മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/പ്രകൃതി അവൾക്കും വേദനിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി അവൾക്കും വേദനിക്കും      

ഇന്ന് കൊറോണ മൂലം നമ്മൾ ദുരിതത്തിൽ ആണ്.ആഴ്ചകളായി നമ്മൾ വീടുകളിൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. നാം മനുഷ്യർ തന്നെ വരുത്തി വച്ച വലിയ വിപത്ത്. ഈ ലോകത്തെ പ്രകൃതിയെ സത്യത്തിൽ നമ്മൾ നശിപ്പിക്കുകയായിരുന്നു. മാലിനമാക്കപ്പെട്ട പുഴകളും വയലുകളും നികത്തി ഫ്ലാറ്റുകളും മറ്റും പണിയുമ്പോൾ നാം ഓർക്കുന്നില്ല നമ്മുടെ കുഴി നമ്മൾ തന്നെ വിടുകയാണെന്ന്. മൃഗങ്ങളുടെയും, പക്ഷികളുടെയും വാസസ്ഥലങ്ങളിൽ പോയി അതിനെ കൊല്ലുകയും, തുടങ്ങിയ ക്രൂരതകൾ നാം ചെയ്യുമ്പോൾ ഇത് എന്തിനു ചെയ്തു, എന്ന് ചോദിക്കുമ്പോൾ നമ്മുടെ കയ്യിൽ ഒരു ഒറ്റ ഉത്തരമേ ഉള്ളൂ. ഇത് ഞങ്ങളുടേതാണ് എല്ലാം എന്റെതാണ് എന്ന സ്വാർത്ഥത എപ്പോഴും ഈ മഹാമാരി പിടിപെട്ടപ്പോൾ നമ്മുടെ പ്രകൃതി മാതാവ് കുറച്ചൊക്കെ മനുഷ്യരുടെ വീട്ടിൽ നിന്നും രക്ഷപ്പെട്ടു ഇരിക്കുകയാണ് ഇപ്പോൾ പക്ഷികളും, പറവകളും മറ്റും പ്രകൃതി ആസ്വദിക്കുകയാണ്. മനുഷ്യരുടെ ശല്യം അവരെ വല്ലാതെ വീർപ്പു മുട്ടിച്ചിരുന്നു. ഇപ്പോൾ ശാന്തമാണ്. ഫാക്ടറികളിൽ നിന്നും ഉൽഭവിക്കുന്ന പുക വായുവിനെ മലിനമാക്കുന്നു മാലിന്യ, കൂമ്പാരങ്ങൾ കൊണ്ട് നിറഞ്ഞ സ്ഥലങ്ങൾ ഇപ്പോൾ ശൂന്യമാണ് വാഹനങ്ങൾ കുറഞ്ഞതോടെ കൂടി വായു മലിനീകരണം, ശബ്ദമലിനീകരണം എന്നിവ കുറഞ്ഞ. തുടങ്ങിയിരിക്കുന്നു പ്രകൃതി അവൾക്കും വേദനിക്കും അവൾ മാതാവാണ് ഈ ലോകത്തിൽ മകൾ തെറ്റ് ചെയ്യുമ്പോൾ അമ്മമാർ ശാസിക്കുന്നതും അടിക്കുന്നതു പോലെ അവളും ചെറിയ ചെറിയ സങ്കടങ്ങളും ദുരിതങ്ങളും നമുക്ക് തരും.

അപർണ ജി ബി
6 സി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം