മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/പരിസ്ഥിതിക്കുറിപ്പ്

പരിസ്ഥിതിക്കുറിപ്പ്      

ഭുമുഖത്ത് ഉള്ളതിൽ വച്ച് ഏറ്റവും ഉദാത്തമായ പരിസ്ഥിതിയാണെന്ന് അവകാശപ്പെടുന്ന കേരളത്തിലാണല്ലോ നാം വസിക്കുന്നത് . അതിനാൽ തന്നെ മറ്റുള്ളവരെക്കാൾ പരിസ്ഥിതിയെക്കുറിച്ചും അതിന്റെ പരിപാലനത്തെക്കുറിച്ചും നമുക്ക്‌ ബോധ്യമുണ്ടാകേണ്ടതാണ് പ്രകൃതിയെ മാതൃതുല്യമായി കണക്കാക്കുന്ന സംസ്കാരമാണല്ലോ നമുക്കുള്ളത്. ആരോഗ്യകരവും മാലിന്യരഹിതവുമായ പരിസ്ഥിതിയുടെ പ്രധാന്യം ഏറെ ചർച്ചച്ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന്‌ കടന്നുപോകുന്നത്.

നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു.അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നുണ്ട്. മനുഷ്യവംശത്തെതന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു.സാമൂഹ്യവും,സാംസ്‌കാരികവും,സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്തവിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങി. എല്ലാ മനുഷ്യർക്കും ശുദ്ധജലവും,ശുദ്ധവായുവും, ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും,സ്വാതന്ത്ര്യവുമുണ്ടെന്ന സങ്കല്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ.പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും,വനനശീകരണത്തിനെതിരായും പ്രവൃർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗ്ഗം.ജലമലിനീകരണം, ഖരമാലിന്യത്തിന്റെ നിർമ്മാജ്ജന പ്രശ്നങ്ങൾ, മണ്ണിടിച്ചിൽ,മണ്ണൊലിപ്പ്, പുഴമണൽഖനനം, വ്യവസായ വൽക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.

നന്ദന ആർ പിള്ള
7 ഇ മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം