മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/പ്രചിനകാലം മുതൽ ശുചിത്വം
പ്രചിനകാലം മുതൽ ശുചിത്വം
പ്രചിനകാലം മുതൽ നമ്മുടെ പൂർവികർ ശൂചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരം ആണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും സാമൂഹത്തിനായാലും ശുചിത്വം എറെ പ്രാധാന്യം ഉള്ളതാണ്. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം എറെ പുറകിലാണെന്നു മനസിലാക്കാവുന്നതാണ്. എന്ത് കൊണ്ടാണ് എങ്ങനെ സംഭവിക്കുന്നത്? വ്യക്തിശുചിത്വത്തിൽ എറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും എന്തുകൊണ്ടാണ് പ്രാധാന്യം കല്പിക്കാത്തത്? നമ്മുടെ ബോധനിലവരത്തിന്റെയും കാഴ്ചപാടിന്റെയും പ്രശ്നമാണ് ഏത്. ആരും കാണാതെ മാലിന്യം നിറത്തുവക്കിൽ ഇടുന്ന, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കുജലം ഓടയിലേക്കൊഴുക്കുന്ന മലയാളി തന്റെ കപടസാംസ്‌കാരികമൂല്യബോധത്തിന്റെ തെളിവുകൾ പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഈ അവസ്ഥ തുടർന്നാൽ"മാലിന്യകേരളം" എന്ന ബഹുമതിക്ക് അർ ഹാരവില്ലേ നാം? ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റൂ. ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ സൂചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലമാണെന്നു നാം തിരിച്ചറിയുന്നില്ല . മാലിന്യക്കൂമ്പാരങ്ങളും,ദുർഗന്ധം നിറഞ്ഞ പാതയോരങ്ങളും, വൃത്തിഹീനമായ പൊതുസ്ഥലങ്ങളും നമ്മെ ലോകത്തിനു മുന്നിൽ താഴ്ത്തികേട്ടുന്നവയാണ്. മാലിന്യങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ നട്ടംതിരിയുകയാണ് അധികൃതർ.ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ശുചിത്വം ഇല്ലാതെ നാം ജീവിക്കുന്നു. "വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം." പ്ലാസ്റ്റിക്-ആധുനിക ദൈനംദിനജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക്. സാമ്പത്തികലാഭവും സൗകര്യവും നമ്മെ പ്ലാസ്റ്റിക്കിലേക്ക് ആകാര്ഷിക്കുന്നു .പ്ലാസ്ടിക് കൊണ്ടുള്ള നേട്ടം താൽക്കലികമാണ് എന്നും അത് പിന്നെയും പിന്നെയും ഉപയോഗിക്കുന്നത് വ്യക്തിക്കും സമൂഹത്തിനും വലിയ വിപത്താണെന്നും ഉള്ള വസ്തുത നാം ഇനിയും മനസ്സിലാക്കിയിട്ടില്ല. ഉപയോഗിച്ച് വലിച്ചെറിയാറുള്ള പ്ലാസ്റ്റിക് മണ്ണിന്റെ ഘടനയെത്തന്നെ മാറ്റിമറിക്കുന്നു. പ്ലാസ്റ്റിക് കത്തിച്ചുകള യുന്നവരും ഉണ്ട്. അതിൽ ഉള്ള അപകടം നാം മനസിലാക്കുന്നില്ല. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷപദാർത്ഥങ്ങൾ ശ്വസനത്തിലൂടെയുംഭക്ഷണത്തിലൂടെയും, ചർമത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്നു. ഈ വിഷപദർത്ഥങ്ങൾ ഉണ്ടാക്കുനാ ആരോഗ്യപ്രശ്നങ്ങൾ ഏറെയാണ് .ക്യാൻസർ വിഷാദ രോഗങ്ങൾ ,ഹോർമോൺതകരാറുകൾ ജനിതക വൈകല്യങ്ങൾ അങ്ങനെ നിളുന്നുപട്ടിക. "മാലിന്യങ്ങൾ ഉണ്ടാക്കുന്നത് ഉപയോഗാനന്തരം വസ്തുക്കൾ ശരിയായ രീതിയിൽപാലിക്കാതിരിക്കുമ്പോൾ ആണ്." നമ്മുടെ സർക്കാർ പലരീതിയിൽ ഉള്ള മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ പരാമർശിക്കുന്നു. ഇതിൽ എല്ലാം തന്നെ പ്രായോഗികമാണ് എങ്കിലും ഓരോന്നിനും അതിന്റെതായ പരിമിതികളും ,ബുദ്ധിമുട്ടുകളുണ്ട്. ഇതിനാൽ പൗരന്മാർ ആയ നാം ചെയേണ്ടത് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ജൈവമാലിന്യങ്ങൾ അവിടെ തന്നെ സംസ്കരിക്കുക. അജൈവമാലിന്യങ്ങൾ യാഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുക. വ്യക്തികൾ, ഫ്ലാറ്റുകൾ, ആശുപത്രികൾ , അറവുശാലകൾ കോഴി ,പന്നി ഫാമുകൾ ,വ്യവസായ ശാലകൾ മുതലായവ നടത്തുന്ന മ്മലിനികരണത്തിനെതിരെ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത് നാളെയെങ്കിലും നമ്മുടെ വീടുകൾ, ഓഫീസുകൾ,സ്ഥാപനങ്ങൾ, ഗ്രാമങ്ങൾ ശുചിത്വമുള്ളവയകണം. അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്വം ഉണ്ട്. എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് കഴിയും. മലയാളിയുടെ സംസ്കാരത്തിന്റെ മുഖമുദ്രയായി സൂചിത്വത്തെ വീണ്ടും നമുക്ക് ഉയർത്തി കാണിക്കാൻ കഴിയും.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം