മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/കരുതലിൻ കരങ്ങൾക്ക് നന്ദി

കരുതലിൻ കരങ്ങൾക്ക് നന്ദി

"വീടും പരിസരവും ശുചിയായി സൂക്ഷിക്കുക ഇത് അറിയാത്തവരായി ആരും ഇല്ല . ശുചിത്വം നാം പണ്ട് മുതലേ ശീലമാക്കിയതാണ് . എങ്കിലും പലപ്പോഴും നാം അത് ചെയ്യാൻ മടിക്കുന്നു . ശുചിത്വം പാലിക്കാത്തതുകൊണ്ടാണ് പല മാരകമായ രോഗങ്ങൾ ഇപ്പോൾ നമുക്ക് പിടിപ്പെടുന്നത് . വ്യക്തിശുചിത്വം , പരിസരശുചിത്വം , ഗൃഹശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിൻറെ മുഖ്യ ഘടകങ്ങൾ . നമ്മൾ സ്വയമായി പാലിക്കേണ്ട ധാരാളം ആരോഗ്യശീലങ്ങളുണ്ട് . നല്ല ശുചിത്വപൂർണ്ണമായ ജീവിതശൈലി വഴി പല രോഗങ്ങളേയും ഒഴിവാക്കാൻ കഴിയും . പൊതുസ്ഥലങ്ങളിൽ പോയ ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് ഇരുപത് സെക്കൻറ് കഴുകണം . ഇതുവഴി നമ്മുടെ ലോകത്ത് പടർന്ന് പിടിച്ചിരിക്കുന്ന പല വൈറസുകളേയും ബാക്ടീരിയകളേയും നശിപ്പിക്കാം . ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം . ഇത് വായുവിലൂടെ പടരുന്ന രോഗാണുക്കളെ തടയാൻ സാധിക്കും . ശുചിത്വം പാലിക്കാൻ നാം കൃത്യമായി പഠിച്ചത് കൊറോണ എന്ന മഹാമാരി ലോകത്തെ കീഴടക്കിയപ്പോഴാണ് . ഹസ്തദാനം ഒഴിവാക്കുക , ആൾക്കൂട്ടങ്ങൾ ഒഴിവക്കുക, പകർച്ചവ്യാധി ഉള്ളവരുമായി അകലം പാലിക്കുക, നഖം വെട്ടി വൃത്തിമാക്കുക , ദിവസും സോപ്പ് ഇട്ട് കുളിച്ച് ശരീര ശുദ്ധി വരുത്തുക , വസ്ത്രങ്ങൾ കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിലുണക്കുക എന്നീ ശുചിത്വരീതികളിലൂടെ പകർച്ചവ്യാധി പടരുന്നത് ഒരു പരിധി വരെ നമുക്ക് തടയാനാവും . ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം . പനിപോലെയുള്ള അസ്വസ്ഥതകൾ ഉണ്ടായാൽ വൈധ്യപരിശോധനയ്‌ക്ക് വിധേയരാകുകയും പരിപൂർണ്ണ വീശ്രമം എടക്കുകയും വേണം . പഴങ്ങളും , പച്ചക്കറികളും , എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങളും കഴിക്കണം . ഇതുപോലെയുള്ള വ്യക്തിശുചിത്വവും , ആരോഗ്യശീലവും , നല്ല ഭക്ഷണരീതിയും വഴി മാറാരോഗങ്ങൾ മൂലമുള്ള മരണങ്ങളിൽ നിന്നും മുക്തരാവാം. ഇന്ന് ലോകത്ത് പടർന്ന് പിടിച്ചിരിക്കുന്ന മഹാമാരിയായ കൊറോണയെ നശിപ്പിക്കാൻ നമ്മുടെ കേന്ദ്രസർക്കാരും , സംസഥാനസർക്കാരും രാജ്യത്ത് നടപ്പിലാക്കുന്ന ശുചിത്വ നടപടികൾ ഇന്ന് നമ്മെ മഹാമാരിയിൽ നിന്നും സംരക്ഷിക്കുന്നു . ഈ നടപടിയിൽ നമ്മുടെ മുഖ്യമന്ത്രിയും , ആരോഗ്യമന്ത്രിയും , ആരോഗ്യ പ്രവർത്തകരും വളരെ ഏറെ പ്രശംസ അർഹിക്കുന്നു .

നന്ദജ ജെ നായർ
8D മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം