മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/നന്മക്കായി പ്രയത്നിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നന്മക്കായി പ്രയത്നിക്കാം      

ശാന്തമായൊഴുകുന്ന പുഴയും അരുവിയും
കള കള നാദം പൊഴിക്കും കിളികളും
സൂര്യന്റെ പൊൻ കിരണങ്ങളാൽ പുൽകി
നിന്നാടുന്നു നെൽക്കതിർ വയലുകളിൽ
മന്ദമായ് പെയ്യുന്ന മഴയുടെ ഭംഗി
കണ്ടൊർത്തു പോയ്‌ ഞാൻ എന്റെ
കടലാസ് തോണി ഒഴുക്കി കളിച്ചതും
മഴയിൽ കുളിച്ചതും മഴവില്ല് കണ്ടതും
ഒരു മന്ദമാരുതൻ തഴുകി കടന്നു
വന്നോർമ്മകൾ മായ്ച്ചു മറഞ്ഞു പോയ്‌
പഴമയിലേക്ക് കടന്നു ജീവിക്കുവാൻ
ഇന്നത്തെ തലമുറക്കയിടുമോ
വികസനമെന്നു പറഞ്ഞു നശിപ്പിച്ചു
നാമിന്നു പ്രകൃതി തൻ സൗന്ദര്യത്തെ
ഫലമോ മഴയില്ല പുഴയില്ല മരമില്ല
മലീമാസമം അന്തരീക്ഷം മാത്രം
ഓർക്കുക നാമിന്നു പ്രകൃതിയാംദൈവത്തെ
നിത്യം നമിച്ചു പാലിച്ചീടുക
ഭാവിതൻ നന്മക്കായി നാം മാത്രമാണിനി
ഭാവിതൻ നന്മക്കായി നാം മാത്രമേ....
 


മീനാക്ഷി വി എസ്
7 ഡി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത