മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/പ്രകൃതി

പ്രകൃതി      

പ്രകൃതി ദൈവത്തിന്റെ വരദാനമാണ് .അമ്മയെ സ്നേഹിക്കുന്നതു പോലെ തന്നെ പ്രകൃതിയെയും സ്നേഹിക്കണം. വൈവിധ്യമായ ജീവിഘടകങ്ങൾ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി .സസ്യ, ജന്തു ജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവന്റെ നിലനില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതി വിഭവങ്ങളെ വേണ്ട വിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തി നു കോട്ടം തട്ടും. നമ്മുടെ നാടായ കൊച്ചു കേരളം പ്രകൃതി സൗന്ദര്യത്താൽ സമ്പുഷ്ടമാണ്, അതു കൊണ്ടാണ് ലോകം ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്നത്. നമ്മുടെ നാടിന്റെ പ്രകൃതിസംരക്ഷണം ഏറ്റെടുക്കേണ്ടത് നമ്മളുടെ ഓരോരുത്തരുടെയും കടമയാണ്. എല്ലാവരും പ്രകൃതിയെ ബഹുമാനിക്കുക.


മീനാക്ഷി എം.എസ്
8 ഇ മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം