മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/വനസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
വനസംരക്ഷണം      

പ്രകൃതിയെ നിലനിർത്തുന്നതിൽ വനങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്. വനങ്ങൾ ദേശീയ സമ്പത്താണ്. അത് സംരക്ഷിക്കേണ്ട് നമ്മുടെ കടമയാണ്. ജീവനും ,ജലവും ,വായുവും തുടങ്ങി ഭൂമിക്കുവേണ്ടതെല്ലാം തരുന്ന ദേവതയാണ് വനങ്ങൾ.ഈ കാലഘട്ടത്തിൽ നാം വനസംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടത് അത്യന്താപേക്ഷിതമാണ്.

പ്രകൃതിയെ കണക്കിലെടുക്കാതെയുള്ള വികസനപ്രവർത്തനങ്ങളും, നഗരവത്കരണവും ,ജനസംഖ്യയിലെ വർധനവുമെല്ലാം വനങ്ങളെ വൻതോതിൽ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു .കാർഷിക ആവശ്യങ്ങൾക്കായി വനങ്ങൾ വെട്ടി തെളിക്കുന്നതും ,കാട്ടുതീയും ,പ്രകൃതിക്ഷോഭവുമൊക്കെ വനനശീകരണത്തിന് കിരണമാകുന്നു .തൻമൂലം കാലാവസ്ഥയുടെ താളം തെറ്റുകയും പ്രളയം പോലുള്ള അതിഭീകരമായ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. നമ്മൾ ഓരോ സെക്കൻഡിലും നശിപ്പിക്കപ്പെടുന്ന വനങ്ങൾ ഭൂമിയുടെ മുഴുവൻ കാലാവസ്ഥയേയും സ്വാധീനിക്കുന്നു. ലോകത്തെ അടിമുടി പൊള്ളിക്കുന്ന ആഗോളതാപനത്തിൻ്റെ വർധനവിന് പ്രധാന കാരണം വനങ്ങളുടെ നാശമാണ്.

എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. വനങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ ജല സ്രോതസുകൾ വർധിക്കപ്പെടുകയും ,ശദ്ധവായു, വനസമ്പത്ത്, മഴ, കാലാവസ്ഥാമാറ്റം, ചൂടിൻ്റെ കാഠിന്യത്തിലുണ്ടാവുന്ന കുറവ് എന്നീ ഘടകങ്ങൾ അനുകൂലമായി വരുന്നു.മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ചു,മരങ്ങൾ ധാരാളം നട്ടു പിടിപ്പിച്ചും, ജലാശയങ്ങൾ മലിനമാക്കാതെയും പരിപാലിക്കുക. നമ്മുടെ സാമൂഹികവും സാംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങളും പ്രകൃതിക്ക് ദോഷമാകാതെയുള്ളതായിരിക്കണം.ചോദിക്കുന്നതെന്തും വരമായി നൽകുന്ന നമ്മുടെ വനങ്ങളെ സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണ് .

ആർദ്ര അജിത്
6 സി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം