അമ്മയാം ഭൂമിയ്ക്ക കാവലാകാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല മരവില്ല കിളികളില്ല
മഴയില്ല പുഴയില്ല പൂക്കളില്ല
മരുഭൂമിയാം മലനാട്ടിലിപ്പോൾ
മലകളേ ചൂഴുന്നു മാലിന്യങ്ങൾ
'മക്കൾക്കു വേണ്ടി നാം കാത്തു വച്ച
മണ്ണെക്കെ വിറ്റു വിഷം കലർത്തി
വെള്ളം വിഷം പുകവായു വിഷം
കടലും വിഷമയമാക്കി നമ്മൾ
ഒരു തുള്ളി വെള്ളം ഇല്ലാത്തകാലം
അരുമ്മയാം മക്കളെ കാത്തിരിപ്പു
നേരമില്ലൊട്ടുമെനേരമില്ല
ജീവന്റെ നന്മയെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ
നമ്മള്ളല്ലാതെ മറ്റ് ആരുമില്ല:
നമ്മള്ളല്ലാതെ മറ്റാരുമില്ല.