഭാര്യയും  ആ വീട്ടിൽ സന്തോഷത്തോടെ പട്ടിണിയില്ലാതെ ജീവിച്ചു.

മൂന്നു വർഷങ്ങൾക്കുശേഷം ഒരു ദിവസം രാവിലെ അനുജൻ ജേഷ്ഠനോട് "എൻറെ വീട്ടിൽ നിന്നും ഇറങ്ങണം "എന്ന് പറഞ്ഞു .പിന്നെ " ജേഷ്ഠനെയും ജേഷ്ഠൻെറ ഭാര്യയും   ഇനിയും ഈ വീട്ടിൽ നിർത്തില്ല നിങ്ങൾ എനിക്ക് ഒരു ഭാരമായി"എന്നും പറഞ്ഞു. വീട്ടിൽ നിന്നും ഇറക്കിവിട്ടു .വിഷമത്തോടെ ജേഷ്ഠനും ഭാര്യയും അടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് പോയി .അവിടെ ചെന്നപ്പോൾ അവിടുത്തെ മരിച്ചു പോയ ഒരു ധനവാനായ ഗ്രഹസ്ഥൻ. അദ്ദേഹത്തിൻറെ  സ്വത്തുക്കള്ളായിരുന്ന ഏക്കര്കണക്കിന് സ്ഥലം 5 സെൻറ് ആയി വീതിച്ച്. അതിലോരോ സെറ്റിലും അഞ്ചുതെങ്ങു വീതം വെച്ചു .അങ്ങനെ അദ്ദേഹം വിധിച്ച സ്ഥലങ്ങളിൽ ആർക്കുവേണമെങ്കിലും താമസിക്കാം എന്നും അദ്ദേഹം വിളംബരം ചെയ്തിരുന്നു എന്ന് അവർ അറിഞ്ഞു.അതു പോലെതെ ഒരു അഞ്ച് സെൻറിൽ ജേഷ്ഠനായ സുധാകരനും ഭാര്യയും ഓലക്കുടിൽ വെച്ച് താമസം തുടങ്ങി .ഭക്ഷണസാധനങ്ങൾ വാങ്ങിക്കാൻ പോലും സ്വർണനാണയങ്ങൾ ഇല്ലാത്തതിനാൽ സ്വർണനാണയങ്ങൾ ഉണ്ടാക്കാൻ ഒരു സൂത്രം കണ്ടുപിടിക്കണമെന്ന് അവർ ആലോചിച്ചു .ഓല കളിപ്പാട്ടങ്ങൾ ഉണ്ടാക്കി സുധാകരനും ഭാര്യയും വിറ്റു .ലാഭം കണ്ടുതുടങ്ങിയപ്പോൾ കൂടുതൽ തേങ്ങ അവർ വെച്ചുപിടിപ്പിച്ചു .വീണ്ടും അതേ ജോലി അവർ തുടർന്നു .അങ്ങനെ ഒരു ദിവസം  സുധാകരൻ കളിപ്പാട്ടങ്ങൾ വിറ്റു നടക്കുകയായിരുന്നു .അപ്പോൾ രാജാവും രാജാവിൻറെ കുട്ടികളും രഥത്തിൽ അതു വഴിയെ പോവുകയായിരുന്നു .കുട്ടികൾ സുധാകരൻെറ കയ്യിലിരിക്കുന്ന കളിപ്പാട്ടങ്ങൾ കണ്ട് അത് വേണമെന്ന് രാജാവിനോട് പറഞ്ഞു. രാജാവ് കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് വാങ്ങി കൊടുത്തു .ഈ  കളിപ്പാട്ടങ്ങൾ രാജാവിനും ഇഷ്ടപ്പെട്ടു ഇത് തൻറെ രാജ്യത്തിലെ കുട്ടികൾക്ക് വിതരണം ചെയ്യാൻ സുധാകരനോട് രാജാവ് ആവശ്യപ്പെട്ടു. സുധാകരൻ അത് കേട്ട് കുട്ടികൾക്ക് വിതരണം ചെയ്യാമെന്ന് രാജാവിനോട് പറഞ്ഞു .ഇതിനുപകരമായി രാജാവ് സുധാകരന്‌ ഒരു വീട് കൊടുക്കാം എന്ന് പറഞ്ഞു .അതുകേട്ട് സുധാകരൻ സന്തോഷത്തോടെ വീട്ടിലേക്ക് ചെന്നു പിന്നീട് സുധാകരൻ കളിപ്പാട്ടങ്ങൾ രാജാവിൻെറ ഗ്രാമത്തിലെ കുട്ടികൾക്ക് വിതരണം ചെയ്തു. രാജാവ് കൊടുത്ത വീട്ടിലേക്ക് പിന്നീട് സുധാകരനും ഭാര്യയും താമസം മാറ്റി .പിന്നീട് അവർ അറിയപ്പെടുന്ന ഒരു ഓല കളിപ്പാട്ട വിൽപ്പനക്കാരൻ ആയി മാറി.അവർക്ക് പണവും ഉണ്ടായി. അങ്ങനെയിരിക്കെ ഒരു ദിവസം രാജാവിൻറെ കൊട്ടാരത്തിൽ പുതിയൊരു പാചക്കാരൻ ജോലിക്ക് ആവശ്യവുമായി  വന്നു .അദ്ദേഹത്തിൻെറ പാചകരീതി രാജാവിന് ഏറെ ഇഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ സുദേവെന്ന പാചകക്കാരനെ ആ കൊട്ടാരത്തിൽ നിന്നും രാജാവ് പറഞ്ഞു വിട്ടു. പിന്നീട് വിശപ്പടക്കുവാനായി തൻെറ കയ്യിലുണ്ടായിരുന്ന പണങ്ങളളല്ലാം സുദേവിന് വിൽക്കേണ്ടതായി  വന്നു. അങ്ങനെ അങ്ങനെ ഒരു ദരിദ്രനായി സുദേവ് മാറിത്തുടങ്ങി. അപ്പോൾ ജേഷ്ഠൻ ഒരു ധനവാനായി മാറി തുടങ്ങി എന്ന് സുദേവ് അറിഞ്ഞു .ഭക്ഷണ സാധനങ്ങൾ വാങ്ങിക്കാൻ പറ്റാതെ ഒരു ദിവസം സുദേവന് പട്ടിണി കിടക്കേണ്ടി വന്നു .പിന്നീട് രണ്ടു മൂന്ന് ദിവസത്തേക്ക് സുദേവന് പട്ടിണി കിടക്കേണ്ടി വന്നു .അങ്ങനെ ആറാംദിവസം സുദേവ് ജേഷ്ഠനെ കാണുവാനായി പോവാൻ തീരുമാനിച്ചു .ജേഷ്ഠൻെറ വീട്ടിലേക്ക് അവൻ പോയി. ജേഷ്ഠൻെറ വലിയ വീട് കണ്ട് അവൻ ആശ്ചര്യപ്പെട്ടു .ജേഷ്ഠനോട് പണം ആവശ്യപ്പെടാനാ യിരുന്നു അവൻ ജേഷ്ഠൻറെ വീട്ടിലേക്ക് പോയത് എന്നാൽ പണം ചോദിക്കാൻ അവനെ ഒരു മടി തോന്നി.  എന്നാലും അവൻ ജേഷ്ഠനോട് പണം ആവശ്യപ്പെടാൻ തീരുമാനിച്ചുകൊണ്ട് ജേഷ്ഠനെ വീടിനു മുന്നിലേക്ക് നടന്നു .അപ്പോൾ വീടിനു മുൻപിൽ ജേഷ്ഠൻ ഇരിപ്പുണ്ടായിരുന്നു .അനുജനെ കണ്ട സന്തോഷത്തിൽ ജേഷ്ഠൻ അനുജൻെറ അടുത്തേക്ക് ഓടിച്ചെന്നു .ജേഷ്ഠൻ അനുജൻെറ വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അനുജൻ തനിക്ക് പട്ടിണിയാണ് അതുകൊണ്ടുതന്നെ കുറച്ചു പണം വേണമെന്ന് ജേഷ്ഠനോട് ആവശ്യപ്പെട്ടു. "എന്തിനാണ് ഞാൻ നിനക്ക് പണം തരുന്നത് നീ എൻറെ വീട്ടിലേക്ക് വന്നോളൂ ഇവിടെ നിനക്ക് താമസിക്കാമെന്ന് "ജേഷ്ഠൻ പറഞ്ഞു .അതുകേട്ട് അനുജൻ വളരെ സന്തോഷവാനായി .അന്ന് തനിക്കു പണം ഉണ്ടായപ്പോൾ ജേഷ്ഠനെ തൻെറ വീട്ടിൽ നിന്നും ഇറക്കി വിട്ടതിൽ അനുജന് പശ്ചാത്താപം തോന്നി. പിന്നീട് അവർ ഒന്നിച്ചു താമസിച്ചു. അങ്ങനെ അനുജൻ ജ്യേഷ്ഠൻെറ സ്നേഹം തിരിച്ചറിഞ്ഞു.

........................................................................................................................................................................................................................................................................................................................................................................

അവസാന ആഗ്രഹം

ദേവിക അജി 9G

ചിറക്കടവ് എന്ന ഗ്രാമത്തിൽ ഒരു കൊച്ചു കുടുംബമുണ്ടായിരുന്നു . വറീതെട്ട നായിരുന്നു ആ കുടുംബത്തിലെ നാദൻ . ഒരിക്കൽ ഒരു പെരുമഴയത്ത് അത് സംഭവിച്ചു. വറീതെട്ടന്റെ ഭാര്യ യായ അന്നമ്മ ച്ചേട്ടത്തി യേയും ഏക മകൾ ആയ റോസി യേയും തനിച്ചാക്കി വറീതേട്ടൻ പോയി.

പിന്നിടാണ് നാട്ടുക്കാർ അറിയുന്നത് വറീതേട്ടന് കോവി ഡ് പോസിറ്റിവ് ആയിരുന്നു എന്ന് . രണ്ടു വർഷം കഴിഞ്ഞു . റോസിക്ക് ഇപ്പോൾ ചെറിയ വരുമാനം ഉണ്ട്. ചേട്ടത്തി അവരുടെ കൃഷി നോക്കി നടത്തുന്നു . അങ്ങനെയിരിക്കെ ചേട്ടത്തി പള്ളിയിൽ പോയി തിരിച്ചു വീട്ടീലേക്ക് വരു കെ യായിരുന്നു അപ്പോഴാണ് ചേട്ടത്തിക്ക് ചെറിയോരു തലവേദയും , തളർച്ചയും .

കോവി ഡ്  വല്ലതുമാണോ യന്ന് ചേട്ടത്തി കോരു സംശയം . ചേട്ടത്തി ഉടൻ തന്നെ ആശുപത്രിയിൽ പോയി . കോവി ഡ് ടെസ്റ്റ് നടത്തി. പക്ഷേ ചേട്ടത്തിക്ക്  കോ വിഡ് നെഗറ്റീവ് ആയിരുന്നു. ചേട്ടത്തി വീട്ടിലേക്കു മടങ്ങി . പക്ഷേ രണ്ട് ദിവസമായിട്ടും ചേട്ടത്തിയുടെ തളർച്ച മാറില്ല . റോസി ഒന്നു അറിയണ്ട എന്ന് വിചാരിച്ച് റോസിയോട് കള്ളം പറഞ്ഞ് ചേട്ടത്തി ആശുപത്രിയിലേക്ക് പോയി. അപ്പോഴാണ് ചേട്ടത്തി ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത് . ചേട്ടത്തിക്ക് ബ്ലഡ് ക്യാൻസർ ആണ് എന്ന് . താൻ മരിച്ചു പോയൽ തന്റെ മകൾക്ക് ആരും  ഇല്ലല്ലോ എന്ന സങ്കടം ചേട്ടത്തിയെ അലട്ടി താൻ മരിച്ചു പോകുന്നതിന്ന് മുൻപ് തന്റെ ഏക മകളായ റോസിയെ ആരുടെയെങ്കിലും കൈയ്യിൽ ഏല്പ്പി ക്കണമെന്ന ആഗ്രഹം ചേട്ടത്തിക്ക് ഉണ്ടായി . ഒരിക്കൽ ചേട്ടത്തിയുടെ മുറി തൂക്കകയായിരുന്നു അപ്പോഴാണ് അവൾക്ക് ആ മുറിയിൽ നിന്ന് ആശുപത്രിയിൽ നിന്നും ലഭിച്ച ഒരു ബിൽ കണ്ടത് ആസമയം റോസിക്ക് ചില സംശയം വന്നു

ചേട്ടത്തി പള്ളിയൽ നന്നും തിരിച്ചെത്തി  റോസി ചോദിച്ചു : എന്താ അമ്മച്ചിടെ ദീനം?

ചേട്ടത്തി : എന്ത മോളെ , എന്താ നീ ഇങ്ങനെ ചോദിക്കുന്നത്

റോസി 'അമ്മച്ചി ഇത് അമ്മച്ചിടെ മുറിയിൽ നിന്നും കിട്ടിയ ആശുപത്രി   

ബിൽ ആണ് ഇനി പറയമ്മച്ചി എന്ത എന്റെ അമ്മച്ചിക്ക് സംഭവിച്ചത് ' ? എനിക്ക് എനിക്ക് ബ്ലഡ് ക്യാൻസർ ആണ് മോളെ . അത് ചേട്ടത്തിയുടെ വായിൽ നിന്നും കേട്ടപ്പോൾ റോസി മരവിച്ചു പോയി . അമ്മച്ചി എന്ന് വിളിച്ച് ചേട്ടത്തി യേയവൾ കെട്ടിപറടിച്ച് കരഞ്ഞു റോഡി പറഞ്ഞു 'അമ്മച്ചി ബ്ലഡ് ക്യാൻസറിനെ നമ്മുക്ക് ചികിൽസിച്ച് ബേധമക്കുന്നതെ ഉള്ളു 'ചേട്ടത്തി : മോളെ ചിക്സിക്കണ മെങ്കിൽ അതിന്നും പണം വേണം ആ പണം നിന്റെ വിവാഹത്തിന്നു എടുക്കുകയാന്നെങ്കിൽ എന്റെ സ്വപ്നം സഫലമാക്കും . ചികിത്സിക്കൻ ഹ്യുത്താൽ ഒരു ഗുണവും കണ്ടില്ലങ്കി ല്ലോ ? നിന്റെ അപ്പച്ചന്നേ നിന്റെ വിവാഹം കാണൻ സാദിച്ചില്ല . എനികെങ്കിലും നിന്റെ വിവാഹം നേരിൽ കാണണമെന്നുണ്ട് . എന്താ എന്റെ ഈ അവ സാന ആഗ്രഹം പോലും നീ സാധിച്ച് തരില്ലെ? റോസക്ക് സങ്കടമായി അവൾ വിവാഹത്തിന് സമ്മതിച്ചു . റോസിയുടെ വിവാഹം ഉറപ്പിച്ചു . റോസിയെ കെട്ടാൻ പോക്കുന്ന പയ്യന്റെ പേര് മാത്യു എന്നാണ് . അവരുടെ വിവാഹം കഴിഞ്ഞു റോസി തന്റെ അമ്മച്ചിയുടെ വിവരങ്ങൾ മാത്യു വകമായി പങ്കു വച്ചു. മാത്യു ചോദച്ചു എന്തോ ടെന്ത നേരത്ത പറയാതിരുന്നത്  . പറഞ്ഞിരുന്നു എങ്കിൽ ഞാൻ സഹായിക്കുമായിരുന്ന ലോ? ഏതയാലും നമ്മുക്ക് അമ്മച്ചിയെ രണ്ടു ദിവസം കഴിഞ്ഞ് പോയി കാണം . രണ്ട് ദിവസം കഴിഞ്ഞ് മാത്യു വും റോസിയും ചേട്ടത്തിയ കാണാൻ പോയി . ചേട്ടത്തിയെ വീട്ടിൽ കണ്ടില്ല . റോസി പിന്നാമ്പുറ തേക്കു നോക്കിയപ്പോൾ അവിടെ ചേട്ടത്തി കിടക്കുന്നത് കണ്ടു . അമ്മച്ചീ എന്നു നിലവിളിച്ചു കൊണ്ട് അവൾ ചേട്ടത്തി - യുടെ അടുത്തെ ക്ക് ഓടി. റോസിയുടെ നിലവിളി കേട്ട് മാത്യുവും . വേഗം മാത്യു ചേട്ടത്തിയെയും കൊണ്ട് ആ ശുപത്രിയിലെക്ക് പാഞ്ഞു അവിടെ ചെന്നപ്പോഴാണ് അറിയുന്നത് ചെട്ടത്തി മരിച്ചു എന്ന വിവരം . റോസി നിലവിളിച്ച് കരഞ്ഞു . എങ്കിലും  തന്റെ അമ്മച്ചിയുടെ അവസാന ആഗ്രഹം സാധിച്ചു കൊടുത്തു എന്ന ആശ്വാസം അവൾക്ക് ഉണ്ടായിരുന്നു.

............................................................................................................................................................................................................................................................................................................................................................................ അമ്മ എന്ന പ്രതീകം

നയന രാജ്‌കുമാർ  9 c  

പുലർച്ചെ 5:00 മണിക്ക് ഉണർന്ന് സൂര്യനെ കണികണ്ട് കിളികളുടെ നാദം കേട്ട് കുളിച്ചു മനോഹരമായ വസ്ത്രം ധരിച്ചു പൂജാമുറിയിൽ ദീപം തെളിയിച്‌ അടുക്കള എന്ന തന്റെ ലോകത്തേക്ക് കയറുന്ന ഓരോ അമ്മമാരെയും നാം അറിയേണ്ടതുണ്ട്. ഇങ്ങനെ ഉള്ള ഒരു അമ്മയാണ് മീനാക്ഷിക്കുട്ടി തന്റെ രണ്ടു മക്കളെയും പരിചരിക്കാൻ റാവുo പകലും അടുക്കളയിൽ ചിലവഴിക്കുകയാണ് മീനാക്ഷി. പുലർച്ചെ മുതൽ സന്ധ്യ വരെ അടുക്കളയിലെ പാത്രങ്ങളോടും കൈക്കാലത്തുനികളോടും അടുപ്പിലെ ചരത്തിനോടും മല്ലിട്ടു നിൽക്കുകയാണ് മീനാക്ഷിക്കുട്ടി. എന്നാൽ ഇതെല്ലാം മനസിലാക്കുന്ന രണ്ടു പോന്നോമ്മാണകളാ ണ് മീനാക്ഷിക്കുട്ടിയുടെ മക്കൾ മീനാക്ഷിക്കുട്ടി മക്കളെ നോക്കുന്നതിനു അവരെ സ്നേഹിക്കുന്നതിനും മക്കൾക്ക് തിരികെ നൽകാൻ തങ്ങളുടെ വിദ്യാഭ്യാസത്തിലെ കഴിവുകൾ തന്നെ ധാരാളമായിരുന്നു. ഒരു ദിവസം കളിക്കാൻ പുറത്തിറങ്ങിയ തന്റെ മക്കൾക്ക് ഒരു അണ്ണൻ കുഞ്ഞിനെ കളഞ്ഞു കിട്ടി. ഉമ്മറത്തിണ്ണയിൽ ഇരുന്ന് അണ്ണാൻ കുഞ്ഞിനെ കളിപ്പിക്കുന്ന തന്റെ മക്കളോട് മീനാക്ഷിക്കുട്ടി പറഞ്ഞു. മക്കളെ അതിനെ വിട്ടേക്ക്. അതിന്ടെ മാതാപിതാക്കൾ തന്റെ കുഞ്ഞിനെ കാണാതെ വിഷമിക്കും എന്ന് പറഞ്ഞു കൊണ്ട് മാതാപിതാക്കൾക്ക് മക്കളെ കാണാതെ വരുമ്പോൾ ഉണ്ടാവുന്ന വിഷമം തന്റെ മക്കൾക്ക് മനസിലാക്കി കൊടുക്കുകയാണ് മീനാക്ഷിക്കുട്ടി. ഈ സമയം മൂത്ത കുട്ടി ഇളയ കുട്ടിയോട് പറയുകയാണ്. നമ്മുടെ ആദ്യ അധ്യാപകർ എന്നത് നമ്മുടെ മാതാപിതാക്കൾ ആണ്. അവരിയുടെ ആണ് നാം എല്ലാം പഠിക്കുന്നത്. നമ്മുക്ക് അച്ഛൻ ഇല്ലാത്തതുകൊണ്ട് നാം ഒരിക്കലും വിഷമിക്കേണ്ടി വന്നിട്ടില്ല കാരണം എന്താണെന്ന് അറിയുമോ നിനക്ക്. കാരണം നമ്മുടെ അമ്മയാണെ. അച്ഛൻ ഇല്ലങ്കിലും അച്ഛൻ നമുക്ക് നൽകക്കണ്ട സ്നേഹവും, കരുതലും,സംരക്ഷണവും എല്ലാം അമ്മ നമുക്ക് തന്നു. ഇങ്ങനെ ഉള്ള നമ്മുടെ അമ്മയ്ക്ക് നാം ഇരുവരും നമ്മുടെ തുടർന്നുള്ള പഠനത്തിലൂടെയും, തുടർന്നുള്ള ജീവിത രീതിയിലൂടെയും ഒരു നൂറായിരം സന്ദോഷവും സ്നേഹവും തിരികെ നൽകാം

................................................................................................................................................................................................................................................................................................................................................................................

ഉറ്റ ചങ്ങാതി

ഏയ്‌ജലീന തോമസ് 7C

ദീപു മോൻ കൃഷ്ണന്റെ കൂടെ കൂടിയാൽ പിന്നെ ഭക്ഷണം കഴിക്കാനോ കുളിക്കാനോ ഒന്നും അവനെ കിട്ടില്ല...ഒരു വലിയ ഇടവേളക്ക് ശേഷമാണ് അവന് പഴയ കൂട്ടുകാരനെ കിട്ടുന്നത് ദിവസമായിട്ടും അവന്റെ കളിക്കൊരു മടുപ്പുമില്ല കൃഷ്ണന്റെയും... ദീപുവിനേക്കാൾ പ്രായമുള്ള 2കുട്ടികളുടെ അച്ഛനാണ് കൃഷ്ണൻ. അയാൾക്ക് ദീപുവിനോടുള്ളത് ഒരു പ്രത്യേക വാത്സല്യമാണ് ഒന്നര വയസ്സ് മുതൽ അച്ഛനുമമ്മയും മുത്തശ്ശിയുമെല്ലാം അയാളായിരിരുന്നു..1വയസ്സുള്ളപ്പോൾ മുത്തശ്ശിയെയും വല്യക്കാരനെയും ഏൽപ്പിച്ചിട്ട് അമേരിക്കയിലേക്ക് ജോലി എന്ന കാരണവും പറഞ്ഞ് ഡോക്ടർ ദമ്പത്തികളായ മാതാപിതാക്കൾ പോയതാണ്.3വർഷം വളരെ നന്നായിതന്നെ മുത്തശ്ശി അവനെ പരിപാലിച്ചു. ഒരു കുറവും വരുത്തിയില്ല. എല്ലാറ്റിനും കൂട്ടായി കൃഷ്ണനുമുണ്ടായിരുന്നു... ഒരിക്കലും ഒരു വേലക്കാരെന്റെ അവസ്ഥയിലല്ല അവനെ മുത്തശ്ശി കണ്ടത്. എന്തിനും ഏതിനും കൃഷ്ണാ......... എന്ന വിളിയാണ്. അതുകേട്ടു അവനും വിളിച്ചു -കിച്ചാ -ന്ന്...ഇപ്പോൾ ദീപു മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ്.7വയസുണ്ട്... എന്നാലും കുട്ടിക്കളിക്കൊരു കുറവുമില്ല. കളിക്കുന്നതിനിടെ കൃഷ്ണൻ അവനെ മുത്തശ്ശിയുടെ അസ്ഥിതറ സ്ഥിതി ചെയ്യുന്നിടത്ത് കൊണ്ട് പോയി.പെട്ടെന്ന് അവന്റെ മട്ടു മാറി.3വയസ്സ് ഉള്ള കുട്ടിയെ പോലെ അവൻ ചിന്നുങ്ങി.ന്റെ മുത്തശ്ശി,... പാവം, അല്ലെ കിച്ചാ... നിക്ക് കാണാൻ കൊതിയാവുന്നു..... അമ്മയുടെ കൂടെ അമേരിക്കയ്ക്ക് പോയത് കാരണം അന്ന് കാണാൻ പോലും സാധിച്ചില്ല. അവൻ കൃഷ്ണന്റെ കൈയിൽ പിടിച്ചെഴു ന്നേറ്റു.ട്രൗസറിൽ പറ്റിയ മണ്ണും മറ്റും പുറം കൈ കൊണ്ട് തുടച്ചു. അവന്റെ മുഖത്തെ മ്ലാനത കൃഷ്ണൻ ശ്രദ്ധിച്ചു. മുത്തശ്ശിയെ വല്ലാതെ മിസ്    ചെയുന്നുണ്ട് ല്ലേ... സാരമില്ല ട്ടോ... മോൻ വന്നത് മുതൽ മുത്തശ്ശി മോന്റെ കൂടെ തന്നെയുണ്ട്. നമ്മുക്ക് കാണാൻ പറ്റില്ലായെന്നേയുള്ളു. ഒരു ഇളം കാറ്റ് തൊട്ടു തലോടി പോയി. വാ പോകാം... അവർ നടന്നു തുടങ്ങി. ദീപു ഇപ്പോൾ പഴയ ഓർമകളിലാണ്. മുത്തശ്ശി കഥ പറഞ്ഞു തന്ന കൽപടവുകൾ, ഊഞ്ഞാലാട്ടിയ അമ്മച്ചി പ്ലാവ്, മുണ്ട തോലോടു കൂടി തിന്നാൻ തന്ന നാട്ടു മാവ്, ഇളം കരിക്ക് കുടിക്കാൻ വെട്ടി തരും എന്നിട്ട് അതിന്റെ ചിരട്ട കൊണ്ട് തന്നെ അതിനുള്ളിൽ വെണ്ണ പോലുള്ള തേങ്ങ കോരി വായിലിട്ടു തരും -ഹോ... എന്തോരു സ്വാദായിരുന്നു അതിന്... ഒക്കെ മറക്കാൻ പറ്റ്വോ... കിച്ചാ...ഇല്ല മോനെ, വാത്സല്യത്തോടെ അവന്റെ മുടിയിഴകളിൽ തഴുകി കൊണ്ട് അയാൾ പറഞ്ഞു. മുത്തശ്ശിയെ ആർക്കണ് മറക്കാൻ പറ്റുക... ദീപൂ... ദീപൂ... എവിടെയാ നീ??? കൃഷ്ണാ   ദീപു എവിടെ???... അമ്മയാണ്... അന്വേഷിച്ചു വരുന്നുണ്ട്.. ദാ വരണൂ... ദീപു കൃഷ്ണനെയും കൂട്ടി വേഗം നടന്നു. അമ്മയ്ക്ക് പെട്ടെന്ന് ശുണ്ഠി വരും. നാട്ടിൽ വരുന്നത് അമ്മയ്ക്ക് ഇഷ്‌ടമല്ല. എത്രയും വേഗം തിരികെ പോവാനുള്ള പുറപ്പാടാണ്. ഓർക്കുമ്പോൾ സങ്കടം വരും. കൃഷ്ണ്ണനും. അമ്മയുടെ വീട്ടിൽ പോകണം. അവിടെ പോകുന്നത് ദീപുവിന് ഇഷ്‌ടമല്ല. കളിക്കാൻ കിച്ചനില്ലാത്തത് തന്നെ കാരണം പിന്നെ എപ്പോഴും അടങ്ങിയൊതുങ്ങി ഇരിക്കണം. ഒന്ന് പുറത്തിറങ്ങാനോ കൂട്ടു കൂടാനോ ഒരു രക്ഷയുമില്ല. അവന് ഇവിടം വിട്ടു പോകാനിഷ്‌ടമില്ല. അമ്മയുടെ അടുത്തെത്തി," അമ്മേ ഒരു ദിവസം കൂടി കഴിഞ്ഞിട്ടു പോകാം." ഒക്കെ..."ഇപ്പോൾ മോൻ പോയി ഡ്രസ്സ്‌ ചെയ്യ്. നമ്മുക്ക് അമ്മമ്മയെ കണ്ടിട്ട് വരാം. അമ്മ പറയുന്നത് അനുസരിക്കുകയേ തരമുള്ളൂ. അവൻ പിന്നൊന്നും പറഞ്ഞില്ല. കിച്ചനെ നോക്കി വളരെ ശാന്തനായി അമ്മയ്‌ക്കൊപ്പം അവൻ നടന്നു. മനസില്ലാമ നസോടെ...          

...........................................................................................................................................................................................................................................................................................................................................................................

പച്ചക്കറി വിൽക്കുന്ന രാക്ഷസി    

മനീഷ എൻ എം 6B                                 

ഒരു ഗ്രാമത്തിൽ രണ്ടു ദമ്പതികൾ വന്നു.അനു എന്നാണ് ആ പെൺകുട്ടിയുടെ പേര്. ഭർത്താവിന് രാവിലെ  ഓഫീസിൽ പോകാൻ ഉള്ളതുകൊണ്ട് അവൾ രാവിലെ തന്നെ ഉണരും. ഒരു ദിവസം അവളുടെ വീട്ടിൽ കുറച്ച് അതിഥികൾ വന്നു അപ്പോൾ നേരം ഇരുട്ടിയിരുന്നു. അവൾ എന്തെങ്കിലും നല്ല സ്വാദുള്ള ഭക്ഷണം ഉണ്ടാക്കണം. അവൾ ആ രാത്രി അവിടെ എല്ലാം കടകൾ തിരഞ്ഞു നടന്നു. അങ്ങനെ ഒന്നും കിട്ടാതെ അവർ തിരിച്ചു വിഷമിച്ചു നടന്നു. അവൾ പറഞ്ഞു ഞാൻ എന്തു ചെയ്യും അവർക്കുഞാൻ ഉണ്ടാക്കിക്കൊടുക്കും അപ്പോൾ അവൾ ഒരു ശബ്ദം കേട്ടു പച്ചക്കറി പച്ചക്കറി വേണോ അവർ തുണികൊണ്ട് മുഖം മൂടി ആയിരുന്നു. പച്ചക്കറി കിട്ടിയ സന്തോഷത്തിൽ മനു അതൊന്നും നോക്കാതെ വളരെയധികം സന്തോഷിച്ചു അനു പറഞ്ഞു ചേച്ചി ഒന്നു നിൽക്കുമോ അപ്പോൾ അവർ പറഞ്ഞു എല്ലാം നല്ല ഫ്രഷ് പച്ചക്കറികളാണ് ഏത് പച്ചക്കറി ആണ് നിങ്ങൾക്ക് വേണ്ടത്. അനു പറഞ്ഞുചേച്ചി എല്ലാം ഒരു കിലോ വീതം എടുത്തോളൂ അപ്പോൾ അനു ചോദിച്ചു ചേച്ചിയുടെ വീട് എവിടെയാണ് അവർ പെട്ടെന്ന് മുഖത്ത് നിന്ന് തുണി മാറ്റി അതൊരു രാക്ഷസ ആയിരുന്നു ആ രാക്ഷസ അനുവിനെ തൂക്കി എടുത്തുകൊണ്ടുപോയി അനു പറഞ്ഞു ആരെങ്കിലും രക്ഷിക്കണേ.......... രക്ഷിക്കണേ.......... ചേച്ചി ദയവുചെയ്ത് താഴെയിറക്കും നിങ്ങളെന്നെ ഒരു അനിയനെ പോലെ കണ്ടു തന്നെ എന്നെ സ്നേഹിക്കും ദയവു ചെയ്തു താഴെയിറക്കു അപ്പോൾ ആ രാക്ഷസ പെട്ടെന്ന് അവിടെ നിന്നു രാക്ഷസി അവളെ താഴെ ഇറക്കി എന്നിട്ട് രാക്ഷസ പറന്നോ ഇതെല്ലാം ഞാൻ എന്റെ അനിയത്തിക്ക് വേണ്ടിയാണ് ചെയ്യുന്നത്.  ഒരു ദിവസം എന്റെ അനിയത്തിക്ക്.ഞാനും എന്റെ അനിയത്തിയും ഒരുദിവസം പുഴയിൽനിന്ന് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്റെ അനിയത്തി പെട്ടെന്ന് വെള്ളത്തിലേക്ക് വീണു.എന്റെ അനിയത്തിയെ രക്ഷിക്കാൻ വേണ്ടി ഞാൻ ഈ ഗ്രാമത്തിൽ ഉള്ള എല്ലാവരും കേണപേക്ഷിച്ചു ആരും ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല അവൾ പെട്ടെന്ന് ആ ആ വെള്ളത്തിൽ ഒഴുകിപ്പോയി എന്റെ അനിയത്തി രക്ഷിക്കാൻ ഞാനും അതിലേക്ക് എടുത്തുചാടി എനിക്ക് വെള്ളത്തിൽ നീന്താൻ അറിയില്ലായിരുന്നു ഞാൻ അങ്ങനെയാണ് മരിച്ചത്. അനു പറഞ്ഞു എന്നെ ഒരു ഗ്രാമത്തിൽ ഒരു പുഴയുടെ ഒഴുക്കിൽ നിന്നാണ് കിട്ടിയത് അവിടുത്തെ ഗ്രാമത്തലവൻ ആണ് എന്നെ വളർത്തിയത്.അന്ന് അവിടെയുള്ള ഗ്രാമ കാർക്ക് എല്ലാവരെയും ഈ രാഷ്ട്രീയ പേടിയായിരുന്നു രാത്രി തന്നെ രാക്ഷസിയും ആയി അനു ആ ഗ്രാമത്തിലേക്ക് എന്നിട്ട് അവർക്ക് സംഭവിച്ച കാര്യങ്ങളെല്ലാം പറഞ്ഞു ആ രാക്ഷസ എന്തിനാണ് എല്ലാവരെയും കൊല്ലുന്നത് എന്നും പറഞ്ഞു അതോടെ ആത്മാവിന് ശാന്തി അവൾ ആദ്യം അതിൽ നിന്നും പോയി അനുവിനും വളരെയധികം സന്തോഷമായി അനു അതുകഴിഞ്ഞ് ആരാണ് പറഞ്ഞ കാര്യങ്ങളെല്ലാം ഓർത്തു നോക്കി എന്റെ ചേച്ചി ആണോ അതോ എന്നെ ഒരു പുഴയിൽ നിന്ന് കിട്ടിയത് ആ സമയത്ത് അവരുടെ ഭർത്താവ് വന്നു അവൾ നടന്ന കാര്യങ്ങളെല്ലാം വേണ്ട ഭർത്താവിനോട് പറഞ്ഞു അന്ന് അവരുടെ വീട്ടിൽ വന്ന അതിഥികൾ തിരിച്ചു മടങ്ങി അന്നുതന്നെ പോവുകയും ചെയ്തു.

.............................................................................................................................................................................................................................................................................................................................................................................