മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
മാറുന്ന പരിസ്ഥിതിയും പരിതഃസ്ഥിതിയും

ലോകത്തിന്റെ നിലനിൽപ്പിനു ആധാരമായ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ഓർമിപ്പിക്കുന്നതിന് വേണ്ടി നാം പരിസ്ഥിതി ദിനാചരണം നടത്താറുണ്ട്. പ്രകൃതിയും മനുഷ്യനും ഈശ്വരചൈതന്യവും സമ്മേളിക്കുന്ന ഒരവസ്ഥയിലാണ് ലോക ജീവിതം മംഗളപൂർണമായിത്തീരുന്നത്. പഴയകാലത്തു ആളുകൾ പ്രകൃതിയുമായി ഒത്തിണങ്ങി കഴിഞ്ഞു കൂടിയിരുന്നു. സർവ ജീവ ജാലങ്ങളും സമ്മേളിക്കുന്ന ഒരു ചരാചര പ്രപഞ്ചമായിരുന്നു അന്ന് നില നിന്നിരുന്നത്. കാലം മാറിയപ്പോൾ മനുഷ്യ രാശി ക്രമാതീതമായി വർധിക്കുകയും മനുഷ്യർ പ്രകൃതിയെ സ്വാർത്ഥ ലാഭത്തിനു വേണ്ടി നശിപ്പിക്കുവാനും തുടങ്ങി. തൽഫലമായി പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും ഋതുക്കളുടെ ക്രമം തെറ്റുകയും മണ്ണ്, ജലം, വായു, എന്നിവയെല്ലാം ദുഷിക്കുകയും പുതിയ പല രോഗങ്ങളും ഉത്ഭവിക്കുകയും ചെയ്തു.

വൻതോതിൽ സ്ഥാപിക്കപ്പെടുന്ന വ്യവസായശാലകളിൽനിന്നും വാഹനങ്ങളിൽ നിന്നും തള്ളപ്പെടുന്ന പുക നിമിത്തം വായു മലിനീകരണവും, പ്രാണവായുവിന്റെ ലഭ്യത കുറയുകയും മറ്റു ജീവികളുടെ ജീവനും ഭീഷണിയാകുന്നു.ജലമലിനീകരണമാണ് മറ്റൊരു ഭീതിപരത്തുന്ന ഘടകം. ശുദ്ധജലം ഇന്നൊരു അപൂർവ വസ്തുവാണ്. ഫാക്ടറികളിൽ നിന്നും കൃഷിക്കുള്ള രാസകീടനാശിനികളിൽ നിന്നും വരുന്ന വിഷങ്ങൾ പുഴയിൽ ലയിക്കുകയും അത് കുടിക്കുന്ന മനുഷ്യരുൾപ്പടെയുള്ള ജീവജാലങ്ങൾക്ക് മാരകമായ രോഗങ്ങൾ പിടിപെടുന്നു. നാം അധികം ശ്രദ്ധിക്കാത്തതാണെങ്കിലും ശബ്‍ദമലിനീകരണവും ഒരു പ്രധാന വിഷയമാണ്. വാഹനങ്ങളിൽ നിന്നും ഫാക്ടറിയുടെ യന്ത്രങ്ങളിൽ നിന്നും തുടങ്ങിയവ ശബ്ദമലിനീകരണത്തിന് കാരണമാകുന്നു. പ്രകൃതിയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളെക്കുറിച് ശരിയായി പഠിക്കുകയും മനുഷ്യ ജീവിതം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. അന്തരീക്ഷം മലനീകരണം മൂലം ഉണ്ടാകുന്ന രോഗങ്ങൾക്കും പ്രധിവിധി കണ്ടെത്തണം. മാറുന്ന പരിസ്ഥിതിയിലെ മനുഷ്യരാൽ ഉള്ള പരിതസ്ഥിതികൾക്ക് അവരവരാൽ കഴിയുന്ന വിധത്തിൽ പ്രതിവിധികൾ ചെയ്ത് ഭൂമിമാതാവിന്റെ സന്തുലിതാവസ്ഥ തിരികെ നാം നേടണം.

മീനാക്ഷി എസ്
9 ജി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം