മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/കോറോണയും...വേനലവധിയും.
കോറോണയും...വേനലവധിയും... എന്നിൽ വരുത്തിയ പരിഷ്കാരങ്ങളും...
ഈ ലോക്ക്ഡൗണിൽ എനിക്ക് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. സർക്കാരിന്റെ നിർദ്ദേശാനുസരണം ഞങ്ങൾ പാത്രം കൊട്ടിയും, ദീപം തെളിയിച്ചും സമൂഹത്തിനായി എല്ലാ പിന്തുണയും അറിയിക്കുകയും, കൂടാതെ കൊറോണക്ക് എതിരായി സേവനമനുഷ്ഠിക്കുന്ന ഓരോ വ്യക്തിയേയും പ്രശംസിക്കുകയും ചെയ്തു. അതുപോലെ തന്നെ എന്റെ ചുറ്റുപാടുമുള്ള ഓരോ കുടുംബങ്ങളും അവരെ പ്രശംസിച്ചുകൊണ്ട് ഞങ്ങൾക്കൊപ്പം കൂടി.സർക്കാരിനെയും, സേവനമനുഷ്ഠിക്കുന്ന വ്യക്തികളെയും സപ്പോർട്ട് ചെയ്യുന്ന ഓരോ സന്ദേശങ്ങളും ഞാനും എന്റെ കുടുംബവും ബന്ധു-മിത്രാദികൾക്ക് പങ്കുവയ്ക്കുകയും ഒപ്പം സമൂഹത്തിനായി ഞങ്ങൾ സർക്കാരിന്റെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്തു. ഈയൊരു സന്ദർഭത്തിൽ ഗവൺമെന്റ് സൗജന്യമായി തന്നെ അരി സ്വീകരിച്ചു ഞങ്ങൾ പിന്തുണ അറിയിച്ചു. ഈ സമയത്ത് ഈ ഒരു ഉപകാരം വളരെ സഹായകമായിരുന്നു. അമ്മയുടെ കൃഷി രീതികൾ കണ്ട് എനിക്കും അമ്മയോടൊപ്പം കൃഷി ചെയ്തുകൂടെ എന്ന് ചിന്തിക്കുകയുണ്ടായി. അങ്ങനെ അമ്മ കൃഷിചെയ്തു തുടങ്ങിയപ്പോൾ ഞാനും അതിൽ പങ്കാളിയായി;അമ്മയെ സഹായിക്കാൻ തുടങ്ങി. അപ്പോഴാണ് എന്റെ വീടിനടുത്തുള്ള അഗ്രികൾച്ചറൽ റിട്ടയേഡ് ഓഫീസർ മിസ്റ്റർ രാമചന്ദ്രൻ സാറുമായി കൃഷിയെ സംബന്ധിച്ച എന്റെ സംശയങ്ങൾ ഞാൻ പങ്കുവെച്ചത്. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ നിർദേശാനുസരണം ആയിരുന്നു എന്റെയും അമ്മയുടെയും കൃഷിരീതികൾ. അങ്ങനെ അമ്മയുടെ സഹായത്താൽ ഞാൻ ഒരു സജീവ കൃഷി പ്രവർത്തകയായി. പരിമിതികൾക്കിടയിലും ഉള്ള സ്ഥലത്ത് അത്യാവശ്യം വേണ്ട പച്ചക്കറികൾ നട്ടുപിടിപ്പിക്കുകയും, പരിപാലിക്കുകയും ചെയ്തുവരുന്നു. ഞാൻ ലോക്ഡോൺ ദിവസങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തിയത് അടുക്കളത്തോട്ടത്തിനായിട്ടാണ്. അടുക്കളത്തോട്ടം അല്ലാതെ പൂന്തോട്ടം നിർമ്മിക്കാനും ഞങ്ങൾ മറന്നില്ല. കൂടുതൽ ചെടികൾ വെച്ചു പിടിപ്പിക്കാൻ ഞാനും അമ്മയും ശ്രമിച്ചു.ഞാനും എന്റെ ചേട്ടനും ചേർന്ന് പഴയ വസ്തുക്കൾ ഉപയോഗിച്ച് പുതിയതായി അലങ്കാരവസ്തുക്കൾ നിർമിക്കുകയും വീട്ടിൽ അവ പ്രദർശിപ്പിക്കുകയും ചെയ്തു. അതുകഴിഞ്ഞ് എന്റെ ചേട്ടന്റെ നിർദ്ദേശാനുസരണം ഞാൻ ഓരോ രചനകൾ ചെയ്തുതുടങ്ങി. ഈ ലോക്ഡോൺ ദിവസങ്ങളിൽ അമ്മയുടെ സഹായത്തോടുകൂടി ഞാൻ പാചകങ്ങൾ പരീക്ഷിക്കാൻ തുടങ്ങി. പുതിയ പുതിയ വിഭവങ്ങൾ ഞാൻ പരീക്ഷിച്ചു. എന്റെ ഇഷ്ടങ്ങളിൽ ഒന്നാണ് ഓരോദിവസവും നാലുമണി പലഹാരങ്ങൾ ഉണ്ടാക്കുക എന്നത്. എന്റെ പുസ്തക വായന എന്ന ശീലത്തെ ഞാൻ ഈ ലോക്ക്ഡൗൺ ദിവസങ്ങളിൽ കൂടുതൽ പ്രയോജനപ്പെടുത്തി. അങ്ങനെ കഥാകൃത്തും, നോവലിസ്റ്റുമായ ബെന്യാമിന്റെ "ആടുജീവിതം" എന്ന നോവൽ ഞാൻ വായിക്കാനിടയായി. ആടുജീവിതം എന്നത് ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരേടല്ല; പകരം ചോര വാർക്കുന്ന ജീവിതം തന്നെയാണ്. സൗഹൃദരായ വായനക്കാർ മാത്രമല്ല ജീവിതത്തിലെ സമസ്തതലങ്ങളിലുള്ള മുഴുവൻ ആളുകളും വായിച്ചിരിക്കേണ്ട പുസ്തകം എന്ന് ഈ കൃതിയെ ഒട്ടും അതിശയോക്തിയില്ലാതെ വിശേഷിപ്പിക്കാം. ജീവിതത്തിന്റെ പ്രതിസന്ധികളെ തരണം ചെയ്ത് ജീവിക്കുവാൻ മനക്കരുത്ത് നൽകുന്ന ഒരു നോവൽ കൂടിയാണ് ആടുജീവിതം. മറ്റുള്ളവർക്ക് ഒരു പ്രചോദനമാണ് ആടുജീവിതം എന്ന നോവൽ. അതിനിടയിൽ ഒരു ദിവസം ഞങ്ങൾ ആശുപത്രിയിൽ പോയപ്പോൾ ആണ് മാസ്ക്കിന്റെ ഉപയോഗത്തെക്കുറിച്ച് എനിക്ക് കൂടുതലായി മനസ്സിലായത്.അങ്ങനെ ഞങ്ങളും മാസ്ക് ധരിച്ചാണ് അകത്തു പ്രവേശിച്ചത്.അപ്പോൾ എനിക്കും ചിന്ത ഉണ്ടായി എന്തുകൊണ്ട് എനിക്ക് മാസ്ക് നിർമ്മിച്ചു കൂടാ എന്ന്. അതിനായി ഞാൻ അമ്മയുടെ സഹായം അഭ്യർത്ഥിച്ചു. സാനിറ്റിസിർ ഉപയോഗിക്കാനും ഞങ്ങൾ മറന്നില്ല....ഈ ലോക്ഡോൺ കാലയളവ് എനിക്ക് ഒരുപാട് ഉപകാരപ്രദമായി. അങ്ങനെ എനിക്ക് കൃഷിചെയ്യുവാനും, കൃഷിരീതികളെ അറിയുവാനും സാധിച്ചു. അതിലുപരി സമയം ഏവർക്കും വിലപ്പെട്ടതാണ് ല്ലോ;ആ സമയത്തെ എങ്ങനെ വിനിയോഗിക്കാം എന്ന് മനസ്സിലാക്കി.... ഏതു പ്രതിസന്ധികളെയും തരണം ചെയ്തു ജീവിക്കുവാൻ ഈ ലോക്ഡൗൺ കാലയളവ് നമുക്ക് ഒരു പാഠമായി....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം