മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം കൊറോണയെ      

കൊറോണ, എന്ന ഈ വൈറസിനെ ഒന്നിച്ചു ചേർന്ന്‌ നമുക്ക് പ്രതിരോധിക്കാം.പരിഭ്രാന്തിപ്പെടാതെ ഇനി എപ്പോഴും ജാഗ്രതയോടെ ഇരിക്കാം.കൊറോണയെ പ്രതിരോധിക്കുവാൻ വേണ്ടി ഇന്ത്യയിലെ മാത്രമല്ല ലോകം മുഴുവനും ഉള്ള ജനങ്ങൾ ഒന്നിച്ചു നിൽക്കണം. ഈ വൈറസിനെ പ്രതിരോധിക്കൻ ഇതുവരെ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല അതുകൊണ്ടു നാം ഏറെ ജാഗ്രതയോടെ ഇരിക്കണം.പിന്നെ ഈ വൈറസിനെ പ്രതിരോധിക്കാൻ നമുക്ക് പറ്റുന്ന ചില കാര്യങ്ങൾ.ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുക,പോഷക സമൃദ്ധമായ ആഹാരങ്ങൾ കഴിച്ച് എപ്പോഴും ആരോഗ്യത്തോടെ ഇരിക്കുക. രോഗമുള്ളവരിൽ നിന്ന് ഏറ്റവും അധികം അകലം പാലിക്കാൻ ശ്രമിക്കുക,എപ്പോഴും കൈകൾ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കഴുകുക,അത്യാവശ്യസാധനങ്ങൾ വാങ്ങുവാൻ പുറത്തേക്കോ മറ്റോ പോകുമ്പോൾ മാസ്ക് ധരിക്കുക. എപ്പോഴും വീട്ടിൽ തന്നെ ഇരിക്കുവാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് കൊറോണയെ കുറച്ചെങ്കിലും മാറ്റി നിർത്തുവാൻ സാധിക്കും. വീട്ടിൽ ഇരിക്കുമ്പോൾ ബോറടി മാറ്റുവാൻ ചില കാര്യങ്ങൾ, കൃഷി ചെയ്യുന്നതിൽ ഏർപ്പെടാം,ചിത്രങ്ങൾ വരക്കുവാൻ ശ്രമിക്കുക,വീട്ടുവളപ്പിൽ പൂന്തോട്ടം നിർമ്മിക്കാൻ ശ്രമിക്കുക എന്നിങ്ങനെ നിരവധി കാര്യങ്ങൾ നമുക്ക് ചെയ്യുവാൻ സാധിക്കും.പ്രതിരോധിക്കാം കൊറോണയെ , സംരക്ഷിക്കാം ഓരോ ജീവനും.............


ഹൃതിക ലക്ഷ്മി പ്രദീപ്
6 സി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം