മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം      

ഇക്കാലത്ത് രോഗ പ്രതിരോധം എന്ന വിഷയം ഏറെ പ്രസക്തമായ ഒന്നാണ്. കൊറോണ അഥവാ കോവിഡ് 19 ഇന്ന് ലോകത്താകമാനം പിടിമുറിക്കിയിരിക്കുകയാണല്ലോ. പ്രകൃതിയെ ഇഷ്ടസഖിയാക്കിയും, അടിസ്ഥാന ജീവിതാവശ്യങ്ങളും പൊതുജന ആരോഗ്യ പരിപാലനവും പൊതുവായ സംവിധാനത്തിലൂടെ ഉറപ്പുവരുത്തിയും മാത്രമേ ലോകത്തിനിന്ന് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു എന്ന മഹത്തായ പാഠവും ഈ സാഹചര്യത്തിൽ കാലം നമ്മെ മനസ്സിലാക്കിത്തരുന്നു. ഇക്കാലത്ത് നിരാശയും പേടിയും പകർച്ചയും അല്ല ലോകം നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത്, ഏത് ദുരിതത്തേയും ദു:ഖ സാഹചര്യത്തേയും നേരിടുന്നതിനുള്ള ഒരേ മനസ്സോടെയുള്ള പോരാട്ടമാണ്. ഇപ്പോൾ കാലം നമ്മോടാവശ്യപ്പെടുന്ന ഒത്തൊരുമ, പരസപരം അകന്നുനിൽക്കലാണ്, വൈറസ്സിന്റെ ചങ്ങല തകർക്കാനാണ്.

മനുഷ്യരാശിയെ വെല്ലുവിളിച്ച് പടർന്നുപിടിക്കുന്ന കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ നമ്മുടെ രാജ്യം ആകമാനം ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. നമ്മുടെ പ്രധാനമന്ത്രി എന്നതിലുപരി രാജ്യത്തെ ജനങ്ങളിലെ ഒരാൾ എന്ന നിലയിൽ നരേന്ദ്രമോഡി പല നല്ല സാഹചര്യങ്ങളും അതിനായി ഒരുക്കുന്നു. 21 വർഷം പിന്നാക്കം പോകാതിരിക്കാനാണ് ഈ നടപടിയെന്ന് അദ്ദേഹം പറയുന്നത് സന്ദർഭത്തിന്റെ ഗൗരവം കണക്കിലാക്കിക്കൊണ്ടാണ്. രാജ്യത്തെ ജനങ്ങൾ ഒന്നടക്കം സ്വമനസ്സാൽ സ്വീകരിക്കേണ്ടതുണ്. അപകടകരമായ സാഹചര്യം ഇല്ലങ്കിൽപോലും കേരളത്തിൽ കൊറോണ വൈറസ്സിന്റ വ്യാപനം പ്രകടമാണ്.

കേരള സർക്കാർ മുന്നിൽ നിന്ന് നയിക്കുന്ന മാതൃകാപരമായ കാര്യങ്ങളിൽ ഒരു മടിയും കൂടാതെ പങ്കുകൊള്ളുക, നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക എന്നതാണ്. നാം ഏവരും ഈ സാഹചത്തിൽ ചെയ്യേണ്ടത്. ഊഹാപോഹങ്ങൾക്കും വ്യാജ വാർത്തകൾക്കും ചെവികൊടുക്കാതിരിക്കുക. നാം ഈ സാഹചര്യം മറികടക്കുകതന്നെ ചെയ്യും.


നവമി എം എസ്
8 ഡി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം