മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ശുചിത്വബോധം

Schoolwiki സംരംഭത്തിൽ നിന്ന്


ശുചിത്വബോധം      
ലോകം മുഴുവനും കോവിഡ്-19 എന്ന മഹാമാരി വ്യാപിച്ചിരിക്കുകയാണല്ലോ.മനുഷ്യർ തന്നെയാണ് ഈ സ്ഥിതിവരുത്തിവച്ചിരിക്കുന്നത്. ശുചിത്വം എന്ന വാക്കുതന്നെ പലരും മറന്നു പോയതാണ്. പക്ഷെ കോവിഡ്-19 എന്ന കൊറോണ വൈറസ് ആ വാക്കിന്റെ മൂല്യം നമ്മളെ ഓർമിപ്പിച്ചു. ശുചിത്വത്തിൽ ഉള്ള മനുഷ്യന്റെ അശ്രദ്ധ തന്നെയാണ് ഇന്ന് സ്ഥിതി വഷളായത്. ശുചിത്വം പാലിച്ചില്ലെങ്കിൽ ഏത് രോഗവും അല്ലെങ്കിൽ ഏതു വൈറസും നമ്മളെ നിമിഷങ്ങൾക്കകം പിടികൂടിയേക്കും. വ്യക്തിശുചിത്വത്തിനു പുറമെ പരിസര ശുചിത്വത്തിനും നമ്മൾ പ്രാധാന്യം കല്പിക്കേണ്ടതായുണ്ട്.

ഇന്ത്യയിൽ ഇന്ന് പരിസരശുചിത്വം പ്രാവർത്തികമാക്കു ന്നത് അപൂർവം ചില പ്രദേശങ്ങളിൽ മാത്രമാണ്. പിന്നെ അതിലും വേദനിപ്പിക്കുന്ന കാര്യം കുട്ടികൾ പരിസരം ശുചിയായി സൂക്ഷിക്കുന്നത് മുതിർന്നവർ കണ്ടു പഠിക്കുന്ന കാര്യമാണ്. അതിലും വേദനാജനകമായത് പരിസരശുചിത്വം പാലിക്കുന്ന കുട്ടികളെ മുതിർന്നവർ അതിൽനിന്നും പിന്തിരിപ്പിക്കുന്ന അവസ്ഥയും കൂടിയാണ്. നമ്മിൽ പലരും വ്യക്തി ശുചിത്വം നന്നേ പാലിക്കുന്നവരായിരിക്കും. പക്ഷെ പരിസരശുചിത്വം പാലിക്കുന്നില്ല എന്നതാണ് വാസ്തവം. അങ്ങനെ വ്യക്തിശുചിത്വം മാത്രം ശീലിച്ചിട്ടു കാര്യമില്ല. ഒരു കണക്കിന് പ്ലാസ്റ്റിക് നിരോധിച്ചതും പ്രകൃതിക്കു അൽപ്പം ആശ്വാസം നൽകുന്നുണ്ട്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറഞ്ഞെങ്കിലും നമ്മൾക്ക് ഉപേക്ഷിക്കാനാവാത്ത പ്ലാസ്റ്റിക് കൂടുകളും മറ്റു പ്ലാസ്റ്റിക് ഉൽപ്പനങ്ങളും ഇന്ന് വളരെയധികം ഉലയോഗിക്കുന്നു. ഇത് പരിസരങ്ങളിൽ വലിച്ചെറിയുന്നതിന്റെ അളവിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. ബഹക്ഷണാവശിഷ്ടങ്ങളും മറ്റും നിറച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഇന്നും റോഡരികിലും ജലശ്രോതസ്സുകളിലും സജീവമായി കാണപ്പെടുന്നു. ഇത് നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. റോഡരികിലുള്ള മാലിന്യങ്ങൾ നായ്ക്കൾ കടിച്ചുകീറി മറ്റു പലയിടങ്ങളിലും ഇടുന്നു. മനുഷ്യരുടെ ഈ ദുശീലങ്ങൾ അകറ്റാൻ ജനങ്ങളും സർക്കാരും ഒരുപോലെ മുന്നിട്ടിറങ്ങണം.
വ്യക്തി ശുചിത്വത്തിനും നമ്മൾ വളരെയേറെ പ്രാധാന്യം കല്പിക്കേണ്ടതായുണ്ട്. അതിന്റെ ഒരോര്മപ്പെടുത്താൽ കൂടിയാണ് ഈ കൊറോണക്കാലം. പൊതുസ്ഥലങ്ങളിൽ യാത്രചെയ്യുമ്പോൾ മറ്റു വ്യക്തികളോട് അൽപ്പം അകലം പാലിക്കുന്നതും ഹസ്തദാനവുമൊക്കെ പരമാവതി കുറക്കുന്നതിലും അൽപ്പം ശ്രദ്ധ ചെലുത്തുകയാണെങ്കിൽ ഈ കൊറോണ വൈറസിനെപ്പോലെ ഉള്ളവയോന്നും നമ്മിലേക്ക്‌ പടരില്ല. അതുപോലെ തന്നെ കൈ ഇടയ്ക്കിടയ്ക്ക് സോപ്പ് മുതലായവ ഉപയോഗിച്ച് കഴുകുകയും, തുമ്മുമ്പോഴും ചുമക്കുമ്പോഴും ഒരു തുണികൊണ്ട് മുഖം മൂടുകയും ചെയ്‌താൽ പിന്നെ ഒരു സാംക്രമിക രോഗങ്ങളേം നമ്മൾ ഭയപ്പെടേണ്ടതായില്ല. ശുചിത്വത്തിന്റെ അഭാവം മൂലം ഒരു രോഗവും നമ്മെ കാർന്നുപിടിക്കാതിരിക്കട്ടെ...

അനുപമ ജീമോൻ
7 ഡി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം