മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ശുചിത്വവും നമ്മുടെ ജീവിതവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും നമ്മുടെ ജീവിതവും      

ഒരു വ്യക്തിക്ക് പ്രധാനമായും വേണ്ടതാണ് ശുചിത്വം. ശുചിത്വമില്ലായ്മ പല രോഗങ്ങൾക്കും കാരണമാകുന്നു . അതു പോലെ തന്നെ നമ്മുടെ പരിസരവും ശുചിയായിരിക്കണം പരിസരത്തിന്റെ ശുചിത്വം വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. നമുക്ക് അറിയാം ഇപ്പോൾ 'കൊറോണ ' എന്ന മഹാമാരിയോട് നമ്മൾ പൊരുതുകയാണ്. ഇതിനെ ചെറുത്ത് നിൽക്കാൻ ശുചിത്വവും ആവശ്യഘടകമാണ് . കൈകൾ സോപ്പിട്ട് കഴുകുക ഇങ്ങനെ പല മാർഗ്ഗങ്ങളും ഈ രോഗത്തെ ചെറുത്ത് നിൽക്കാൻ നമ്മെ സഹായിക്കുന്നു. ശുചിത്വത്തെക്കുറിച്ച് പറയുകയാണെങ്കിൽ രണ്ടായി അതിനെ നരം തിരിക്കാം വ്യക്തി ശുചിത്വം, പരിസര ശുചിത്വം.ശുചിത്വത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഒരു വ്യക്തിക്ക് ഏറ്റവും പ്രധാനമായി വേണ്ടതാണ് വ്യക്തി ശുചിത്വം. എപ്പോഴും നമ്മൾ ശുചിയായിരിക്കണം. രാവിലെ എഴുന്നേൽക്കുമ്പോൾ ദിന കൃത്യങ്ങൾ കൃത്യമായി ചെയ്യുക. രണ്ടു നേരവും പല്ലു തേക്കുക. രണ്ടു നേരവും കുളിക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. ആരോഗ്യ പ്രദമായ ഭക്ഷണം കഴിക്കുക. ഈച്ച കയറിയ ഭക്ഷണം കഴിക്കാതിരിക്കുക. ഫ്രിഡ്ജിൽ വച്ചഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പുറത്തേക്ക് പോകുമ്പോൾ ചെരുപ്പ് ഇടുക. നഖം വെട്ടുക. നഖം കടിക്കാതിരിക്കുക. മലമൂത്ര വിസർജനത്തിനു ശേഷം കൈകൾ സോപ്പിട്ട് കഴുകുക. ഇതെല്ലാം വ്യക്തി ശുചിത്വത്തിൽപ്പെടുന്നതാണ്. ഇതെല്ലാം നമ്മുടെ നിത്യേന ജീവിതത്തിൽപ്പെടുത്തുകയാണെങ്കിൽ ഒരു രോഗത്തിനും നമ്മെ പിടികൂടാൻ സാധിക്കില്ല. വ്യക്തി ശുചിത്വം പോലെ തന്നെ ഏറ്റവും പ്രധാന ഘടകമാണ് പരിസര ശുചിത്വം. നമ്മുടെ വീട് എപ്പോഴും വൃത്തിയായിരിക്കണം. ചപ്പുചവറുകൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയരുത്. പൊതുസ്ഥലങ്ങളിൽ തുപ്പരുത്. .പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക. മാലിന്യക്കൂമ്പാരങ്ങൾ തള്ളാതിരിക്കുക. ഇത് നമ്മുടെ പരിസരത്തെ വൃത്തികേടാക്കുന്നു. ഇങ്ങനെ പല മാർഗ്ഗങ്ങളും പരിസര ശുചിത്വത്തിൽപ്പെടുന്നു. എപ്പോഴും നമ്മുടെ വീടും വരിസരവും വൃത്തിയായി വയ്ക്കാൻ ശ്രദ്ധിക്കുക.നമ്മളെ ശുചിയാക്കുന്നതു പോലെ നമ്മുടെ പരിസരവും ശുചിയാക്കുക. ആരോഗ്യം സംരക്ഷിക്കുക.' കൊറോണ ' എന്ന മഹാമാരിയെ ശുചിത്വത്തിലൂടെ ചെറുത്ത് തോൽപ്പിക്കാം.

അഖില ഷിജു
6 സി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം